'രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് ചോദിച്ചു, അപ്പോൾ അക്ബറിനെ തിരിച്ചുവിളിച്ചതും ചോദിക്കണ്ടേ?'; രേവതി
ബിഗ് ബോസ് മലയാളം ഏഴാം സീസൺ ആദ്യ ആഴ്‌ച പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികൾ എല്ലാവരും തന്നെ ശക്തമായ പോരാട്ടവീര്യമാണ് കാഴ്‌ച വയ്ക്കുന്നത്. അതിനിടയിൽ കാര്യമായ വിവാദങ്ങളും ഷോയുമായി ബന്ധപ്പെട്ട് ഉയർന്നവരുന്നുണ്ട്. മത്സരാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കങ്ങളും പിണക്കങ്ങളും ഒക്കെയായാണ് ആദ്യ ആഴ്‌ച കടന്നുപോയത്. പലരും ബിഗ് ബോസ് വീട്ടിൽ ആക്റ്റീവായി തുടങ്ങുന്നേ ഉള്ളൂ.
അതിനിടെ ഒന്നോ രണ്ടോ ഗ്യാങ്ങുകളും ബിഗ് ബോസിൽ ഉണ്ടായിട്ടുണ്ട്. അവർ ഒരുമിച്ച് നിന്ന് ചില മത്സരാർത്ഥികളെ വീഴ്ത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കോമണറും ആദ്യ ആഴ്‌ചയിലെ ക്യാപ്റ്റനുമായ അനീഷിനെ സംഘം തിരിഞ്ഞ് ആക്രമിക്കുന്നതും ഇതിനിടയിൽ പലവട്ടം പ്രേക്ഷകർ കണ്ടതാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ ഏറെ പിന്തുണയുള്ള രേണു സുധിയും ഇത്തരത്തിൽ ചില പരാതികൾ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിൽ സഹതാരമായ അക്ബർ ഒരു ടാസ്‌കിനിടെ രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ രേണു രംഗത്ത് വന്നതിന് പുറമേ സോഷ്യൽ മീഡിയയിൽ ഒന്നാകെ അക്ബറിന് എതിരെ വിമർശനം ഉയർന്നിരുന്നു. പിന്നാലെ മാപ്പ് പറയാമെന്ന് അക്ബർ പറയുകയും ചെയ്‌തു.
എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ രേണു തിരിച്ചു വിളിച്ചതിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് എന്ന സംശയമാണ് ഇപ്പോൾ കൂടുതൽ പേരും ഉയർത്തുന്നത്. ബിഗ് ബോസ് മല്ലു ടോക്‌സ് റിവ്യൂവർ രേവതിയും ഇതേ ചോദ്യമാണ് ഉന്നയിച്ചത്. ഷാനവാസിന്റെ ആരോഗ്യ പ്രശ്‌നവും രേവതി എടുത്തു പറയുകയുണ്ടായി. രേണുവിന്റെ പരാമർശത്തിൽ ലാലേട്ടൻ ചോദ്യം ചെയ്യണമായിരുന്നു എന്നും അവർ പറയുന്നു.
രേവതിയുടെ വാക്കുകൾ
ഇന്നലെ ഷാനവാസിന്റെ വീട്ടിൽ നിന്ന് ഷാനവാസിന് കോൾ വന്നു. ലാലേട്ടൻ ചോദിച്ചു. നിങ്ങൾ ഓക്കെയാണോ? ഇനി അങ്ങോട്ട് ടാസ്‌ക് കൊറേ ഉണ്ടായിരിക്കും അതൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന് ചോദിക്കുന്നുണ്ട്. കാര്യം ഇത് ഏഴിന്റെ പണിയാണ്, കൂടുതൽ ടാസ്‌ക് വരും അതൊക്കെ ചെയ്യാൻ കഴിയുമോ എന്നാണ് ലാലേട്ടൻ ചോദിക്കുന്നത്. ബിഗ് ബോസ് ട്രാൻസ്പെരന്റ് ആക്കിയത് ആണോ? ആണെന്ന് തോന്നുന്നു.
രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച കാര്യമില്ലേ? അതൊന്നും ലാലേട്ടൻ ചോദിച്ചില്ല. ശരിക്കും അത് ചോദിക്കണമായിരുന്നില്ലേ, മറ്റ് ചിലരുടെ കാര്യം ചോദിച്ചില്ലേ. ഷാനവാസിന്റെ കാര്യം നടക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഗുരുതരമായ സംഭവമാണ് ഇപ്പോൾ നടക്കുന്നത്. മുൻപ് വീട്ടിൽ നിന്ന് കോൾ വന്നെന്ന് പറഞ്ഞു പഴയ സീസണിൽ ഒക്കെ പ്രശ്‌നമായിരുന്നു. ഇത് വേറെ തന്നെ ഒരു കാര്യമാണ്. ഷാനവാസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.
പുള്ളിക്കാരൻ മരുന്ന് കഴിക്കുന്നുണ്ട്. ബിഗ് ബോസ് അത് ക്ലാരിഫൈ ചെയ്‌തതായാണ് എനിക്ക് തോന്നുന്നത്. ഇനി ടാസ്‌ക് ഒരുപാട് വരുന്നുണ്ട്. അതുകൊണ്ട് ഷാനവാസിനെ മാറ്റി നിർത്താൻ കഴിയില്ല. അത് പ്രേക്ഷകർ സമ്മതിക്കില്ല. ആ ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് തന്നെ വെളിപ്പെടുത്തുകയാണ് ചെയ്‌തത്. കാര്യങ്ങൾ കുറച്ചുകൂടി സുതാര്യത കാണിച്ചതായാണ് എനിക്ക് തോന്നുന്നത്.
മറ്റ് കണ്ടസ്റ്റന്റ്സിനും അത് പ്രശ്‌നമായിരുന്നു. ഗിസേലും ശൈത്യയും ഒക്കെ ടെൻഷനിൽ ആയിരുന്നു. ബിഗ് ബോസ് എന്തായാലും സേഫ് ആയത് പോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാവരും ഇക്കാര്യം അറിഞ്ഞു. ഇനിയെന്തെങ്കിലും പ്രേക്ഷകർ ചോദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണ് എനിക്ക് ഫീൽ ചെയ്‌തത്.
അടുത്തത് രേണു സുധിയുടെ കാര്യമാണ്. രേണുവിന്റെ കാര്യത്തിൽ അക്ബറിനെ ലാലേട്ടൻ ചോദ്യം ചെയ്‌തു. സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിനെ ആയിരുന്നു അത്. എന്നാൽ രേണു തിരിച്ചും പ്രതികരിച്ചിരുന്നു. വേട്ടപ്പട്ടി എന്നാണ് വിളിച്ചിരുന്നത്. അതും ശരിക്കും ചോദ്യം ചെയ്യേണ്ടതല്ലേ? അതും പറയണമായിരുന്നു. അതിന്റെ റിയാക്ഷൻ ആണെന്ന് പറഞ്ഞാലും അത് ചോദ്യം ചെയ്യാമായിരുന്നു. പലരും അതിനെ കുറിച്ച് പറയുന്നുണ്ട്.












Click it and Unblock the Notifications