Get Updates
Get notified of breaking news, exclusive insights, and must-see stories!

50 കോടിയുടെ വജ്ര മോതിരം അണിഞ്ഞ് രാഖി സാവന്ത്; മുകേഷ് അംബാനി സമ്മാനം നല്‍കിയതെന്ന് വെളിപ്പെടുത്തല്‍

നടി രാഖി സാവന്തിനെ എല്ലാവര്‍ക്കും അറിയാം. പലപ്പോഴായി വിവാദങ്ങളില്‍ അവര്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. റിയാലിറ്റി ഷോയില്‍ വിജയിക്കുന്നയാളെ വിവാഹം ചെയ്യുമെന്നുള്ള വീരവാദമെല്ലാം നേരത്തെ അവര്‍ മുഴക്കിയിരുന്നു. പിന്നീട് ബിഗ് ബോസിലും അവര്‍ സാന്നിധ്യമറിയിച്ചിരുന്നു. മത്സരാര്‍ത്ഥിയായി എത്തി വലിയ വിവാദങ്ങളും അവര്‍ ഉണ്ടാക്കിയിരുന്നു.

അതേസമയം രാഖി സാവന്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് വമ്പനൊരു വെളിപ്പെടുത്തലിന്റെ പേരിലാണ്. രാഖിയുടെ മുന്‍ ഭര്‍ത്താവ് റിതേഷ് സിംഗിനൊപ്പം അവരെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടിരുന്നു. പാപ്പരാസികളുമായി അവര്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

mukesh-ambani--gifted-rakhi-sawant-a-ring

രാഖി സാവന്ത് കൈയ്യില്‍ ധരിച്ചിരുന്ന വജ്ര മോതിരത്തെ കുറിച്ചായിരുന്നു എല്ലാവരുടെയും ചോദ്യം. സാധാരണ മോതിരങ്ങളേക്കാള്‍ വലിപ്പമേറിയതായിരുന്നു ഇത്. ക്യാമറാ കണ്ണുകളില്‍ അതുകൊണ്ടാണ് അവ ഉടക്കിയത്. പാപ്പരാസികള്‍ ഈ വജ്ര മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഖി സാവന്ത് ആ രഹസ്യ വെളിപ്പെടുത്തിയത്.

അംബാനി കുടുംബം തനിക്ക് സമ്മാനമായി നല്‍കിയതാണ് ഈ വജ്ര മോതിരമെന്നായിരുന്നു അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത് സിംഗിന്റെ കൈയ്യിലുള്ള മോതിരത്തേക്കാള്‍ വലിയ വജ്രമാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗിന്റെ സമയത്ത് അംബാനി കുടുംബം തന്നതാണ് ഈ മോതിരമെന്ന് രാഖി സാവന്ത് പറഞ്ഞു. പ്രീ വെഡ്ഡിംഗില്‍ തന്റെ നൃത്തപരിപാടി നടന്നതിന് ശേഷമാണ് സമ്മാനമായി ഈ വജ്ര മോതിരം തന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം അന്‍പത് കോടിയുടെ വില ഈ വജ്ര മോതിരത്തിനുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം മുകേഷ് അംബാനിയോ നിത അംബാനിയോ ഇതുവരെ ഇങ്ങനെ ഒരു മോതിരം നല്‍കിയതായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രാഖി സാവന്ത് ഇത്തരം പരാമര്‍ശം മുമ്പും നടത്താറുള്ളത് കൊണ്ട് വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ കൃത്യമായ സ്ഥിരീകരണം ലഭിച്ചില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ദിവസങ്ങള്‍ക്ക് മുമ്പ് രാഖി സാവന്തിനെ ഒരു ആരാധകന്‍ ഞെട്ടിച്ചിരുന്നു. നിലവില്‍ ദുബായിലാണ് നടി താമസിക്കുന്നത്. ഇന്ത്യയില്‍ വിവിധ പ്രൊജക്ടുകള്‍ക്കായി അവര്‍ വരാറുണ്ട്. അത്തരമൊരു വരവില്‍ രാഖിയുടെ ആരാധകരില്‍ ഒരാള്‍ അവര്‍ ആഡംബര കാര്‍ സമ്മാനിച്ചിരിക്കുകയാണ്.

ഓഡിയുടെ ആഡംബര എസ്‌യുവിയാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. നടി നിര്‍മാതാക്കള്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും ഇവരെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. ബിഎംഡബ്ല്യുവിന്റെ എക്‌സ് 6 മോഡല്‍ നേരത്തെ രാഖി സാവന്തിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓഡിയും ലഭിച്ചിരിക്കുന്നത്. ഓഡിയുടെ ക്യു3 മോഡലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+