മമ്മൂട്ടിയെയും ദുല്‍ഖറിനെയും പിന്നിലാക്കി മോഹന്‍ലാല്‍, പ്രതിഫലകാര്യത്തില്‍ ഒന്നാമന്; വാങ്ങുന്നത് ഇത്ര
മലയാള സിനിമ ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒടിടി വിപ്ലവത്തോടെയാണ് ഇത് സാധ്യമായത്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ലോകോത്തര സിനിമകളുമായി പല ഇന്ഡസ്ട്രികളില് നിന്ന് പ്രശംസ ഏറ്റുവാങ്ങാറുണ്ട്. ഇതേ നിരയിലേക്ക് എത്തിയ യുവതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും. ഇവരെല്ലാം വമ്പന്‍ ചിത്രങ്ങള്‍ മാത്രമല്ല ചെറിയ ചിത്രങ്ങളും ചെയ്ത് ഞെട്ടിക്കാറുണ്ട്.
എന്നാല്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഇത്ര താരമൂല്യത്തില്‍ നില്ക്കുമ്പോള് മലയാളത്തില്‍ പ്രതിഫല കാര്യത്തില്‍ മമ്മൂട്ടിയല്ല ഒന്നാമന്. അതാരാണെന്ന് നോക്കാം.

മോഹന്‍ലാലാണ് മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സൂപ്പര്‍ താരം. ദീര്‍ഘകാലമായി ഹിറ്റുകളില്ലാതിരുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ദിവസം നേര് 100 കോടി കളക്ഷന്‍ നേടിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
മോഹന്‍ലാല്‍ ഒരു ചിത്രത്തിനായി എട്ട് കോടി മുതല്‍ 17 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. മലയാളത്തില്‍ എട്ട് മുതല്‍ പത്ത് കോടിയും അന്യഭാഷ ചിത്രങ്ങള്‍ക്ക് 15 മുതല്‍ 17 കോടി വരെയുമാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നത്. ജയിലറിലെ അതിഥി വേഷത്തിനും നല്ലൊരു തുക താരത്തിന് ലഭിച്ചിട്ടുണ്ട്. നേര് ആശീര്‍വാദ് തന്നെയാണ് നിര്‍മിച്ചതെങ്കിലും മോഹന്‍ലാലിന് 8 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്.
അതേസമയം ആസ്തിയുടെ കാര്യത്തിലും മലയാള സിനിമയില്‍ ഏറ്റവും മുന്‍പന്തിയിലാണ് മോഹന്‍ലാല്‍. 376 കോടിയുടെ ആസ്തിയാണ് മോഹന്‍ലാലിന് ഉള്ളതെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 400 സിനിമകളിലേറെ മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടുണ്ട്. മലൈക്കോട്ടൈ വാലിബന്, എമ്പുരാന്, റാം, റമ്പാന്, എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.എല്ലാം പ്രമുഖ സംവിധായകര്‍ക്കൊപ്പമാണ്.
ബോക്സോഫീസില്‍ ഇനി മോഹന്‍ലാലിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. മറുവശത്ത് മമ്മൂട്ടി പ്രതിഫലക്കാര്യത്തില്‍ രണ്ടാമനാണ്. നാല് മുതല്‍ പത്ത് കോടി രൂപ വരെയാണ് മമ്മൂട്ടി ഒരു ചിത്രത്തിനായി ഈടാക്കുന്നത്. അന്യഭാഷ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം മമ്മൂട്ടി വാങ്ങാറുണ്ട്.
മമ്മൂട്ടിയുടെ ആസ്തി 340 കോടി രൂപയാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് യുവതാരമായ ദുല്‍ഖര്‍ സല്‍മാനാണ്. മലയാളത്തിലെ ഓപ്പണിംഗ് ഡേ റെക്കോര്‍ഡുകളെല്ലാം ദുല്‍ഖറിന്റെ പേരിലാണ്. താരത്തിന്റെ വളര്‍ച്ച അത്രത്തോളമുണ്ട്. മൂന്ന് മുതല്‍ എട്ട് കോടി രൂപ വരെയാണ് ഒരു ചിത്രത്തിനായി ദുല്‍ഖര്‍ വാങ്ങുന്നത്.
നാലാം സ്ഥാനത്ത് പൃഥ്വിരാജാണ്. മൂന്ന് മുതല്‍ പത്ത് കോടി വരെ പൃഥ്വി പ്രതിഫലമായി വാങ്ങുന്നുണ്ട്. അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. മൂന്നര കോടി മുതല്‍ ആറ് കോടി വരെയാണ് ഫഹദിന്റെ പ്രതിഫലം. പുഷ്പ 2 ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. ടൊവിനോ തോമസ് ഒരു കോടി മുതല്‍ നാല് കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications