Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി ഏഴാമത്, താരസിംഹാസനം വിടാതെ മോഹന്‍ലാല്‍ ഒന്നാമന്‍, പ്രതിഫലം ഇത്ര; രണ്ടാമനായി മമ്മൂട്ടി

കൊച്ചി: മലയാള സിനിമയില്‍ മറ്റെല്ലാ സിനിമാ മേഖലയും പോലെ തന്നെ വലിയ സൂപ്പര്‍ താരങ്ങളുണ്ട്. എക്കാലവും മോഹന്‍ലാലും മമ്മൂട്ടിയുടേയും പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ സൂപ്പര്‍ താരങ്ങളായി ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരുണ്ട്. ഇവരെല്ലാം ഇപ്പോള്‍ വമ്പന്‍ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്.

അതേസമയം വമ്പന്‍ ഹിറ്റുകള്‍ വരുന്നതിനോടൊപ്പം പല താരങ്ങളുടെയും പ്രതിഫലം വലിയ തോതില്‍ ഉയരുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമയിലെ നടീ നടന്‍മാര്‍ക്ക് പ്രതിഫലം വളരെ കുറവാണ്.

mohanlal-remuneration

യുവതാരങ്ങള്‍ നിരവധി പേര്‍ വലിയ ഹിറ്റുകളുമായി മത്സരരംഗത്തുണ്ടെങ്കിലും ഒന്നാം സ്ഥാനത്ത് ഇപ്പോഴും മോഹന്‍ലാല്‍ തന്നെയാണ്. അടുത്തിടെയായി താരത്തിന് വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാനായിട്ടില്ല. മോശം ചിത്രങ്ങളുടെയും പ്രകടനത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനങ്ങളും മോഹന്‍ലാല്‍ നേരിട്ടിരുന്നു. ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, പോലുള്ള ചിത്രങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നേര് മാത്രമാണ് വിജയം നേടിയത്.

അതേസമയം മോഹന്‍ലാല്‍ തന്നെയാണ് പക്ഷേ പ്രതിഫലത്തില്‍ ഒന്നാമന്‍. പത്ത് മുതല്‍ 25 കോടി വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തില്‍ പത്ത് കോടിയില്‍ അധികവും, അന്യഭാഷയില്‍ 25 കോടി വരെയുമാണ് മോഹന്‍ലാല്‍ വാങ്ങുന്നത്. എമ്പുരാനിലൂടെ മോഹന്‍ലാല്‍ ബോക്‌സോഫീസിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയാണ്. സമീപകാലത്തെ സിനിമ തെരഞ്ഞെടുപ്പുകളിലൂടെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ നടന്‍ മമ്മൂട്ടിയാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, പുഴു, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ പോലുള്ള ചിത്രങ്ങള്‍ വിജയം നേടിയിരുന്നു. കാതല്‍ രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ബസൂക്ക, ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം, കുറുപ്പിന്റെ തിരക്കഥാകൃത്ത് ജിതിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയെല്ലാം മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങളാണ്. അതേസമയം ആറ് കോടി മുതല്‍ 20 കോടി വരെയാണ് മമ്മൂട്ടി പ്രതിഫലമായി വാങ്ങാറുള്ളത്. എട്ട് കോടി വരെയാണ് മലയാള സിനിമയില്‍ മമ്മൂട്ടിയുടെ പ്രതിഫലം. അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് താരം കൂടുതല്‍ പ്രതിഫലം വാങ്ങാറുള്ളത്.

അതേസമയം മൂന്നാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നടനാണ് പൃഥ്വിരാജ്. ആടുജീവിതം, ഗുരുവായൂരമ്പലനടയില്‍ എന്നീ ചിത്രങ്ങള്‍ വലിയ ഹിറ്റായി മാറി. എട്ട് മുതല്‍ പത്ത് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. ദുല്‍ഖര്‍ സല്‍മാനാണ് നാലാമത്. ആറ് മുതല്‍ പത്ത് കോടി വരെയാണ് പ്രതിഫലം, അഞ്ചാമത് ഫഹദ് ഫാസിലാണ്. ആറ് മുതല്‍ പത്ത് കോടി വരെ ഫഹദും ഒരു സിനിമയ്ക്കായി വാങ്ങുന്നുണ്ട്.

ദിലീപ് അഞ്ച് മുതല്‍ 7 കോടി വരെയും, സുരേഷ് ഗോപി മൂന്ന് മുതല്‍ 7 കോടി വരെയും നിവിന്‍ പോളി നാല് മുതല്‍ 6 കോടി വരെയും ടൊവിനോ തോമസ് മൂന്ന് മുതല്‍ ആറ് കോടി വരെയും, കുഞ്ചാക്കോ ബോബന്‍ രണ്ട് മുതല്‍ മൂന്ന് കോടി വരെയുമാണ് പ്രതിഫലമായി വാങ്ങാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+