"ലാലേട്ടൻ പെണ്ണുങ്ങളെ വെറുതെവിട്ടു, ആര്യനെയും അക്ബറിനെയും പച്ചയ്ക്ക് കത്തിച്ചു, നല്ല ശിക്ഷ കൊടുക്കാമായിരുന്നു"
ബിഗ് ബോസ് മലയാളം ഏഴാം സീസൺ ആദ്യ മൂന്ന് ആഴ്‌ചകൾ പിന്നിടുമ്പോൾ മത്സര ചിത്രം ഇപ്പോഴും വ്യക്തമല്ല. പലരും ഇപ്പോഴും ടാസ്‌ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ അത്രത്തോളം ആക്റ്റീവല്ല. ചില മത്സരാർത്ഥികൾ മാത്രമാണ് ഇക്കൂട്ടത്തിൽ പ്രേക്ഷകർക്ക് ഇടയിൽ ഒരുപോലെ നിൽക്കുന്നത്. അല്ലാത്തവർ ഇപ്പോഴും മത്സരത്തിലേക്ക് പൂർണമായി ഇറങ്ങിയിട്ടില്ല. വരും ആഴ്‌ചകളിൽ അവരും കൂടി ഇറങ്ങിയാൽ ബിഗ് ബോസ് മത്സരം കൊഴുക്കും.
അതിനിടെ കൂടുതൽ ഗ്യാങ്ങുകളും ബിഗ് ബോസിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത്തവണ പക്ഷേ, ആ ഗ്യാങുകൾ പക്ഷേ പലപ്പോഴും അത്രത്തോളം പ്രശ്‌നക്കാരായി മാറിയിട്ടില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നിലവിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മൂന്നാം ആഴ്‌ച കഴിയാറായപ്പോൾ എവിക്റ്റഡ് ആയ ആളുകളുടെ എണ്ണം മുന്നിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. ആരും ബിഗ് ബോസ് വീട്ടിൽ സേഫ് അല്ലെന്ന സൂചനയാണ് നൽകുന്നത്.

ഇത്തവണ പുറത്തായത് കലാഭവൻ സരികയാണ്. ആദ്യ ആഴ്‌ചകളിൽ പുറത്തായ ആർജെ ബിൻസി, മുൻഷി രഞ്ജിത് എന്നിവരുടെ പാത പിന്തുടർന്ന് ഇന്നലെയാണ് സരിക പുറത്തേക്ക് പോയത്. ബിഗ് ബോസ് വീട്ടിൽ അപ്പാനി ശരത്, അക്ബർ കൂട്ടുകെട്ടിന് ഒപ്പമായിരുന്നു സരികയും നിലകൊണ്ടിരുന്നത്. എന്നാൽ അധിക കാലം അത് മുന്നോട്ട് കൊണ്ട് പോവാൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് ഇപ്പോഴത്തെ വിധി സൂചിപ്പിക്കുന്നത്.
വീക്കെൻഡ് എപ്പിസോഡ് അടുത്തതോടെ പ്രേക്ഷകർ ഭൂരിഭാഗവും വളരെയധികം ആവേശത്തിലായിരുന്നു. അതിന്റെ പ്രധാന കാരണം മോഹൻലാൽ പല കാര്യങ്ങളും ചോദ്യം ചെയ്യുമെന്ന വിശ്വാസമായിരുന്നു. ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ആഴ്‌ച അത്രയധികം സംഭവ വികാസങ്ങൾ നടന്നിരുന്നു. അതിൽ ആര്യൻ, ഒനിയൽ, അക്ബർ, റെന എന്നിവർക്ക് ഒക്കെയും നല്ല രീതിയിൽ ശിക്ഷ കൂടി കിട്ടുമെന്നാണ് കരുതിയിരുന്നത്.
