Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ ഡിവോഴ്‌സ് ആയെന്ന് ഒരുപാട് തവണ വാർത്ത വന്നതാണ്, ലാലേട്ടൻ പറഞ്ഞ ആ വാക്കുകൾ വലുതാണ്; ബീന ആന്റണി

സീരിയൽ സിനിമാ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താര ജോഡികൾ മലയാളത്തിൽ ഒട്ടേറെയുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളാണ് ബീന ആന്റണിയും മനോജ് നായരും. സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ചവരാണ് ഇവർ. മുപ്പത് വർഷത്തിൽ അധികമായി ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരുടെയും കുടുംബ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. ആരോമൽ എന്നാണ് മകന്റെ പേര്.

സിനിമകളിൽ സജീവമായിരുന്ന ബീന ഏറെക്കാലമായി സീരിയലുകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മനോജ് നായരാവട്ടെ മലയാളത്തിലെ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റ് കൂടിയാണെന്നതാണ് പ്രധാന കാര്യം. രണ്ട് പേരും സിനിമാ സീരിയൽ രംഗത്ത് നിന്നുള്ളവർ ആയതിനാലും രണ്ട് മതത്തിൽപെട്ടവർ ആയിരുന്നതിനാലും വിവാഹത്തിന് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു.

manojnairbeenaantony

ഇവരുടെ വിവാഹം കഴിഞ്ഞ് ഇപ്പോൾ 22 വർഷം പിന്നിടുമ്പോഴും ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും നേരിടേണ്ടി വരാറുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഏറെക്കാലമായി ഇരുവർക്കും ഒരുപാട് തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോൾ ബീന ആന്റണിയും മനോജ് നായരും.

മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ കൊറേ വർഷങ്ങൾക്ക് ഇടയിൽ തങ്ങൾ ഡിവോഴ്‌സ് ആയെന്നും വേർപിരിഞ്ഞെന്നും ഒക്കെ പല വാർത്തകളും വന്നെന്ന് ബീന ആന്റണി പറയുന്നു. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ തനിക്ക് വേദന തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.

സാധാരണ ആർട്ടിസ്‌റ്റുകൾ തമ്മിൽ വിവാഹം ചെയ്‌താൽ പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് തന്നെ ഇപ്പോൾ ഇരുപത്തിരണ്ട് വർഷമായി. ഇപ്പോൾ സീരിയൽ ഇൻഡസ്ട്രിയിൽ ആയാലും മറ്റും ദാമ്പത്യം വളരെ കുറവാണ്. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ കല്യാണം കഴിക്കുന്നു, പിന്നെ പിരിയുന്നു. അങ്ങനെയുള്ള സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്.

പിന്നെ ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ കൊറേ പേർ പറഞ്ഞിരുന്നു, എത്ര കാലം ഇതൊക്കെ കാണാം എന്നൊക്കെയാണ് പറഞ്ഞത്. ഞങ്ങളെ കൊറേ പേർ പ്രെഡിക്റ്റ് ചെയ്‌തിരുന്നു. ഞങ്ങൾ പിരിഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എത്ര വാർത്തകൾ വന്നു. ആളുകൾ അതൊക്കെ ഏറ്റെടുക്കും. നമ്മൾ ഒരു പബ്ലിക് പ്രോപ്പർട്ടി ആയിരിക്കും. ഞാൻ പെട്ടെന്ന് നിരാശ തോന്നുന്ന കൂട്ടത്തിലാണ്; ബീന ആന്റണി പറയുന്നു.

കല്യാണം കഴിക്കുന്നത് കൊണ്ട് രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആവണമെന്നില്ല. രണ്ട് കുടുംബങ്ങളിൽ നിന്ന് വന്നവരാണ് ഞങ്ങൾ, രണ്ട് പശ്ചാത്തലത്തിൽ വളർന്ന ആളുകളാണ്. എന്റെ സ്വഭാവം തന്നെ എന്റെ ഭാര്യക്കും വരണമെന്ന് എനിക്ക് വാശിപിടിക്കാൻ കഴിയില്ല. ഈ പ്രായം വരെ ജീവിച്ചതിൽ മെന്റൽ ഹെൽത്തിൽ വലിയൊരു പങ്കുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്' മനോജ് നായർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ലാലേട്ടൻ ഒരു ഇന്റർവ്യൂവിൽ വന്നപ്പോൾ പറഞ്ഞത് കണ്ടില്ലേ, എനിക്ക് വളരെയധികം പ്രചോദനം തോന്നിയ വാക്കുകൾ ആയിരുന്നു അത്. ഇപ്പോൾ അടുത്ത് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ സമയത്ത് അദ്ദേഹത്തോട് ചോദിച്ചു ഇത്രയും ഉയരത്തിൽ പോവുമ്പോഴും എങ്ങനെ വിനയം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന്, അപ്പോൾ അദ്ദേഹം പറയുന്നുണ്ട് എത്ര മുകളിൽ പോയാൽ നമ്മൾ താഴേക്ക് നോക്കണമെന്ന്. വളരെ മഹത്തായ വാക്കുകൾ ആണവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+