Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിയേറ്റർ വിറയ്ക്കുമെന്ന് ഒക്കെ കേട്ടു, മോൻ വിറച്ചില്ലേൽ എന്നോട് പറയാൻ വരണ്ട..'; ലാലേട്ടന്റെ മാസ് മറുപടി...

മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 25ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ അടുത്തിടെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ മോഹൻലാൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ഈ അഭിമുഖത്തിൽ പ്രസക്തമായ പല ചോദ്യങ്ങൾക്കും ഒപ്പം ചിത്രത്തിന്റെ തിയേറ്റർ എക്‌സ്‌പീരിയൻസിനെ കുറിച്ചുള്ള ചോദ്യവും ഉന്നയിച്ചിരുന്നു. ഇതിന് മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലാവുന്നത്.

 malaikkottaivaaliban

'ഞാൻ കഴിഞ്ഞവട്ടം നിങ്ങളെ കണ്ടപ്പോൾ പറഞ്ഞപോലെ കാലദേശങ്ങൾ ഒന്നും ഇല്ലാത്ത ഒരു സിനിമയാണ് ഇത്. നാടോടികഥ പോലെയുള്ള സിനിമ. അത് ഒരു വലിയ ക്യാൻവാസിൽ അവതരിപ്പിക്കുന്നു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇങ്ങനത്തെ ഒരു ജോണറിൽ സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായി എന്ന് വിശ്വസിക്കുന്നില്ല. ക്രാഫ്റ്റ് വെയ്‌സ് മാറ്റി നിർത്തിയാൽ ഒരു കഥയ്ക്ക് വേണ്ടുന്നത് എല്ലാം അതിലുണ്ട്. ഹ്യൂമൻ ഇമോഷൻസ് എല്ലാം അതിൽ ചേർത്തിട്ടുണ്ട്' മോഹൻലാൽ തന്റെ ചിത്രത്തെ കുറിച്ച് മനസ് തുറന്നു.

'കേരളത്തിൽ നടന്നതാണോ, ഇന്ത്യയിൽ എവിടെ നടന്നു എന്നൊന്നും പറയാൻ ആകില്ല. വലിയ ക്യാൻവാസിൽ ഷൂട്ട് ചെയ്‌തിരിക്കുന്നു എന്ന് മാത്രം പറയുന്നു. ഒരു നടൻ എന്ന നിലയിൽ എനിക്ക് വലിയ സംതൃപ്‌തി തന്ന സിനിമയാണ്. എന്റെ അടുത്ത് കഥപറഞ്ഞപ്പോൾ ഞാൻ വേഗം എടുത്തുചാടിയതും ആ കഥ അങ്ങനെ ആയതുകൊണ്ടാണ്. ലിജോയെയും അദ്ദേഹത്തിന്റെ സിനിമകളും എനിക്ക് വർഷങ്ങളായി പരിചയം ഉള്ളതാണ്.' അദ്ദേഹം തുടർന്നു.

ഇതിനിടയിൽ മാധ്യമ പ്രവർത്തകരിൽ ഒരാൾ തിയേറ്റർ വിറയ്ക്കുമോ എന്ന് ചോദിക്കുകയായിരുന്നു. 'തിയേറ്റർ വിറയ്ക്കും എന്നൊക്കെ പറയുന്നത് കേൾക്കുന്നു എന്താണ് ലാലേട്ടന് പറയാൻ ഉള്ളത് എന്ന് ചോദിക്കുമ്പോൾ വിറയ്ക്കുമോ എന്നൊന്നും എനിക്ക് പറയാനാകില്ല. കുഴപ്പം ഉണ്ടാകില്ല എന്ന് തോന്നുന്നു. പിന്നെ അവതരിപ്പിക്കുന്ന രീതിയാണല്ലോ. അത് ഒരു സ്‌കിൽ ആണ്. ഇനി അത് സിനിമ കണ്ടാൽ അല്ലെ പറയാനാകൂ. ഇനി മോൻ വിറച്ചില്ല എന്ന് എന്നോട് വന്നു പറയണ്ട' ലാലേട്ടൻ തന്റെ സ്ഥിരം ശൈലിയിൽ തന്നെ ഇതിന് മറുപടി നൽകി.

'പ്രതിഭയും പ്രതിഭാസവും ഒക്കെ വിട്ടിട്ട് ഞാനും ഇവരും ചേർന്നുചെയ്യുന്ന ഒരു സിനിമയാണ്. ആക്ടേഴ്‌സിന് ചോയിസ് ഒന്നുമില്ല, വരുന്നത് ചെയ്യുന്നു എന്ന് മാത്രം. ഇത്തരം സിനിമ കിട്ടിയത് ഭാഗ്യമായി കാണുന്നു. ഒരു തീയേറ്റർ എക്‌സ്‌പീരിയൻസ് ആണ് ഈ സിനിമ. ഞങ്ങൾ ഒരു വർഷം കഷ്‌ടപെട്ടത് അതുകൊണ്ടുകൂടിയാണ്.' മോഹൻലാൽ കൂട്ടിച്ചേർത്തു.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ പുറമെ വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. മലയാളത്തിൽ നിന്ന് ഹരീഷ് പേരടി, രാജീവ് പിള്ള, മണികണ്ഠൻ രാജൻ, ഹരിപ്രശാന്ത് എന്നിവർക്കൊപ്പം ഡാനിഷ് സൈത്ത്, സൊനാലി കുൽക്കർണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+