Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഎസ് ഓഫീസറാവാന്‍ മോഹിച്ച് നടിയായി, മോഹന്‍ലാലിന്റെ ഈ നായിക ഇന്ന് വാങ്ങുന്ന പ്രതിഫലം ഇത്ര

ന്യൂഡല്‍ഹി: ബോളിവുഡില്‍ നിരവധി നടിമാരുണ്ട്. പലരും അഭിനയിക്കാന്‍ അറിയാമെങ്കിലും വിചാരിച്ച താരപദവി സ്വന്തമാക്കിയിട്ടുണ്ടാവില്ല. അതുപോലെ ചില നടിമാര്‍ ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലേക്ക് കടന്നുവരികയും വലിയ താരമാവുകയും ചെയ്തിട്ടുണ്ടാവുകയും ചെയ്യും. എന്നാല്‍ ബോളിവുഡിലെ ഈ നടിമാരി ഇന്ന് ദക്ഷിണേന്ത്യയില്‍ താരപദവി സ്വന്തമാക്കിയിരിക്കുകയാണ്.

സിനിമകളിലേക്ക് ഒരിക്കല്‍ പോലും എത്തണമെന്ന് കരുതാതിരുന്നയാളാണ് ഇപ്പോള്‍ സൂപ്പ താര പദവി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് പ്രമുഖ താരങ്ങളുടെ ഒപ്പമ്ലൊം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും വരെ നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ട്.

rashi-khanna

പറഞ്ഞുവരുന്ന നടി നയന്‍താരയോ തമന്നയോ അല്ലെന്ന് ആദ്യമേ പറഞ്ഞുതരാം. ഈ നടിക്ക് സിനിമാ പശ്ചാത്തലമൊന്നുമില്ല. എന്നിട്ടും ഇവര്‍ സിനിമാ രംഗത്ത് അറിയപ്പെടുന്ന നടിയായി മാറുകയായിരുന്നു. ഇത്രയധികം ശോഭിച്ച നടി മറ്റാരുമല്ല രാശി ഖന്നയാണ്. 2013ലാണ് നടി സിനിമാ ലോകത്ത് അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ രാം വലിയ വിജയങ്ങള്‍ നേടാന്‍ തുടങ്ങിയിരുന്നു.

ഡല്‍ഹിയിലാണ് റാഷി ജനിച്ചതും വളര്‍ന്നതുമെല്ലാം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നടി ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഒരിക്കല്‍ പോലും സിനിമയിലേക്ക് വരണമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് റാഷി ഖന്ന വെളിപ്പെടുത്തിയിരുന്നു. താന്‍ മറ്റൊരു ജോലിക്ക് പോകാണമെന്ന് ആഗ്രഹിച്ചിരുന്നതായും റാഷി ഖന്ന പറഞ്ഞിട്ടുണ്ട്.

നന്നായി പഠിക്കുന്നയാളായിരുന്നു ഞാന്‍. അതുകൊണ്ട് ഐഎഎസ്സ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹം. തീര്‍ച്ചയായും ഐഎഎസ് പാസാക്കുമെന്നായിരുന്നു കരുതിയത്. ആദ്യം ഒരു ഗായികയാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഐഎഎസ്സിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താനായിരുന്നു തീരുമാനം. ഓഫീസറാവാന്‍ തനിക്ക് സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ എന്റെ സ്വപ്‌നങ്ങള്‍ അല്ല നടന്നത്. എന്റെ ഭാഗ്യം സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. ഒരു മോഡലോ നടിയോ ആവുന്ന കാര്യം ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നും റാഷി ഖന്ന പറഞ്ഞു.

കോളേജില്‍ വെച്ച് ഒരു കോപ്പി റൈറ്ററായി ജോലി ചെയ്യുമ്പോഴാണ് റാഷി ഖന്ന മോഡലിംഗിലേക്ക് ഇറങ്ങുന്നത്. 2013ല്‍ മദ്രാസ് കഫേ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പക്ഷേ അപ്പോഴും നടി വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കിയിരുന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ വന്നതോടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഊഹലു ഗുസഗുസലദെ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തെലുങ്ക് അരങ്ങേറ്റം. മോഹന്‍ലാലിനൊപ്പം വില്ലന്‍, പൃഥ്വിരാജിനൊപ്പം അന്ധാദുനിന്റെ റീമേക്കായ ഭ്രമം, തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. അടുത്തിടെ വലിയ ഹിറ്റായി മാറിയ അരണ്‍മനൈ പരമ്പരയിലെ നാലാമത് ചിത്രത്തിലും റാഷി ഖന്ന നായിയകയായിരുന്നു. അതേസമയം നിലവില്‍ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് റാഷി പ്രതിഫലമായി വാങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+