Get Updates
Get notified of breaking news, exclusive insights, and must-see stories!

1 വര്‍ഷം 25 ഹിറ്റ്, 10 മിനുട്ട് റോളിന് പ്രതിഫലം 6 കോടി, മമ്മൂട്ടിയല്ല; ഈ താരം ആരെന്നറിയുമോ?

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ നിരവധിയുണ്ട്. എന്നാല്‍ 60 വയസ്സ് പിന്നിട്ടിട്ടും മെഗാ ഹിറ്റുകള്‍ ഇപ്പോഴും നല്‍കുന്ന താരത്തെ അറിയുമോ? ഹിന്ദി സിനിമയില്‍ അത്തരത്തില്‍ സൂപ്പര്‍ സ്റ്റാറുകളുണ്ട്. എന്നാല്‍ ഇപ്പോഴും ഇന്റസ്ട്രി ഹിറ്റുകളൊന്നും ലഭിക്കുന്നുണ്ടെന്ന് പറയാനാവില്ല. പറഞ്ഞുവരുന്നത് ഒരു പ്രമുഖ മലയാള നടനെ കുറിച്ചാണ്.

അഞ്ച് തവണ ദേശീയ അവാര്‍ഡുകള്‍ ഈ നടന്‍ സ്വന്തമാക്കിയിട്ടുണ്ട്. പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം മോഹന്‍ലാലിനെ കുറിച്ചാണ്. മോഹന്‍ലാലിന്റെ കരിയറില്‍ ഒന്‍പത് തവണയാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. രാജ്യം അദ്ദേഹത്തെ പദ്മഭൂഷണും പദ്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.

mohanlal-net-worth

64ാം വയസ്സിലും താരമൂല്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. നാല് ദശാബ്ദങ്ങളായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ 400ലേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍. പ്രതിഫലത്തിന്റെ കാര്യത്തിലും മോഹന്‍ലാല്‍ വളരെ മുന്നിലാണ്. ഒരു മലയാള സിനിമയ്ക്കായി 4 കോടിക്കും അഞ്ചിനും ഇടയിലാണ് അദ്ദേഹം വാങ്ങുന്ന പ്രതിഫലം.

മലയാളം സിനിമയ്ക്ക് കോടി ക്ലബുകള്‍ പലതും ആദ്യം സമ്മാനിക്കുന്നത് മോഹന്‍ലാലാണ്. ആദ്യ 50 കോടി, 100 കോടി, ചിത്രങ്ങള്‍ പിറന്നത് മോഹന്‍ലാലിലൂടെയാണ്. ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍, വിതരണക്കാരന്‍ എന്ന നിലയിലും മോഹന്‍ലാല്‍ തിളങ്ങിയിട്ടുണ്ട്.

അതേസമയം 10 മുതല്‍ 15 മിനുട്ട് മാത്രം നീളുന്ന ക്യാമിയോ വേഷങ്ങള്‍ക്ക് ആറ് കോടി രൂപ മുതല്‍ പത്ത് കോടി വരെ താരം പ്രതിഫലം വാങ്ങാറുണ്ട്. അന്യഭാഷാ ചിത്രങ്ങള്‍ 25 കോടി വരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലമെന്നും ഐഎംഡിബി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

തിരനോട്ടമായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രം സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ കാരണം റിലീസ് ചെയ്തില്ല. അതുകൊണ്ട് മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് ആദ്യ ചിത്രമായി മാറിയത്. ഒരു വര്‍ഷം 25 ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഇന്ത്യയിലെ ഏക നടനും മോഹന്‍ലാലാണ്. ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. രാംഗോപാല്‍ വര്‍മയുടെ കമ്പനിയാണ് ആദ്യ ചിത്രം. 2002ലാണ് ചിത്രം റിലീസ് ചെയ്തത്.

അതേസമയം കായികമേഖലയിലും മോഹന്‍ലാല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 1977നും 1978നും ഇടയില്‍ സംസ്ഥാന തലത്തില്‍ ഗുസ്തി ചാമ്പ്യനായിരുന്നു അദ്ദേഹം. ത്വയ്കാണ്ഡോയിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. ബ്ലാക്‌ബെല്‍റ്റും മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. മാക്സ്ലാബ് സിനിമ എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനി മോഹന്‍ലാലിനുണ്ട്.

തിരുവനന്തപുരത്ത് സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ വിസ്മയ മാക്‌സും മോഹന്‍ലാല്‍ ആരംഭിച്ചിരുന്നു. നിരവധി റെസ്‌റ്റോറന്റുകളും മോഹന്‍ലാലിന് സ്വന്തമായിട്ടുണ്ട്. ദുബായില്‍ മോഹന്‍ലാല്‍ ടേസ്റ്റ്ബഡ്‌സ് എന്ന റെസ്‌റ്റോറന്റ് ശൃംഖലയാണ് അദ്ദേഹത്തിനുള്ളത്. 376 കോടിയുടെ ആസ്തിയാണ് മോഹന്‍ലാലിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+