Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ ആരെയും പിണക്കില്ല, ആന്റണി ബസിൽ യാത്ര ചെയ്യുന്ന കാലം തൊട്ട് അറിയാം'; പൂജപ്പുര രാധാകൃഷ്‌ണൻ

സിനിമയിൽ മോഹൻലാലിന്റെ സമകാലികൻ ആയിരുന്നു പൂജപ്പുര രാധാകൃഷ്‌ണൻ. എൺപതുകളിലും തൊണ്ണൂറുകളിലും ഒക്കെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം സിനിമയിൽ തന്റെ കൈയൊപ്പ് പതിപ്പിച്ചിരുന്നു. ശ്രീകുമാരൻ തമ്പിയുടെ മിക്ക സിനിമകളിലും പൂജപ്പുര രാധാകൃഷ്‌ണൻ അഭിനയിച്ചിരുന്നു. ഇതിന് ശേഷം വിഖ്യാത ചലച്ചിത്രകാരൻ പദ്‌മരാജന്റെ സിനിമകളിലെയും നിറസാന്നിധ്യമായിരുന്നു പൂജപ്പുര രാധാകൃഷ്‌ണൻ.

നിലവിൽ സിനിമകളിലും സീരിയലുകളിലും ഒക്കെയായി സജീവമാണ് അദ്ദേഹം. മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രത്യേകതകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് പൂജപ്പുര രാധാകൃഷ്‌ണനിപ്പോൾ. ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു.

mohanlalandpoojappuraradhakrishnan

മോഹൻലാലിനെ കൂടാതെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും പൂജപ്പുര രാധാകൃഷ്‌ണൻ മനസ് തുറക്കുകയുണ്ടായി. മോഹൻലാൽ ആരോടും പിണങ്ങാത്ത ആളാണെന്നും അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും പൂജപ്പുര രാധാകൃഷ്‌ണൻ പറഞ്ഞു. ഇപ്പോഴും ആളുകളുമായി ഇടപഴകുന്നതിൽ മറ്റ് താരങ്ങളേക്കാൾ എത്രയോ മുകളിലാണ് ലാലെന്നും അദ്ദേഹം എടുത്തുപറയുന്നു. മാസ്‌റ്റർബിൻ ചാനലിന് അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൂജപ്പുര രാധാകൃഷ്‌ണന്റെ വാക്കുകൾ

മോഹൻലാലിനോട് വേഷം ചോദിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം അടുത്ത പടത്തിൽ ആ ക്യാരക്‌ടർ എങ്ങനെ ചെയ്യാം എന്നൊക്കെ ആലോചിച്ചോണ്ട് ഇരിക്കുമ്പോൾ നമ്മൾ ചെന്ന് എന്തിനാണ് ശല്യം ചെയ്യുന്നത്. ഇതൊന്നും ആലോചിക്കാതെ ഇതൊക്കെ നിയന്ത്രിക്കാനും കാശ് മുടക്കാനും ഒക്കെ ഇരിക്കുന്ന ആന്റണി ഉണ്ടല്ലോ. അദ്ദേഹത്തോട് സംസാരിച്ചാൽ മതിയല്ലോ. ആന്റണി വരുന്ന കാലം തൊട്ട് അറിയാവുന്ന ആളാണ് ഞാൻ.

ഞാൻ പൂജപ്പുരക്കാരൻ അല്ലേ.. അദ്ദേഹം ബസിൽ യാത്ര ചെയ്‌തുകൊണ്ട്‌ ഇരിക്കുന്ന കാലത്ത് തന്നെ എനിക്കറിയാം. അർപ്പണ ബോധമാണ് ആന്റണിയെ എന്റെ ലാൽജിയുമായി അടുപ്പിച്ചത്. ആ സ്നേഹവും സംരക്ഷണവും ഒക്കെ അങ്ങനെയാണ്. പൂർണമായും അവരുമായിട്ട് എന്തെങ്കിലും താതാത്മ്യം പ്രാപിച്ചാൽ മാത്രമേ അതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുകയുള്ളു.

ഞാൻ ഇന്നും കെബി ഗണേഷ് കുമാറിനോടൊപ്പം നിൽക്കുന്നതിന്റെ കാരണവും അത് തന്നെയാണ്. അവരുടെ മനസറിഞ്ഞ് നമ്മൾ നിൽക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക. പരമാവധി സമാധാനത്തിന് ഇടം കൊടുക്കുക, ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യം. അങ്ങനെ ചാൻസ് ആയിട്ട് നമ്മൾ ചോദിക്കാറൊന്നുമില്ല. കാണുമ്പോൾ ഇടയ്ക്ക് ചോദിക്കാറുണ്ട്.

അമ്മയുടെയും ഒക്കെ മീറ്റിംഗിന് ഒക്കെ കാണുമ്പോൾ ചോദിക്കാറുണ്ട്. അവിടെ പരിഗണിക്കാൻ മോന്തായവും വച്ച് എപ്പോഴും ഇരിക്കുന്നവരുണ്ട്. എനിക്ക് അർഹതയുള്ളത് എപ്പോഴായാലും കിട്ടും. ഇപ്പോഴും കാണുമ്പോൾ ഒക്കെ മോഹൻലാൽ വളരെ നല്ല പെരുമാറ്റമാണ്. അദ്ദേഹം മാത്രമേ എല്ലാവരുമായും ഇടപഴകുന്നതിൽ ഇങ്ങനെ ചെയ്യുന്നുള്ളൂ.

മോഹൻലാൽ ആരെയും പിണക്കില്ല. അത് അദ്ദേഹത്തിന് മാത്രമുള്ള ഒരു സ്വഭാവമാണ്. ഇപ്പോഴും അത് അദ്ദേഹം നിലനിർത്തി പോരുന്നുണ്ട്. ഇപ്പോഴും ചെല്ലുമ്പോൾ കൈ തരികയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. അല്ലെങ്കിൽ പിന്നെ നമ്മൾ പോവാറില്ല. അദ്ദേഹത്തിന്റെ ഫ്രണ്ട്സ് സർക്കിൾ ആണ് എല്ലാം, സൗഹൃദത്തെ വിലമതിക്കുന്ന ആളാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+