'മുകേഷേട്ടൻ ആ സെറ്റിൽ വച്ച് എന്നെ പറ്റിച്ചു, അപ്പോൾ എങ്ങാനും എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ..'; ഉർവശി
മലയാളത്തിലെ ലേഡി സൂപ്പർസ്‌റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് ഉർവശി. കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഉർവശിയെ സംബന്ധിച്ച് മറ്റൊരു മലയാളി നടിക്കും കൈകാര്യം ചെയ്യാൻ കഴിയാത്ത അത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ സ്ത്രീ പ്രാധാന്യമുള്ള വേഷങ്ങളിൽ സജീവമായി തന്നെ അഭിനയം തുടരുകയാണ് അവർ. അടുത്തിടെ പുറത്തിറങ്ങിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അവർ സ്വന്തമാക്കിയിരുന്നു. സിനിമയിൽ ഇപ്പോഴും സൗഹൃദങ്ങൾ നിലനിർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ കൂടിയാണ് ഉർവശി. ഇപ്പോഴിതാ പണ്ടുകാലത്ത് നടന്ന ഒരു അനുഭവത്തെ കുറിച്ച് പൊതുവേദിയിൽ പങ്കുവയ്ക്കുകയാണ് ഉർവശി ഇപ്പോൾ. തേരി മേരി എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടിയിലാണ് ഈ തുറന്ന് പറിച്ചിലുണ്ടായത്.

നടൻ മുകേഷുമായി ബന്ധപ്പെട്ട അനുഭവമാണ് ഉർവശി ഇപ്പോൾ പങ്കുവയ്ക്കുന്നത്. 'ഒരു സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നടന്ന സംഭവമാണ് ഉർവശി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുകേഷിനെ വേദിയിൽ നിർത്തി കൊണ്ടായിരുന്നു ഉർവശിയുടെ രസകരമായ അനുഭവം പങ്കുവയ്ക്കൽ നടന്നത്. നടൻ മുകേഷ് തന്നെ പതിവായി പറ്റിക്കുന്ന ആളാണെന്നും ഉർവശി പറയുന്നുണ്ട്.
ഉർവശിയുടെ വാക്കുകൾ ഇങ്ങനെ
എന്നെ പറ്റിക്കുന്നത് ആയിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാൻ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. അന്നൊക്കെ ഒരുപാട് ആർട്ടിസ്‌റ്റുകൾ ഉള്ള പടങ്ങൾ ആയിരുന്നു അധികവും. എല്ലാവരും എല്ലാ പടങ്ങളിലും കാണും. എല്ലാവർക്കും എല്ലാവരുടെയും കുടുംബ കാര്യങ്ങൾ വരെ അറിയാമായിരുന്നു. സിബിഐ ഡയറികുറിപ്പ് എന്നൊരു സിനിമ. ആ സിനിമയിൽ കൊറേ പേരുണ്ടായിരുന്നു.
അപ്പോൾ മുകേഷേട്ടൻ ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ഇങ്ങനെ ഇരിക്കുകയാണ്. ഒരു പേനയും ഒരു പേപ്പറും എടുത്ത് ഇങ്ങനെ ആലോചിച്ചു ഇരിക്കുകയാണ്. ഞാൻ ചോദിച്ചു എന്താ മുകേഷേട്ട ഇങ്ങനെ ഇരിക്കുന്നതെന്ന്. എന്നോട് പറഞ്ഞു എനിക്കൊരു പാട്ട് ഒക്കെ എഴുതാൻ ആഗ്രഹമുണ്ടെന്നും എല്ലാവരും പക്ഷേ എന്നെ കളിയാക്കുകയാണ് ചെയ്യുന്നതെന്നും.
ഉർവശിക്ക് അറിയാലോ, നമ്മുടെയൊക്കെ നാടക കുടുംബമല്ലേ എനിക്ക് പാട്ടൊക്കെ എഴുതണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവരൊക്കെ കളിയാക്കുന്നു, മുകേഷിന് പാട്ടെഴുതാൻ ഒന്നും കഴിവില്ല. വയലാർ ആണ് വിചാരം എന്നൊക്കെ പറയും. അപ്പോൾ ഉടനെ എനിക്ക് സെന്റിമെന്റ്സ് വരും. ഞാൻ ചോദിച്ചു ആര് പറഞ്ഞു ഇതൊക്കെ, മുകേഷേട്ടൻ ധൈര്യമായി എഴുതിക്കോ ഞാനുണ്ട് കൂടെ എന്നൊക്കെ പറഞ്ഞു.
ഞാൻ സപ്പോർട്ട് ചെയ്യുന്ന ആളായിട്ട് അങ്ങനെ നിൽക്കുകയാണ്. അപ്പോഴും പുള്ളിയുടെ യഥാർത്ഥ സ്വഭാവം എന്നോട് മറന്നുപോയി. പിന്നെയും പിന്നെയും ഞാൻ പറ്റിക്കപ്പെടുകയാണ്. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ പുള്ളി എഴുതിയത് എനിക്ക് കാണിച്ചു തന്നു. 'തിരുനെല്ലി കാട് പൂത്തു, തിന തിന്നാൻ കിളി വന്നു' എന്നൊക്കെയായിരുന്നു വരികൾ. അപ്പോൾ ഞാൻ പറഞ്ഞു ഇത് ഗംഭീരം ആണല്ലോ എന്ന്. പുള്ളി തന്നെ ഒരു ട്യൂണും ഇട്ട് തന്നു.
ഞാൻ സെറ്റിൽ എല്ലാവരോടും ഓടി നടന്ന് ഇതിനെ കുറിച്ച് പറയുകയാണ്. മുകേഷേട്ടന്റെ പാട്ട് സൂപ്പറാണ്. പക്ഷേ ബാക്കിയുള്ളവർക്ക് എല്ലാം അറിയാമായിരുന്നു ഇതിന്റെ കള്ളകളി. ബഹുദൂർ ഇക്ക മാത്രം പറഞ്ഞു എന്നോട് പോയി അടുത്ത ഡയലോഗ് പഠിക്കാൻ നോക്ക്, അല്ലാതേ മുകേഷിന്റെ പാട്ട് നോക്കാതെ എന്നൊക്കെ. എന്നിട്ടും എനിക്കൊന്നും മനസിലായില്ല.
പിന്നെ എറണാകുളത്തേക്ക് ഷൂട്ടിന് പോവുകയായിരുന്നു വണ്ടിയിൽ. കുട്ടപ്പനായിരുന്നു ഡ്രൈവർ. കരുണാകരൻ സാറിന്റെ ഒക്കെ പൈലറ്റ് ആയിരുന്ന കുട്ടപ്പൻ. പുള്ളി വണ്ടിയിൽ കാസറ്റ് ഇട്ട് പാട്ടുവച്ചു. അപ്പോഴതാ മുകേഷേട്ടൻ എഴുതിയ പാട്ട്. കുട്ടപ്പനാണ് പറഞ്ഞത് അത് ജോഷി സാറിന്റെ സിനിമയിൽ മുകേഷേട്ടൻ അഭിനയിച്ച പാട്ടാണെന്ന്. അപ്പോൾ എങ്ങാനും പുള്ളിയെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ കാണിച്ചുകൊടുത്തേനേ.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications