ഇനി ഡോക്‌ടർ മീനാക്ഷി; ചെന്നൈയിൽ ഉണ്ടായിട്ടും മഞ്ജു ചടങ്ങിൽ പങ്കെടുത്തില്ലേ? ചോദ്യവുമായി ആരാധകർ
ദിലീപിന്റെ ഏറെനാളത്തെ സ്വപ്‌നം സാക്ഷാത്കരിച്ചു കൊണ്ടാണ് മകൾ മീനാക്ഷി എംബിബിഎസ് പഠനം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിലാണ് മീനാക്ഷിയുടെ ബിരുദദാനം നടന്നത്. ദിലീപ് തന്നെ ഇതിന് ശേഷമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിരവധി ആരാധകരാണ് ഇതിൽ ആശംസ അറിയിച്ചു രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ ഇതിന് പിന്നാലെ കാവ്യ മാധവനും ചിത്രങ്ങൾ പങ്കുവച്ച് രംഗത്ത് വന്നിരുന്നു. മീനാക്ഷിയും ദിലീപിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കാവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിൽ ചില ആരാധകർ ആവട്ടെ മഞ്ജുവിന് കൂടി വരാമായിരുന്നു ചടങ്ങിൽ എന്ന് ചോദിക്കുന്നുണ്ട്. മറ്റ് ചിലർ മഞ്ജു അന്ന് ചെന്നൈയിൽ ഉണ്ടായിരുന്നു എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചെന്നൈയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മഞ്ജു ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. അതിന് ആരാധകർ മറുപടിയും നൽകുന്നുണ്ട്. മഞ്ജു വാര്യർ ചെന്നൈയിൽ വന്നത് ഒരു തമിഴ് ചിത്രത്തിന്റെ ചടങ്ങുകളുടെ ഭാഗമായാണെന്നാണ് മറുപടി. എങ്കിലും മഞ്ജു വാര്യർ വരണമായിരുന്നു എന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്.
ഇതേ കമന്റ് ബോക്‌സിൽ തന്നെ ചിലർ കാവ്യയെ അധിക്ഷേപിക്കുന്നുമുണ്ട്. ഉപ്പോളം വരില്ല ഉപ്പിലിട്ടത്, കുടുംബം കലക്കിയാണ് നിങ്ങൾ എന്നിങ്ങനെ നിരവധി അധിക്ഷേപ കമന്റുകൾ നിറയുമ്പോഴും കാവ്യക്ക് പിന്തുണ നൽകിയും ഒട്ടേറെ പേരുണ്ട്. മീനാക്ഷിയെ പോറ്റി വളർത്തിയത് കാവ്യ ആണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
മഞ്ജു വേണം പറഞ്ഞു കരയുന്നവരോട് മീനാക്ഷിക്ക് അമ്മയുടെ എല്ലാ സ്നേഹവും കൊടുത്ത് കാവ്യ ഉള്ളപ്പോൾ മഞ്ജുവിന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറയുന്നു. എന്നാൽ ഒരിക്കലും സ്വന്തം അമ്മയെ മറക്കാൻ പാടില്ലെന്ന ഉപദേശിക്കുന്ന ചിലരെയും കമന്റ് ബോക്‌സിൽ കാണാം.
മഞ്ജു വാര്യർ ഇതിനോട് പ്രതികരിക്കാറില്ലെങ്കിലും പലപ്പോഴും സഹോദരൻ മധു വാര്യർ അതായത് മീനാക്ഷിയുടെ അമ്മാവൻ ഇത്തരം നിമിഷങ്ങളിൽ അഭിനന്ദവുമായി രംഗത്ത് വരാറുണ്ട്. ഇത്തരം പോസ്‌റ്റുകളിൽ അദ്ദേഹം ലൈക്കുകളും കമന്റുകളുമായി എത്താറുമുണ്ട്. മകളെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പ് മഞ്ജുവിനും പങ്കുവയ്ക്കാം എന്ന് ചില വിഭാഗം ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പത്താം ക്ലാസിൽ മികച്ച മാർക്കോടെ പാസായ മീനാക്ഷി, പ്ലസ് ടുവിന് ശേഷം എംബിബിഎസിന് ചെന്നൈയിലായിരുന്നു ചേർന്നത്. പിന്നീട് ഏറെനാളായി മീനാക്ഷിയുടെ പഠനം പൂർത്തിയാക്കാനുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം. മഞ്ജു വാര്യറുമായി വേർപിരിഞ്ഞ ശേഷം അച്ഛൻ ദിലീപിനൊപ്പം തന്നെയാണ് മീനാക്ഷി കഴിയുന്നത്.
എംബിബിഎസ് പഠനം കഴിഞ്ഞാൽ മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഡെർമറ്റോളജിയിലാണ് എന്നാണ് സൂചന. മീനാക്ഷിയുടെ ചെന്നൈയിലെ പഠനത്തെ പറ്റിയും അവിടുത്തെ വിശേഷങ്ങളെ കുറിച്ചുമൊക്കെ ദിലീപ് എപ്പോഴും സംസാരിക്കാറുണ്ട്. അതിനിടയിലാണ് ഈ സന്തോഷ വാർത്ത കൂടി എത്തുന്നത്.












Click it and Unblock the Notifications