Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഒരിക്കലും കരുതിയില്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്, അത് ആന്റണിയുടെ ആഗ്രഹം'; മോഹൻലാൽ

സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ മോഹൻലാലിന്റെ മകൾ വിസ്‌മയ. പ്രമുഖ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്‌മയയയുടെ അരങ്ങേറ്റം. ഇന്നായിരുന്നു 'തുടരും' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചില ചടങ്ങുകൾ നടന്നത്. പരിപാടിയിൽ മോഹൻലാലും കുടുംബവും ഒക്കെ പങ്കെടുത്തിരുന്നു.

പ്രണവ് മോഹൻലാലും ഈ ചിത്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തു. ഡയസ് ഇറെ എന്ന പുതിയ ചിത്രം നാളെ റിലീസ് ആവാനിരിക്കെയാണ് പ്രണവ് ചടങ്ങിനെത്തിയത്. ഈ ചടങ്ങിൽ വച്ച് മോഹൻലാൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മക്കളുടെ കടന്നുവരവിനെ കുറിച്ചുമൊക്കെ വാചാലനായിരുന്നു. തന്റെ മക്കൾ സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കൽ പോലും താൻ കരുതിയിരുന്നില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്.

mohanlalchildren

മോഹൻലാലിന്റെ വാക്കുകൾ

വളരെയധികം സന്തോഷമുള്ള ഒരു ദിവസമാണ് ഇത്. ഞാൻ ഇപ്പോൾ എന്റെ പഴയ കാര്യങ്ങളാണ് ഓർക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ വന്ന ദിവസവും മറ്റും. എത്രയോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നു അത്. ശേഷമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഓഡിഷന് പോവുന്നതും അഭിനയിക്കുന്നതും ഒക്കെ. ഞാൻ ഒരിക്കൽ പോലും വിചാരിച്ചില്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാര്യം അവർക്ക് അവരുടേതായ പ്രൈവസിയുണ്ട്, നിശ്ചയങ്ങളുണ്ട്.

അതിനെല്ലാം സമ്മതിച്ച ആളുകളാണ് ഞാനും സുചിത്രയും. വളരെ കാലത്തിന് ശേഷം അപ്പു ഒരു സിനിമയിൽ അഭിനയിക്കാൻ വന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബെസ്‌റ്റ് ആക്റ്റർ ആവുന്നത്. അതുപോലെ തന്നെയാണ് അപ്പു ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബെസ്‌റ്റ് ആക്റ്റർ ആവുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ വീണ്ടും അതുപോലെ ബെസ്‌റ്റ് ആക്റ്റർ ആയി, അപ്പുവും അങ്ങനെ ആയി.

മായ ആ സ്‌കൂളിലെ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചു. ഞാനും ഒരു സിനിമാ നടനാവണം എന്നോ മറ്റോ ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. എന്നെ എന്റെ കൂടെയുള്ള, ഇവിടെയിരിക്കുന്ന നിങ്ങളൊക്കെ തന്നെയാണ് ഒരു സിനിമാ നടനായി മാറ്റിയതും ഇത്രയും നാൾ, എന്ന് വച്ചാൽ 48 വർഷമായി കൊണ്ട് നടക്കുന്നതും. അതുപോലെ എന്തെങ്കിലും ഒരു മുൻനിശ്ചയം ഉണ്ടാവും. അങ്ങനെ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നു.

ഞാൻ എന്റെ മകളുടെ പേര് പോലും വിസ്‌മയ എന്നാണ് ഇട്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്‌മയം ആയിരുന്നു. ആക്‌സിഡന്റൽ ആയിരുന്നു. അവൾ ഒരുപാട് കാര്യങ്ങൾ ഒക്കെ പഠിച്ചതാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞു. ഒരാൾക്ക് സിനിമയിൽ അഭിനയിക്കണം എന്നത് ചെറിയ കാര്യമല്ല, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ പ്രൊഡക്ഷൻ ഹൗസുണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ട്.

അതിന്റെ പിന്നിൽ ആന്റണി പെരുമ്പാവൂരുണ്ട്. അദ്ദേഹത്തിന്റെ സപ്പോർട്ട് ഉണ്ട്. അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. എനിക്ക് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു സപ്പോർട്ട് ചെയ്യാൻ. വലിയൊരു സംഘത്തിന്റെ കൂടെ സഞ്ചരിച്ച ആളായിരുന്നു. എത്ര വലിയ ആൾ ആയാലും കഴിവുറ്റ നടൻ ആയാലും ഒപ്പമുള്ള ആളുകൾ ഇല്ലെങ്കിൽ എവിടെയും എത്താൻ കഴിയില്ല. ഒരു അച്ഛൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും അപ്പുവിനെയും മായയെയും ഞാൻ അനുഗ്രഹിക്കുന്നു.

ആന്റണിയുടെ കാര്യം എടുത്ത് പറയണം, ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയിൽ വരണമെന്ന്. ഞാൻ പറഞ്ഞു അതൊക്കെ അവരുടെ ഇഷ്‌ടമാണെന്ന്. എനിക്ക് പരിമിതികൾ ഉണ്ട്. അവർ സ്വയം തെളിയിക്കേണ്ടി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു. ഒരു ഇന്ധനം എന്ന നിലയിൽ പ്രവർത്തിക്കാൻ മാത്രമേ എനിക്ക് കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+