Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരുകനെ തീര്‍ത്ത് മഞ്ഞുമ്മലിലെ പിള്ളേര്‍, മോഹന്‍ലാലിന്റെ 2 റെക്കോര്‍ഡുകളും വീണു

മലയാള സിനിമ ഫെബ്രുവരി മാസത്തില്‍ ഇറങ്ങിയ ചിത്രങ്ങളിലൂടെ പുതിയ റെക്കോര്‍ഡുകള്‍ താണ്ടുകയാണ്. ഒരേസമയം കേരളത്തിലും തമിഴ്‌നാട്ടിലും റെക്കോര്‍ഡിട്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ നിന്ന് ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത കളക്ഷനാണ് ചിത്രമെന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ വലിയൊരു റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രങ്ങളെയാണ് ചിത്രം മറികടന്നിരിക്കുന്നത്. നിലവില്‍ 2018 മാത്രമാണ് മുന്നിലുള്ളത്.

manjummalm boys

പുലിമുരുകന്‍, ലൂസിഫര്‍ എന്നീ വമ്പന്‍ ഹിറ്റുകളെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നത്. വേള്‍ഡ് വൈഡ് ഏറ്റവും വലിയ ഹിറ്റ് 2018 ആണ്. എല്ലാ ഭാഷകളിലും നിന്നുമായി ചിത്രം ആഗോള തലത്തില്‍ 175.50 കോടിയാണെന്ന് ഐഎംഡിബി ഡാറ്റയില്‍ പറയുന്നു. കേരളത്തില്‍ തരംഗമായ പുലുമുരുഗന്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

144.45 കോടിയാണ് തെലുങ്ക്, തമിഴ് വേര്‍ഷനും കൂടി ചേര്‍ത്ത് പുലുമുരുകന്‍ നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ 146.60 കോടിയാണ് ഇതുവരെ കളക്ഷന്‍ നേടിയത്. ഇപ്പോഴും വലിയ തിരക്ക് ചിത്രത്തിനുണ്ട്. അതുകൊണ്ട് 2018ന്റെ റെക്കോര്ഡും ചിലപ്പോള്‍ മറികടക്കാന്‍ സ്ഥാനത്തുണ്ട്.

ആഗോള തലത്തിലെ വലിയ ഗ്രോസ് ചിത്രങ്ങളില്‍ നാലാം സ്ഥാനത്ത് ലൂസിഫറാണ. 128.52 കോടിയാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി നേടിയത്. അഞ്ചാം സ്ഥാനത്ത് പ്രേമലുവാണ്. കേരളത്തിലും ആന്ധ്ര പ്രദേശിലും അടക്കം വലിയ തരംഗമായിരിക്കുകയാണ് ചിത്രം. റിപ്പീറ്റ് ഓഡിയന്‍സിനെ അടുത്തിടെ ഏറ്റവും കൂടുതല്‍ ലഭിച്ച ചിത്രവും പ്രേമലു തന്നെയാണ്.

ഇതുവരെ ആഗോള തലത്തില്‍ 96.03 കോടിയാണ് പ്രേമലു ഇതുവരെ നേടിയത്. ആറാം സ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസായി എത്തിയ നേരാണ്. ചിത്രം 85.70 കോടിയാണ് നേടിയത്. ഏഴാം സ്ഥാനത്ത് ഭീഷ്മ പര്‍വമാണ്. മമ്മൂട്ടി ചിത്രം 85.15 കോടിയാണ് ആഗോള തലത്തില്‍ നേടിയത്

ആര്‍ഡിഎക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇതില്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. അതേസമയം കേരളത്തില്‍ ലൂസിഫറിന്റെയും പുലിമുരുകന്റെയും റെക്കോര്‍ഡുകള്‍ സുരക്ഷിതമാണ്. കേരളത്തില്‍ 89.40 കോടി നേടിയ 2018 ആണ് ഉയര്‍ന്ന ഗ്രോസര്‍. 85.15 കോടി നേടിയ പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. ബാഹുബലി 2 74.50 കോടിയുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

കെജിഎഫ് രണ്ടാം ഭാഗത്ത് 68.50 കോടി നേടിയിട്ടുണ്ട്. ഇതിന് പിന്നിലാണ് ലൂസിഫര്‍ 66.10 കോടി ചിത്രം നേടിയിട്ടുണ്ട്. ലിയോ, ജയിലര്‍, ആര്‍ഡിഎഫ്ക്്‌സ്, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. ഓവര്‍സീസീല്‍ നിന്ന് 54 കോടിയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 43.40 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+