Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജമൗലിയുടെ 1000 കോടി സിനിമയിലെ നായകൻ, സൂര്യയുടെ ക്ലാസ്‌മേറ്റ്; ഈ സൂപ്പർസ്‌റ്റാറിന്റെ ആസ്‌തി 350 കോടി?

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് രാജമൗലി. സിനിമകൾ ചെയ്യുന്നത് തെലുഗ് ഭാഷയിൽ ആണെങ്കിലും രാജമൗലി ചിത്രങ്ങൾക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. അത്തരത്തിലുള്ള രാജമൗലിയുടെ ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നവരെയും ജനങ്ങൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അടുത്തതായി രാജമൗലി ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് ഏകദേശം 1000 കോടിക്ക് മുകളിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതെന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത് ടോളിവുഡിന്റെ സ്വന്തം മഹേഷ് ബാബുവാണ്. തെലുഗു സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സവിശേഷമായ സ്ഥാനമുള്ള നടൻമാരിൽ ഒരാളാണ് മഹേഷ് ബാബു. അത്രയധികം ആരാധക പിന്തുണയാണ് മഹേഷ് ബാബുവിനുള്ളത്.

maheshbabuassets

അങ്ങനെയുള്ള മഹേഷ് ബാബുവുമായി രാജമൗലി ഒത്തുചേരുമ്പോൾ അത്ഭുതം തന്നെ നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിൽ മഹേഷ് ബാബുവിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ധാരാളം ഊഹാപോഹങ്ങൾ പറക്കുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ കഴിയുന്ന വിവരങ്ങളല്ല എന്നതാണ് യാഥാർഥ്യം. പലർക്കും അറിയാത്ത ഒരു കാര്യം എന്തെന്നാൽ തെന്നിന്ത്യയിലെ മറ്റൊരു സൂപ്പർ താരമായ സൂര്യയുടെ സഹപാഠി കൂടിയാണ് മഹേഷ് ബാബു. ഇരുവരും ചെന്നൈയിൽ ഒരുമിച്ചാണ് ഉപരിപഠനം നടത്തിയത്.

നിലവിൽ ഒരു ചിത്രത്തിന് മഹേഷ് ബാബു വാങ്ങുന്നത് 60 കോടി മുതൽ 80 കോടി രൂപ വരെയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുണ്ടൂർ കാരം വരെയുള്ള ചിത്രങ്ങളിൽ ഈ തുകയാണ് മഹേഷ് ബാബു കൈപ്പറ്റിയത്. അതുകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നരായ നടൻമാരിൽ ഒരാൾ കൂടിയാണ് മഹേഷ് ബാബുവെന്ന് നിസംശയം പറയാം.

വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മഹേഷ് ബാബുവിന്റെ നിലവിലെ ആസ്‌തി ഏതാണ്ട് 350 കോടി രൂപയോളമാണ്. പ്രതിഫലം കൈപ്പറ്റുന്നതിന് ഒപ്പം താരം ചില സിനിമകളിൽ നിന്ന് ലാഭത്തിലെ ഒരു വിഹിതവും കൈപ്പറ്റുന്നുണ്ട്. ഇതൊക്കെയും മഹേഷ് ബാബുവിന്റെ ആസ്‌തിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

സിനിമകളിൽ അഭിനയിക്കുന്നതിന് പുറമേ പരസ്യങ്ങളും മഹേഷ് ബാബു വേഷമിടാറുണ്ട്. വിവിധ ബ്രാൻഡുകളുമായി അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന വസ്‌തുവകകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ വസതി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വിലയേറിയ സ്ഥലത്താണ് അദ്ദേഹത്തിന്റ വീട് സ്ഥിതി ചെയ്യുന്നത്.

ഇതിന്റെ ഏകദേശ മൂല്യം 28 കോടി രൂപയാണ് എന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ ബെംഗളൂരിൽ മറ്റൊരു വസതിയും അദ്ദേഹം വാങ്ങിയിട്ടുണ്ട്. താരതമ്യേന വലിയ കാർ കളക്ഷൻ തന്നെയാണ് മഹേഷ് ബാബുവിനുള്ളത്. അതിൽ പ്രമുഖ കാർ ബ്രാൻഡുകളായ റേഞ്ച് റോവർ, മെഴ്‌സിഡസ് ബെൻസ്, ഔഡി എന്നിവ ഉൾപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+