Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലൈക്കോട്ടൈ വാലിബൻ ലാഗാണ്, നാടകം ലെവലാണ്' എന്നിങ്ങനെ വിമർശനം; വായടപ്പിക്കുന്ന മറുപടിയുമായി ലാലേട്ടൻ

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വലിബൻ. സൂപ്പർതാരം മോഹൻലാലും, ബ്രാൻഡ് ഡയറക്‌ടർ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വമ്പൻ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ വൈഡ് റിലീസായി തന്നെ ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയും ചെയ്‌തിരുന്നു.

എന്നാൽ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ചിലർ ചിത്രത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ചിത്രത്തിന്റെ സാങ്കേതിക മികവ് പലരും ചൂണ്ടിക്കാട്ടിയെങ്കിലും, നാടക രീതിയിലുള്ള അവതരണവും ലിജോയുടെ സ്ഥിരം ശൈലിയും പലർക്കും ബോധിച്ചില്ല.

mohanlalvaaliban

ഇതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്‌റ്ററിൽ ചിത്രത്തെ ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശി കഥ' എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനെതിരായ സംഘടിത ആക്രമണങ്ങളും, വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ എല്ലാവരോടുമായി മോഹൻലാലിന്റെ മറുപടിയാണ് ഇതെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

നിരവധി ആരാധകരാണ് മോഹൻലാലിനെ അനുകൂലിച്ചുകൊണ്ട് പോസ്‌റ്ററിന് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്‌. കെജിഎഫ്, ബാഹുബലി പോലെയുള്ള തെലുങ്ക് സൂപ്പര്‍ ഹിറ്റ് സിനിമകളുമായി കിടപിടിക്കാന്‍ വന്ന സിനിമയല്ല മലൈക്കോട്ടൈ വാലിബനെന്നും, ഇത് വേറിട്ടൊരു ദൃശ്യാവിഷ്‌കാരമാണെന്നും ആരാധകർ പറയുന്നു.

അതേസമയം, ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം നെഗറ്റീവ് ക്യാംപയിന് എതിരെ രംഗത്ത് വന്നിരുന്നു. യൂട്യൂബ് വ്‌ളോഗേഴ്‌സ് ഉൾപ്പെടെ സിനിമയെ കടുത്ത ഭാഷയിൽ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് ലിജോ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ഒരു സിനിമ ഇത്ര വേഗതയില്‍ മാത്രമേ എടുക്കാന്‍ കഴിയൂ എന്നായിരുന്നു ലിജോയുടെ പ്രതികരണം.

മോഹൻലാലിന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഒന്നാം ദിനത്തിലെ കളക്ഷൻ ചിത്രത്തിന് രണ്ടാം ദിനത്തിൽ നിലനിർത്താനും കഴിഞ്ഞിട്ടില്ല. ആദ്യ ദിനം മലൈക്കോട്ടെ വാലിബന്‍ 5.5 കോടി രൂപയാണ് കളക്ഷൻ നേടിയതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. കേരളത്തില്‍ നിന്ന് മാത്രം 4.76 കോടി രൂപയോളം ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌.

എന്നാൽ രണ്ടാം ദിനം റിപ്പബ്ലിക് ദിന അവധിയായിട്ടും ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ 2.75 കോടി രൂപ മാത്രമാണ് മലൈക്കോട്ടെ വാലിബന് ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കാൻ കഴിഞ്ഞത്. ആദ്യ ദിനത്തിലെ മോശം റിവ്യൂകൾ ചിത്രത്തിനെ കാര്യമായി ബാധിച്ചെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+