ഇപ്പോഴിതാ ലാലേട്ടന്റെ വീക്കെൻഡ് എപ്പിസോഡിനെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെ രേവതി. ലാലേട്ടൻ വിചാരിച്ചത് പോലെ എല്ലാവരെയും ഫയർ ചെയ്‌തോ അതോ ഉപദേശമാണോ നടത്തിയത് എന്ന് ചോദിക്കുകയാണ് രേവതി. അക്ബറിനെയും ആര്യനെയും മോഹൻലാൽ നിർത്തി പൊരിച്ചുവെന്നും രേവതി പറയുന്നു.
രേവതിയുടെ വാക്കുകൾ
സരികയുടെ ഭാഗത്ത് നിന്ന് ഒരു ഗെയിമും കാര്യമായി ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് എവിക്റ്റ് ആയത്. എന്റെ ഒരു അഭിപ്രായത്തിൽ പ്രമോ ഒക്കെ കണ്ടത് പോലെ അത്രയ്ക്ക് സംഭവം ഒന്നും ആയി വീക്കെൻഡ് എപ്പിസോഡ് തോന്നിയില്ല. എല്ലാം എടുത്തെടുത്ത് കാണിക്കുമെന്നാണ് വിചാരിച്ചത്. അത് കഴിഞ്ഞിട്ടാണ് ആര്യന്റെ റോസ്‌റ്റിങ് നടന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓഡിയന്സിന്റെ റിയാക്ഷൻ കാണിച്ചിരുന്നു.
നെഗറ്റീവ് ആയ ആൾക്കാർ, കണ്ടന്റ് കൊടുക്കുന്ന നാല് പേർ, ആര്യൻ, അക്ബർ, ഒനിയൽ, അഭിലാഷ് എന്നിവരോട് ലാലേട്ടൻ പറയുന്നുണ്ട്. നിങ്ങൾ അടികൂടിക്കോ, വഴക്കുണ്ടാക്കുകയോ ഗെയിം കളിക്കുകയോ ചെയ്‌തോ, പക്ഷേ മാന്യമായ വാക്കുകൾ ഉപയോഗിക്കണം. നിങ്ങളുടെ രീതിയും മാറ്റണം എന്നാണ് പറയുന്നത്. പക്ഷേ ഇവരുടെ കണ്ടന്റ് വേണം. ഓഡിയന്സിന്റെ റിയാക്ഷൻ കാണിച്ചു.
ആര്യന് നല്ല രീതിയിൽ തന്നെ കൊടുത്തിട്ടുണ്ട്. ആ മൊട്ടയടി ടാസ്‌ക് വെറുതെ കൊണ്ടുപോയി കളഞ്ഞതാണ്. അതിൽ സർപ്രൈസ് ഉണ്ടായിരുന്നു. ഒരു ട്രിമ്മർ ഉണ്ടായിരുന്നു, 1000 പോയിന്റ്‌സും നോട്ടും. ജിസേലും എക്സ്പോസ് ആയി ആര്യനും എക്സ്പോസ് ആയി. എടുത്തിരുന്നെങ്കിൽ നല്ല രീതിയിൽ ഗുണം ചെയ്തേനേ.
ചെരുപ്പേറിന്റെ കാര്യത്തിൽ ലാലേട്ടൻ പരാമർശിച്ചു, പക്ഷെ പണിഷ്മെന്റ് ഒന്നും കൊടുത്തില്ല. അക്ബറിനോട് എന്ത് ദേഷ്യമാണ് എന്ന് ലാലേട്ടൻ ചോദിച്ചു. വീട്ടിൽ ഒക്കെ ഇങ്ങനെയാണോ, മറ്റുള്ളവരെ ട്രീറ്റ് ചെയ്യുന്നത് ഇങ്ങനെയാണോ എന്നും ചോദിക്കുന്നുണ്ട്. അക്ബറിന്റെ ലീലാവിലാസങ്ങൾ കാണൂ എന്ന് പറഞ്ഞു വീഡിയോ കാണിച്ചു കൊടുത്തു.












Click it and Unblock the Notifications