Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില തിരഞ്ഞെടുപ്പുകൾ തെറ്റിപ്പോയെന്ന് മഞ്ജു വാര്യർ; 'പാവം, ആദ്യ ഭർത്താവിനെ മറക്കാൻ പറ്റുന്നുണ്ടാവില്ല', കമന്റ്

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. തന്റെ അഭിനയ മികവ് കൊണ്ട് അവർ ശ്രദ്ധേയമാക്കിയ വേഷങ്ങൾ അനവധിയാണ്. കരിയറിന്റെ പീക്കിൽ എത്തി നിൽക്കുന്ന സമയത്താണ് മഞ്ജു സഹതാരമായ ദിലീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും പിറന്ന മകളാണ് മീനാക്ഷി ദിലീപ്. വ്യക്തിപരമായ കാരണങ്ങളാൽ പിന്നീട് ദിലീപുമായുള്ള വിവാഹ ബന്ധം മഞ്ജു വാര്യർ വേർപെടുത്തിയിരുന്നു.

ശേഷം ദിലീപാവട്ടെ കാവ്യ മാധവനെ വിവാഹം കഴിച്ചു. മഞ്ജു പിന്നീട് സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്‌തു. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി കോളിവുഡിൽ സൂപ്പർതാരങ്ങൾക്ക് ഒപ്പം വരെ അഭിനയിച്ച മഞ്ജുവിന് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കുന്ന മഞ്ജു വാര്യരെ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്.

manjuwarrier

എങ്കിലും പൊതുവേദികളിൽ മിതത്വം പാലിക്കുന്ന വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഫെഫ്‌ക ശിൽപശാലയിൽ പങ്കെടുക്കാനെതിരെ മഞ്ജു വാര്യരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധികം മേക്കപ്പ് ഒന്നും ചെയ്യാതെ സാധാരണ വേഷത്തിലാണ് മഞ്ജു ചടങ്ങിൽ പങ്കെടുത്തത്. ശേഷം അവർ ഡെന്നിസ് ജോസഫ്, ലോഹിതദാസ് എന്നിവരെ കുറിച്ച് മഞ്ജു പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.

ഒരു സിനിമയുടെ കഥയും തിരക്കഥയും ഒക്കെയെഴുതുന്നത് വളരെ കഷ്‌ടപെട്ടാണ്. അതുകൊണ്ടുതന്നെ എന്നിലേക്ക് വരുന്ന ചിത്രങ്ങൾക്ക് നോ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖമേറിയ കാര്യമാണ്. പക്ഷേ ഒരു കലാകാരി എന്ന നിലയിൽ എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്.

പ്രവചനാതീതമായ സർഗാത്മകത ഇഴുകി ചേരുന്നതാണ് സിനിമ. അത്ഭുതകരമായ ഭംഗിയും ഭാഗ്യം ആയിട്ടാണ് ഞാൻ സിനിമയെ കാണുന്നത്. ഡെന്നിസ് ജോസഫ് മെമ്മോറിയൽ വർഷോപ്പാണ് ഇവിടെ നടക്കുന്നത്. ഞാൻ എന്റെ സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് ലോഹി സാറിനോടാണ്. എങ്കിലും ഡെന്നിസ് ജോസഫ് സാറിനോട് എനിക്ക് കടപ്പാടുണ്ട്. ഒരുപാട് താരങ്ങളുടെ ഗതി മാറ്റിയ വ്യക്തിയാണ് അദ്ദേഹം.

ഒരുപാട് ബഹുമാനമുള്ള ഫിലിം മേക്കേഴ്‌സ് ആണ് ഇവിടെ എത്തിയിട്ടുള്ളത്. നല്ല മാറ്റങ്ങളുടെ ഭാഗം ആകാനും നല്ല സിനിമകളുടെ ഭാഗം ആകാനും ഒക്കെ എല്ലാവർക്കും കഴിഞ്ഞത് ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ അത് മാറ്റങ്ങളുടെ വെളിച്ചം നിറയ്ക്കട്ടെയെന്നും ഞാൻ ആശംസിക്കുന്നു; മഞ്ജു വാര്യർ പറഞ്ഞു.

എന്നാൽ മഞ്ജുവിന്റെ പ്രസംഗം വൈറലായതിന് പിന്നാലെ ഇതിൽ പ്രതികരണവുമായി ആരാധകരിൽ ചിലർ രംഗത്ത് വരികയും ചെയ്‌തു. തന്റെ തിരഞ്ഞെടുപ്പുകൾ തെറ്റായിപ്പോയി എന്ന് മഞ്ജു പറഞ്ഞത് സിനിമയുടെ കാര്യത്തിൽ മാത്രമാണോ അല്ലെങ്കിൽ ജീവിതത്തിൽ ദിലീപിന്റെ കാര്യത്തിലും കൂടിയാണോ എന്നാണ് ചില ആരാധകർ ഉന്നയിക്കുന്ന ചോദ്യം.

ചിലരാവട്ടെ മഞ്ജുവിന് പിന്തുണ അറിയിക്കുകയും നടിയുടെ ഇപ്പോഴത്തെ സാഹചര്യത്തിലെ ദുഖത്തെ കുറിച്ചുമൊക്കെ പറയുന്നുമുണ്ട്. 'പാവം മഞ്ജു ചേച്ചി മനസിന്‌ എന്തോ വിഷമം ഉണ്ടായിട്ടുണ്ട്. അതാണ് ഒരുക്കങ്ങൾ ഒന്നുമില്ലാതെ വന്നേക്കുന്നു, എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ ഭർത്താവിനെ മറക്കാൻ പറ്റുന്നുണ്ടാവുല്ല. എന്റെ അഭിപ്രായത്തിൽ ചേച്ചി നല്ലൊരാളെ കല്യാണം കഴിക്കണം. എന്നിട്ട് അവരുടെ മുന്നിൽ അന്തസായി ജീവിച്ചു കാണിക്കണം' എന്നാണ് ഒരു ആരാധകർ രേഖപ്പെടുത്തിയ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+