'മോഹൻലാൽ പറഞ്ഞു, ഇതിൽ നിന്ന് ഒരുവരിമാറ്റിയാൽ ഞാൻ അഭിനയിക്കില്ല'; ബ്ലസി പറയുന്നു
പത്മരാജന്റെ ഓർമ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ബ്ലസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തൻമാത്ര. 2005 ൽ പുറത്തിറങ്ങിയ ചിത്രം നിരവധി അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചുമൊക്കെ പറയുകയാണ് ബ്ലസി. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'കോട്ടയം മെഡിക്കൽ കോളേജിൽ ഡോ ഇക്ബാൽ സാറൊക്കെ ഉണ്ടായിരുന്ന സമയത്ത് ഞാൻ അദ്ദേഹവുമായി ന്യൂറോയെ കുറിച്ചൊക്കെ വിശദമായി ചോദിച്ച് മനസിലാക്കിയിരുന്നു. കാഴ്ച എഴുതി എന്ന ആത്മവിശ്വാസത്തിലാണ് ഞാൻ തൻമാത്ര എഴുതുന്നത്. കാഴ്ചയ്ക്ക് വൺ ലൈൻ ഉണ്ടായിരുന്നു. തൻമാത്ര ഇമോഷന്റെ കൂടെ എഴുതി അങ്ങ് പോയി. തൻമാത്ര എഴുതി നിർമ്മാതാവ് രാജു മാത്യുവിനെ വായിച്ച് കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇത് സിനിമയാക്കാൻ പറ്റത്തില്ലെന്ന്.

മോഹൻലാലിനെ പോലൊരാളെ ഇങ്ങനെ അവതരിപ്പിച്ചാൽ ശരിയാവില്ലെന്ന് പറഞ്ഞു. മോഹൻലാലിനെ ആദ്യം കാണിക്കുന്നത് ഒരു സമരത്തിൽ ഏറ്റവും പുറകിൽ പോകുന്ന ആളായുിട്ടാണ്. സാധാരണ മുന്നിൽ നിന്ന് ജാഥ നയിക്കേണ്ട ആളാണല്ലോ നായകൻ. ഞാൻ പ്രതിസന്ധിയിലായതോടെ ലാലേട്ടനെ നേരിട്ട് പോയി കാണാം എന്ന് തീരുമാനിച്ചു. നരൻ എന്ന സിനിമയുടെ ഷൂട്ടിങ് പൊള്ളാച്ചിയിൽ വെച്ച് നടക്കുന്ന സമയമാണത്. തിരക്കഥ വായിച്ച് കേട്ടിട്ട് അദ്ദേഹം പറഞ്ഞത് ഇതിൽ നിന്ന് ഒരക്ഷരം മാറ്റിയാൽ ഞാൻ അഭിനയിക്കില്ലെന്ന്. അദ്ദേഹം തന്നെ സെഞ്ച്വറിയെ വിളിച്ച് പറഞ്ഞു. അദ്ദേഹം പറഞ്ഞു ലാലിന് ഒകെയാണെങ്കിൽ എനിക്ക് പ്രശ്നമില്ലെന്ന്.
ഒരിക്കൽ എന്നോട് ലാലേട്ടൻ ചോദിച്ചിട്ടുണ്ട് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ ഇത് എഴുതുമ്പോഴെന്ന്. ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടല്ലല്ലോ ഇതൊക്കെ എഴുതുന്നത്. തൻമാത്രയിൽ ലാലിന്റെ കഥാപാത്രം ഭാര്യയുടെ കൂടെ നഗ്നനായി കിടന്ന് കട്ടിലിൽ നിന്ന് എഴുന്നേറ്റ് വന്ന് പല്ലിയെ തല്ലുന്നൊരു രംഗമുണ്ട്. എന്റെ കഥാപാത്രം അങ്ങനെ ചെയ്യണമെന്നതായിരുന്നു എന്റെ കാഴ്ചപ്പാട്. ഭ്രമരത്തിൽ അദ്ദേഹം ശീർഷാസനത്തിൽ നിൽക്കുന്നൊരു രംഗമുണ്ട്. ഇതെഴുതിയിട്ടും ചോദിച്ചിട്ടുണ്ട് എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന ധാരാണയുണ്ടോയെന്ന്, പക്ഷെ പുള്ളി അത് ചെയ്തു.
അദ്ദേഹത്തെ പോലൊരു ഡെഡിക്കേറ്റഡ് ആയ നടനെ കുറിച്ചോർത്തുള്ള ആത്മവിശ്വാസമാണ്. ആടുജീവിതത്തിൽ പൃഥ്വിരാജും അതെ. കലാകാരൻമാരോട് ചോദിച്ചിട്ട് ഈ രംഗങ്ങളൊന്നും എഴുതാനാകില്ലല്ലോ', ബ്ലസി പറഞ്ഞു.
തൻമാത്രയിൽ ഒരു രംഗമുണ്ട്, ഞാൻ ഐ എ എസ് അഭിമുഖത്തിന് പോകുകയാണെന്ന് മകൻ വന്ന് അച്ഛനോട് പറയുന്നുണ്ട്. അപ്പോൾ മോഹൻലാൽ കഥാപാത്രം ചോദിക്കുന്നുണ്ട് സാർ ആരാണെന്ന്, ഞാൻ കരഞ്ഞുകൊണ്ടാണ് ആ രംഗം എഴുതിയത്. ഞാൻ എഴുതുമ്പോഴും കരയുന്നുണ്ടായിരുന്നു. വൈകാരികതയിലൂടെ നമ്മുക്ക് സഞ്ചരിക്കാൻ കഴിയുമ്പോഴാണ് ഈ കലാരൂപങ്ങളൊക്കെ നമ്മുടെ അടുത്ത് കൂടുതൽ കൂടുതൽ അടുത്ത് നിൽക്കുന്നത്. നമ്മുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നത് അങ്ങനെയാണ്. കരച്ചിൽ മാത്രമല്ല ചിരിയായാലും.
എന്റെ സിനിമ ശ്രമങ്ങളും ഒരുക്കങ്ങളും കടുത്തതാണ്. അതുകൊണ്ട് തന്നെ ആടുജീവിതം ഉൾപ്പെടെ എന്റെ ഒരു സിനിമകളും എന്റെ ബാധ്യത അല്ല. ആടുജീവിതം എന്ന സിനിമ ഞാൻ 65ാം ദിവസമാണ് ഞാൻ തീയറ്ററിൽ പോയി കണ്ടതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആ സിനിമയ്ക്ക് കിട്ടിയിരിക്കുന്ന എല്ലാ കാര്യങ്ങളേയും ഞാൻ അങ്ങനെയാണ് കാണുന്നത്.
നമ്മളെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ ക്യാമറക്ക് പുറകിൽ നിന്നും കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ചെയ്യുന്ന തൊഴിലിനോട് അറിയാതെ ഇറങ്ങിച്ചെല്ലുന്നതാണ് ഭ്രമരത്തിൽ ലളിത ചേച്ചി കരയുമ്പോൾ ക്യാമറയ്ക്ക് പുറകിൽ നിന്നും ഞാൻ കരയാൻ കാരണമാകുന്നത്. നമ്മുടെ ഉള്ളിലേക്ക് ആ കഥാപാത്രം മെർജാവുകയാണ്.












Click it and Unblock the Notifications