Get Updates
Get notified of breaking news, exclusive insights, and must-see stories!

മോളിവുഡിലെ 100 കോടി ക്ലബിൽ ആരൊക്കെ? ഇടം നേടാനാവാതെ ആ സൂപ്പർതാരം, ലിസ്‌റ്റിൽ നസ്‌ലനും..!

സിനിമ എന്നത് വ്യവസായമായി മാറിയിട്ട് കാലം കുറച്ചായി. പലപ്പോഴും സിനിമയെ അതിന്റെ കണ്ടന്റിനും അപ്പുറം കളക്ഷൻ എന്ന കാര്യവുമായി കൂട്ടിയിണക്കിയാണ് ഇപ്പോഴത്തെ സംസാരം. അതുകൊണ്ട് തന്നെ കോടി ക്ലബുകളും ഇതിനൊപ്പം വന്നിട്ടുണ്ട്. 50 കോടിയിൽ തുടങ്ങി 2000 കോടി വരെയുള്ള ക്ലബുകൾ ഇന്ത്യൻ സിനിമയിൽ തുറന്നിട്ടുണ്ട്. വിശാലമായ ഈ സാധ്യതകൾ മലയാള സിനിമയിലേക്കും കടന്നുവന്നിട്ട് അധികമൊന്നും ആയിട്ടില്ല.

മലയാളത്തിൽ 100 കോടി ക്ലബിന് തന്നെയാണ് ഇപ്പോഴും മാർക്കറ്റ്. മലയാളത്തിൽ നിന്ന് 200 കോടി ക്ലബിലും ചിത്രം കയറിയിട്ടുണ്ട്. എങ്കിലും പൊതുവെ ഇപ്പോൾ കളക്ഷൻ കണക്കുകൾ പറയുമ്പോൾ ഒരു ബെഞ്ച്മാർക്ക് ആയി കണക്കാക്കുന്നത് 100 കോടിയാണ്. ഇപ്പോഴിതാ പുതുവർഷത്തിലെ ആദ്യ ആഴ്‌ച്ചയിൽ തന്നെ മോളിവുഡിന്റെ 100 കോടി ക്ലബ് അപ്പാടെ മാറിയിരിക്കുകയാണ്.

100croreclubmalayalammovie

ഈ വർഷം പുതുതായി ഒരു ചിത്രം കൂടി പട്ടികയിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ റിലീസായ ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയാണ് പട്ടികയിലേക്ക് അവസാനമായി കടന്നുവന്നത്. ഇത് ചിത്രങ്ങളുടെ കാര്യം. ഇനി സോളോ ആയി 100 കോടി ക്ലബിൽ ഇടം നേടിയ നായകന്മാരുടെ പേരുകൾ പറയുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ചില സർപ്രൈസുകൾ കൂടിയുണ്ട്.

മലയാളത്തിലെ ഒരു മുതിർന്ന സൂപ്പർതാരത്തിന് ഈ പട്ടിക ഇപ്പോഴും അന്യമാണ്. അത് മറ്റാരുമല്ല സാക്ഷാൽ മമ്മൂട്ടി തന്നെയാണ് അത്. കഴിഞ്ഞ വർഷം വൻ തരംഗം തീർത്ത ചിത്രങ്ങൾ ഉണ്ടായിട്ട് കൂടി മമ്മൂട്ടിക്ക് ഇപ്പോഴും 100 കോടി ക്ലബ് തീണ്ടാപ്പാട് അകലെയാണ്. ഭ്രമയുഗം, ടർബോ, എബ്രഹാം ഓസ്‌ലർ എന്നിങ്ങനെ ഒന്നിലധികം റിലീസുകൾ ഉണ്ടയിരുന്നിട്ട് കൂടി മമ്മൂട്ടിക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല.

മലയാളത്തില്‍ 100 കോടി ക്ലബുകളിലെത്തിയ താരങ്ങളില്‍ ഒന്നാമത് മോഹൻലാലാണ്. മലയാളത്തില്‍ ആദ്യ 100 കോടി കളക്ഷൻ നേടിയത് മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകൻ ആണ്. 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 137 കോടിയിലധികം നേടി കൊണ്ടാണ് കളക്ഷനിൽ വൻ നേട്ടം കൊയ്‌തത്. ഈ ചിത്രത്തിന് ശേഷമാണ് ശരിക്കും മലയാളത്തിന്റെ മാർക്കറ്റ് കൂടുതൽ വിപുലീകരിക്കപ്പെട്ടത്.

ലൂസിഫർ എന്ന ചിത്രം കൂടി മോഹന്ലാലിന്റേതായി 100 കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. 175 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മലയാളത്തില്‍ 100 കോടി ക്ലബിലെത്തിയ പ്രായം കുറഞ്ഞ താരം നസ്‍ലനാണ്. താരത്തിന്റെ പ്രേമലു ആഗോളതലത്തില്‍ 136 കോടി രൂപയോളമാണ് നേടിയത്, മമ്മൂട്ടിക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഇതെന്ന് ഓർക്കണം.

പട്ടികയിൽ പിന്നീട് പേരുള്ളവർ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഏറ്റവും ഒടുവിൽ ഉണ്ണി മുകുന്ദനും കൂടി എത്തിയതോടെ പട്ടിക പൂർണമായി. ദുൽഖർ സൽമാൻ, നിവിൻ പോളി, ആസിഫ് അലി യുവതാരങ്ങളും ദിലീപ്, സുരേഷ് ഗോപി എന്നീ സീനിയർ താരങ്ങളും മാത്രമാണ് ഇനി കളക്ഷനിൽ ഈ നേട്ടം കൈവരിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+