'കുറച്ച് കോടികൾക്ക് വേണ്ടി മോഹൻലാൽ അധപതിച്ചു, കാശിന് വേണ്ടി എന്തും ചെയ്യും, ബിഗ് ബോസ് കൂതറ പരിപാടി'; ശാന്തിവിള
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി ഏഴാം സീസണിലേക്ക് കടന്നിരിക്കുകയാണ്. സിനിമാ-സീരിയൽ, കലാരംഗത്ത് നിന്നുള്ള ഒട്ടേറെ പ്രമുഖ വ്യക്തികൾ ഇക്കാലയളവിൽ ബിഗ് ബോസിന്റെ ഭാഗമായിരുന്നു. കൂടാതെ സൂപ്പർതാരമായ മോഹൻലാൽ തന്നെയാണ് ഏഴ് സീസണിലും അവതാരകനായി ഉണ്ടായിരുന്നത്.
എന്നാൽ ബിഗ് ബോസിനെ കുറിച്ച് വലിയൊരു വിഭാഗം ആളുകൾ ഉന്നയിക്കുന്ന പ്രധാന എതിർപ്പുകളിൽ ഒന്നാണ് ഇത് സമൂഹത്തിൽ ഉണ്ടാകുന്ന സ്വാധീനം. കൊച്ചു കുട്ടികൾ വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് അവരിൽ മോശം സ്വാധീനമുണ്ടാക്കും എന്നായിരുന്നു പ്രധാനമായി ഉയർന്ന വിമർശനം.

ഈ വിഷയത്തിൽ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് ഇപ്പോൾ. ബിഗ് ബോസ് അവതാരകൻ എന്ന നിലയിൽ മോഹൻലാലിനെയും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. അതൊരു കൂതറ പരിപാടി മാത്രമാണെന്നും നാട്ടിൽ അലവലാതികളെ മുഴുവൻ ഒരുമിച്ച് കയറ്റിയെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
അടുത്തിടെ നടന്ന സിനിമ കോൺക്ലേവിൽ ഞാനും പങ്കെടുത്തിരുന്നു. അതിൽ വച്ച് ഞാൻ ശശികുമാർ സാറിനെ കണ്ടിരുന്നു. ഏഷ്യാനെറ്റ് ഉണ്ടാക്കിയത് അദ്ദേഹമാണല്ലോ. അത് ഇന്നത്തെ നിലയിലേക്ക് എത്തിയതിനെ കുറിച്ചൊരു വീഡിയോ ചെയ്‌തെന്ന് ഞാൻ പറഞ്ഞു. എത്ര വലിയ ചാനൽ ആയിരുന്നു ഏഷ്യാനെറ്റ്. അതിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ. കേരളം കണ്ട ഏറ്റവും വലിയ നടനല്ലേ മോഹൻലാൽ.
കുറച്ച് കോടികൾക്ക് വേണ്ടി ആ മനുഷ്യൻ അധപതിക്കുന്നത് കാണുമ്പോൾ, ഈ ബിഗ് ബോസിന്റെ അവതാരകനായിട്ട്, കൊറേ കൂതറകളെയും വിളിച്ചിരുത്തിയിട്ട്, അതിൽ മോഹൻലാൽ അവതാരകനായി വന്നപ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് ആ മനുഷ്യനോടുള്ള എല്ലാ ബഹുമാനവും പോയി. കാരണം ഈ ബിഗ് ബോസ് കാണുന്ന ഒരു കുട്ടികൾക്കും നല്ല ചിന്തകൾ ഉണ്ടാവില്ല, വഴിതെറ്റും.
ഇപ്പോൾ പറയുകയാണെങ്കിൽ യൂട്യൂബിൽ നിറഞ്ഞു നിൽക്കുന്ന ഏതൊക്കെ അലവലാതികൾ ഉണ്ടോ അവരെയൊക്കെയാണ് വിളിച്ചു ചേർത്തിരിക്കുന്നത്. അവിടെ വരാൻ വേണ്ടത് യൂട്യൂബിൽ ഏറ്റവും കൂടുതൽ കോമാളിത്തരം കാണിക്കുകയാണ്. ഏതെല്ലാം കൂതറകൾ ഉണ്ടോ, ഏതെല്ലാം അലവലാതികൾ ഉണ്ടോ അതിനെയൊക്കെയാണ് ഈ ബിഗ് ബോസിലേക്ക് കൊണ്ടുപോവുന്നത്. പുതുതലമുറ വഴിതെറ്റും.
മോഹൻലാൽ പത്മശ്രീയും പത്ഭൂഷണും ഒക്കെ വാങ്ങിയ ആളല്ലേ. അദ്ദേഹത്തിന് ഈ സമൂഹത്തോട് ഒരു കമ്മിറ്റ്മന്റും ഇല്ല. നിങ്ങൾ കാശ് കൊടുത്താൽ അയാൾ എന്തും ചെയ്യും. അയാൾ അല്ലെങ്കിൽ ആന്റണി അയാളെ കൊണ്ട് ചെയ്യിക്കും. ഒരു കലാകാരൻ എന്ന നിലയിൽ ഈ സമൂഹത്തോട് യാതൊരു കമ്മിറ്റ്‌മെന്റും ഇല്ലാത്ത ആളാണ് മോഹൻലാൽ.
ഇന്നത്തെ വാർത്ത എന്താണ്, രോഗശയ്യയിൽ ഉള്ള മമ്മൂട്ടി മദ്രാസിൽ ട്രീട്മെന്റിൽ ഇരിക്കുമ്പോൾ ഒരു പെണ്ണുമ്പിള്ളയെ വിളിച്ചിരുന്നു. നിർമ്മാതാക്കളുടെ അസോസിയേഷനിൽ മത്സരിക്കുന്നവരാണ് അവർ. പ്രശ്‌നം ഉണ്ടാക്കരുത്, വെറുതെ കേസിന് നിൽക്കണ്ട എന്നൊക്കെ പറഞ്ഞിരുന്നു. അടുത്ത പടത്തിന് അവർ ഡേറ്റ് കൊടുത്തിരിക്കുകയാണ്. മമ്മൂട്ടി അത്രയെങ്കിലും ഇടപെടരുത്.
ഇപ്പോൾ ഈ അമ്മയിൽ കണ്ടില്ലേ ആരെയെങ്കിലും വിളിച്ച് ഇങ്ങനെ ചെളിവാരി എറിയരുത്, അത്രയും മഹത്തായ ഒരു പോസ്‌റ്റ് അല്ലേ അതെന്ന് മോഹൻലാൽ പറയുന്നുണ്ടോ? ഇല്ല. അയാൾക്ക് കൊറേ കാശ് സമ്പാദിക്കണം എന്ന് മാത്രമേ ഉളളൂ. ഈ ബിഗ് ബോസ് എന്ന കൂതറ പരിപാടിയിൽ ഒക്കെ വന്നത് കണ്ടില്ലേ. കാശ് തരാം നടുറോഡിൽ ഇരുന്ന് മൂത്രമൊഴിക്കണം എന്ന് പറഞ്ഞാൽ അത് ചെയ്യരുത്. അതേ എനിക്ക് പറയാനുള്ളൂ.












Click it and Unblock the Notifications