ലാലേട്ടനെ തൊട മുടിയാത് തമ്പീ..; ദുൽഖർ മമ്മൂട്ടിയെ കടത്തിവെട്ടി, കോടി കണക്കിൽ ഈ ചിത്രങ്ങൾ മുൻപിൽ
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി സിനിമകളുടെ ജയപരാജയങ്ങൾ അളക്കുന്നത് നേടിയ കോടികളുടെ കണക്കിലാണ്. അത്തരത്തിൽ മലയാളത്തിൽ ഒരുപാട് ചിത്രങ്ങളൊന്നും വലിയ രീതിയിൽ കളക്ഷൻ കിട്ടുന്നത് ഉണ്ടാവാറില്ല. ചെറിയ ഇൻഡസ്ട്രി ആയത് കൊണ്ട് തന്നെ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നിട്ട് കൂടി പല മലയാള ചിത്രങ്ങളും ആദ്യ ദിനം തന്നെ വൻതോതിൽ പണം കളക്‌ട് ചെയ്യാറുണ്ട്.
അത്തരത്തിൽ ആദ്യ ദിന കളക്ഷനിൽ അടുത്തിടെ വന്ന ചിത്രങ്ങൾ ഒരുപാട് ശ്രമിച്ചെങ്കിലും അവയ്‌ക്കൊന്നും ഒരു പരാജയപ്പെട്ട മോഹൻലാൽ ചിത്രത്തെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യദിന കളക്ഷനിൽ ഏറ്റവും മുൻപന്തിയിലുള്ളത് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്.

ആഗോളതലത്തില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ മരക്കാര്‍ 20.40 കോടി രൂപയുമായാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കൊവിഡ് കാലമായതിനാല്‍ പലവിധ നിയന്ത്രണങ്ങളോടെയായിരുന്നു ഈ മോഹൻലാല്‍ ചിത്രം റിലീസിനെത്തിയത്. ഇത് കൂടി കണക്കിലെടുക്കുമ്പോള്‍ സാധാരണ രീതിയിലായിരുന്നെങ്കില്‍ ഞെട്ടിക്കുന്ന ഓപ്പണിംഗ് കളക്ഷൻ എന്ന നിലയിലേക്ക് സിനിമ എത്തുമെന്നാണ് പലരും പറയുന്നത്.
തുടക്കത്തിൽ ഗംഭീര ആവേശത്തോടെ വരവേറ്റ സിനിമയ്ക്ക് പക്ഷേ ആ മൊമന്റം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. പതിയെ ഈ ചിത്രം വീഴുകയായിരുന്നു. ആദ്യദിന കളക്ഷനിൽ മുൻപിൽ ആയിരുന്നെങ്കിലും മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായിട്ടാണ് പല ബോക്‌സ് ഓഫീസ് അനലിസ്‌റ്റുകളും ഈ ചിത്രത്തെ അടയാളപ്പെടുത്തുന്നത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുവ സൂപ്പർതാരം ദുൽഖർ സൽമാനാണ്. രണ്ടാം സ്ഥാനത്തുള്ള കുറുപ്പ് 19.20 കോടി രൂപയാണ് നേടിയത്. മൂന്നാമതുള്ള മോഹൻലാൽ ചിത്രം ഒടിയൻ ആകെ 18.10 കോടി രൂപ ആഗോള തലത്തിൽ നേടി. കിംഗ് ഓഫ് കൊത്ത 15.50 കോടി രൂപ നേടി മലയാളത്തില്‍ ഓപ്പണിംഗ് കളക്ഷന്റെ വിഭാഗത്തില്‍ നാലാമതെത്തി. തൊട്ടുപിന്നിലുള്ള ലൂസിഫര്‍ 14.80 കോടി രൂപയാണ് നേടിയത്.
ആറാമതുള്ള മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 12.50 കോടി രൂപയാണ് ആദ്യദിനം നേടിയത്. വാലിബൻ 12.27 കോടി രൂപ നേടിയപ്പോൾ തൊട്ടുപിന്നിലുള്ള മമ്മൂട്ടിയുടെ സിബിഐ 5ന്റെ കളക്ഷൻ ആഗോള ബോക്‌സ് ഓഫീസില്‍ 11.90 കോടിയായിരുന്നു. ഒമ്പതാമതുള്ള നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി 9.20 കോടി രൂപ ആഗോളതലത്തില്‍ റിലീസിന് നേടിയപ്പോള്‍ പത്താമതുള്ള മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ കളക്ഷൻ 8.80 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications