Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന് ഇടമില്ലാത്ത ടോപ് 10; മമ്മൂട്ടിക്ക് 2 ചിത്രങ്ങള്‍, 2024ല്‍ മലയാള സിനിമ നേടിയത് 1550 കോടി

കൊച്ചി: മലയാള സിനിമയ്ക്ക് 2024ലെ ആദ്യ 10 മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ലഭിക്കുന്നത് ഇതുവരെയില്ലാത്ത നേട്ടങ്ങള്‍. സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ യൂത്തന്‍മാരുടെ ചിത്രങ്ങള്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന കാഴ്ച്ചയാണ് ഈ വര്‍ഷം കാണുന്നത്. നസ്ലിന്‍ എന്ന പുതിയ താരോദയവും ഈ വര്‍ഷം പിറന്നിരിക്കുകയാണ്. പ്രമേയത്തിലും അവതരണത്തിലും കളക്ഷനിലും ഒരുപോലെ മലയാള സിനിമയ്ക്ക് നേട്ടമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ആദ്യ പത്ത് ചിത്രങ്ങളില്‍ ഒരൊറ്റ മോഹന്‍ലാല്‍ ചിത്രങ്ങളുമില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ മോഹന്‍ലാല്‍ ടോപ് ടെന്നില്‍ ഇല്ലാത്തത് ഇത് ആദ്യമായിട്ടായിരിക്കും. ഈ വര്‍ഷം ബറോസാണ് മോഹന്‍ലാലിന്റേതായി ഇറങ്ങാനുള്ളത്.

malayalam-cinema-collection-2024

ബറോസ് ദീപാവലിക്കാണോ അതോ ക്രിസ്മസിനാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. ഈ ചിത്രം വന്‍ വിജയമായാല്‍ മോഹന്‍ലാലിന് ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോലുമുണ്ട്. വന്‍ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. ഇതുവരെ പ്രതീക്ഷിച്ച തിയതികളിലൊന്നും ചിത്രം തിയേറ്ററിലെത്തിക്കാനായിട്ടില്ല.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് ഈ വര്‍ഷം മോഹന്‍ലാലിന്റേതായി റിലീസ് ചെയ്ത ചിത്രം. എന്നാല്‍ ബോക്‌സോഫീസില്‍ ഡിസാസ്റ്ററായിരുന്നു ചിത്രം. ആകെ നേടിയത് മുപ്പത് കോടി മാത്രമാണ്. വന്‍ ബജറ്റിലാണ് ചിത്രമൊരുക്കിയത്.

അതേസമയം എംപുരാന്‍ അടുത്ത വര്‍ഷം ഇറങ്ങുന്നുണ്ട്. ഈ ചിത്രം മെഗാ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. അതേസമയം ഈ വര്‍ഷം മാത്രം മലയാളം സിനിമ 1550 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്ന് കളക്ഷനായി നേടിയതെന്നാണ് റിപ്പോര്‍ട്ട്. നൂറ് കോടി ചിത്രങ്ങളില്‍ റെക്കോര്‍ഡിട്ട വര്‍ഷം കൂടിയാണ് 2024.

നാല് നൂറ് കോടി ചിത്രങ്ങളാണ് ഈ വര്‍ഷം പിറന്നത്. ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം, പ്രേമലു, എന്നിവയാണ് നൂറ് കോടി ചിത്രങ്ങള്‍. മലയാള സിനിമയ്ക്ക് ആദ്യമായി 200 കോടി ചിത്രവും ഈ വര്‍ഷം പിറന്നു. മഞ്ഞുമ്മല്‍ ബോയ്‌സാണ് 200 കടന്ന ചിത്രം. ആഗോള തലത്തില്‍ 241 കോടിയാണ് ചിത്രം നേടിയത്.

തമിഴ്‌നാട്ടില്‍ വന്‍ മാര്‍ക്കറ്റ് മലയാള സിനിമയ്ക്കുണ്ടാക്കാനും മഞ്ഞുമ്മല്‍ ബോയ്‌സിന് സാധിച്ചു. 2024ല്‍ മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ഹിറ്റും മഞ്ഞുമ്മല്‍ ബോയ്‌സാണ്. ആടുജീവിതം 158.48 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് കളക്ട് ചെയ്തത്. ആവേശം 156 കോടിയാണ് കളക്ട് ചെയ്തത്. പ്രേമലു 138.90 കോടിയും നേടി.

അതേസമയം എആര്‍എം നൂറ് കോടി പിന്നിട്ടിട്ടും ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടിയും, കിഷ്‌കിന്ധാകാണ്ഡം 72.42 കോടി, വര്‍ഷങ്ങള്‍ക്ക് ശേഷം 83 കോടി, ടര്‍ബോ 72.20 കോടി, ഭ്രമയുഗം 58.70 എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള ചിത്രങ്ങള്‍. മോഹന്‍ലാല്‍ ശക്തമായി തിരിച്ചുവന്നാല്‍ ഈ പട്ടികയില്‍ ഇനിയും മാറ്റങ്ങളുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+