Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമ്മലെ പിള്ളേർക്ക് 242 കോടി, ആടുജീവിതം 158 കോടി; മമ്മൂട്ടിയും മോഹൻലാലും ബഹുദൂരം പിന്നിൽ

മലയാള സിനിമാ മേഖലയ്ക്ക് പുത്തനുണർവ് നൽകിയ വർഷമായിരുന്നു 2024 എന്ന കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ല. ബോക്‌സ് ഓഫീസിന്റെ കാര്യത്തിൽ ആയാലും കണ്ടന്റ് കാര്യത്തിൽ ആയാലും ഇതുപോലെ മോളിവുഡ്‌ ശോഭിച്ച മറ്റൊരു വർഷം അടുത്തെങ്ങും ഉണ്ടായിട്ടില്ല. അത്രയധികം ഹിറ്റുകൾ ഇക്കുറി പിറന്നിരുന്നു എന്നതാണ് ഇതിന്റെ കാരണം.

ഇപ്പോഴിതാ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടിയവയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതുവരെ ആറാം മാസത്തേക്ക് കടക്കുമ്പോൾ വൻ ഹിറ്റുകൾ തന്നെയാണ് മലയാളത്തിൽ പിറന്നത്. എന്നാൽ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ പട്ടികയിൽ വളരെയേറെ പിന്നിലാണ് എന്നതാണ്.

keralaboxofficecollection2024

ഒന്നാമത് മലയാള സിനിമയിലെ സെൻസേഷനായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ് തന്നെയാണ്. ചിദംബരം സംവിധാനം ചെയ്‌ത യുവതാര നിര അണിനിരന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയ വൻ താര നിര തന്നെയാണ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ കളക്ഷൻ ഏകദേശം 242.5 കോടി രൂപയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പട്ടികയിൽ രണ്ടാമതുള്ളത് പൃഥ്വിരാജ് സുകുമാരൻ-ബ്ലെസി ചിത്രമായ ആടുജീവിതം ആണ്. ബെന്യാമിൻ രചിച്ച പ്രസിദ്ധ നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. 158.5 കോടി രൂപയാണ് ചിത്രം ആകെ കളക്‌ട് ചെയ്‌തത്‌.

പട്ടികയിൽ പിന്നീടുള്ളത് ഫഹദ് ഫാസിൽ ചിത്രമായ ആവേശമാണ്. 156 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ശേഷം യുവതാരങ്ങളുടെ ശ്രദ്ധേയമായ ചിത്രമായ പ്രേമലുവാണ് പട്ടികയിൽ നാലാം സ്ഥാനത്ത് വരുന്നത്. ചിത്രം നേടിയത് 136.25 കോടിയാണ്. പൃഥ്വിരാജ് സുകുമാരൻ-ബേസിൽ ജോസഫ് ചിത്രമായ ഗുരുവായൂരമ്പല നടയിലാണ് പട്ടികയിൽ 85 കോടി രൂപയുമായി അഞ്ചാം സ്ഥാനത്തുള്ളത്.

വർഷങ്ങൾക്കു ശേഷം- 83 കോടി, ടർബോ - 70 കോടി, ഭ്രമയു​ഗം - 58.8 കോടി, അബ്രഹാം ഓസ്ലർ - 40.85 കോടി, മലൈക്കോട്ടൈ വാലിബൻ - 30 കോടി എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് ചിത്രങ്ങൾ. കൂട്ടത്തിൽ മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ വളരെ ദൂരം പിന്നിലാണ് എന്നതാണ് പ്രത്യേകത. കൂടുതൽ കളക്ഷൻ നേടിയത് യുവതാര ചിത്രങ്ങളാണ്.

അതേസമയം, ഇക്കുറി ഇറങ്ങിയ വമ്പൻ ഹിറ്റുകളുടെ ബലത്തിൽ 1000 കോടി എന്ന നേട്ടമാണ് മോളിവുഡ് സ്വന്തമാക്കിയത്. മോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1000 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് എത്തുന്നത്. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായവും തിയേറ്ററുകളും കിതയ്ക്കുമ്പോഴാണ് മലയാളം വലിയ നേട്ടം ഉണ്ടാക്കിയതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+