ബോക്‌സ് ഓഫീസ് കിംഗ് എന്നും ലാലേട്ടൻ തന്നെ..; ആദ്യദിന കളക്ഷനിൽ മുൻപിൽ ഈ ചിത്രം, ദുൽഖർ മമ്മൂക്കയ്ക്കും മേലെ.!
മലയാളത്തിന്റെ ബോക്‌സ് ഓഫീസ് രാജാവ് ആരാണെന്ന ചോദ്യത്തിന് ആദ്യം നമ്മുടെ മനസിൽ വരുന്ന പേര് മോഹനലാലിന്റെ ആയിരിക്കും. അതിന് കൃത്യമായ കാരണമുണ്ട് താനും, ഒരു പരാജയ ചിത്രത്തിൽ പോലും ആളെ എത്തിക്കുന്ന അദ്ദേഹത്തിന്റെ പൊട്ടൻഷ്യൽ തന്നെയാണ് നമ്മളെകൊണ്ട് ആ മറുപടി പറയിക്കുന്നത് എന്നതാണ് യാഥാർഥ്യം.
അത്തരത്തിൽ നിരവധി റെക്കോർഡുകൾ മോഹൻലാലിന്റെ പക്കലുണ്ട്. മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകളിൽ ഭൂരിഭാഗവും ഏറെക്കാലമായി കൈയ്യടക്കിവച്ചിരുന്ന താരത്തിന് പക്ഷേ കുറച്ചു വർഷങ്ങളായി അത്ര നല്ല കാലയളവ് ആയിരുന്നില്ല. പത്തോളം സിനിമകൾ ഇതിനിടെയിൽ മോഹൻലാൽ നായകനായി എത്തിയെങ്കിലും ഒന്നും സാമ്പത്തികമായി വിജയമായിരുന്നില്ല.

എന്ന് മാത്രമല്ല, പലതിലും മോഹൻലാലിന്റെ പ്രകടനവും വിമർശനത്തിന് പാത്രമായി. എന്നാൽ ഇപ്പോഴിതാ നേര് എന്ന ചിത്രവുമായി മോഹൻലാൽ തന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തുകയാണ്. അഭിനയത്തിലായാലും, ബോക്‌സ് ഓഫീസിലായാലുംതനിക്ക് പകരക്കാരില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ലാലേട്ടന്റെ എൻട്രി.
മലയാളത്തിൽ ആദ്യ ദിന കളക്ഷനിൽ റെക്കോർഡ് ഇപ്പോഴും മോഹൻലാലിന്റെ കൈവശമാണ്. മോഹൻലാല്‍ നായകനായി പ്രിയദർശൻ സംവിധാനം ചെയ്‌ത് വൻ ഹൈപ്പോടെ എത്തിയ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്' ആഗോള ഓപ്പണിംഗ് കളക്ഷനില്‍ മലയാളത്തില്‍ നിന്ന് ഒന്നാമതുള്ളത്. ഒരു പരാജയ ചിത്രമായിരുന്നു അതെന്ന് കൂടി ഓർക്കണം. ഈ പട്ടികയിലെ മറ്റ് ഒൻപത് ചിത്രങ്ങളിൽ മമ്മൂട്ടിക്ക് മുകളിലാണ് മകൻ ദുൽഖർ സൽമാൻറെ സ്ഥാനം എന്നതാണ് മറ്റൊരു പ്രത്യേകത.
മരക്കാര്‍ റിലീസ് ദിവസം ആഗോളതലത്തില്‍ നിന്ന് 20.40 കോടി രൂപയാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള കുറുപ്പ് 19.20 കോടി രൂപ നേടിയപ്പോള്‍ മോഹൻലാല്‍ നായകനായെത്തിയ ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ 18.10 കോടി രൂപയുമായി മൂന്നാമതും 15.50 കോടി രൂപയുമായി കിംഗ് ഓഫ് കൊത്ത ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തുമാണുള്ളത്.
ഇതിന് പിന്നിൽ മോഹൻലാലിന്റെ തന്നെ ലൂസിഫറാണ്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന് റിലീസ് ദിവസം നേടാനായത് 14.80 കോടി രൂപയാണ്. മമ്മൂട്ടിയുടെ ഭീഷ്‍മപര്‍വം ആറാം സ്ഥാനത്തുണ്ട്. മമ്മൂട്ടി തന്നെ നായകനായ സിബിഐ 5 ദ ബ്രയിൻ ആകെ 10.90 കോടി നേടി ഏഴാമതും, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി 9.20 കോടിയുമായി എട്ടാമതുമുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയും, മാമാങ്കവുമാണ് യഥാക്രമം ഒൻപതും പത്തും സ്ഥാനങ്ങളിൽ.












Click it and Unblock the Notifications