Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരിക്കുന്നതിന് മുൻപ് അച്ഛനെ കാണാൻ സുരേഷ് ഗോപി വന്നു, അഭിനയത്തിൽ മഞ്ജു വാര്യരോട് മത്സരിച്ചു'; ഷോബി തിലകൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരുടെ പട്ടിക എടുത്താൽ അതിൽ മുൻനിരയിൽ തന്നെയുള്ള പേരുകളിൽ ഒന്നായിരിക്കും തിലകന്റേത്. ഇന്ത്യൻ സിനിമയിൽ തന്നെ തിലകനോളം അഭിനയ മികവുള്ള താരങ്ങൾ കുറവാണെന്ന് പറയാം. എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും സംഘടനകളുമായി നല്ല രീതിയിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ മുന്നോട്ട് പോക്ക്. അത് പലപ്പോഴും വിലക്ക് പോലെയുള്ളവയിലേക്ക് കൂടി അദ്ദേഹത്തെ കൊണ്ട് ചെന്നെത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിൽ സജീവമാണ്. മൂത്തയാൾ ഷമ്മി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ ഡബ്ബിങിലൂടെ തന്നെയാണ് ഷമ്മി തിലകൻ സിനിമയിലേക്ക് എത്തിയത്. ചേട്ടന്റെ പാത പിന്തുടർന്ന് അനിയൻ ഷോബി തിലകനും സിനിമയിൽ എത്തുകയായിരുന്നു. ഡബ്ബിങിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും അഭിനയത്തിലും സജീവമാണ്.

sureshgopithilakan

ഇപ്പോഴിതാ അച്ഛനെ കുറിച്ചും അച്ചന്റെ സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് ഷോബി. അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ മൂന്ന് പേരെ മാത്രമേ കാണാൻ അനുവദിച്ചിട്ടുള്ളൂ എന്നും അതിലൊരാൾ സുരേഷ് ഗോപി ആയിരുന്നെന്നും ഷോബി വെളിപ്പെടുത്തി. മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിക്കുമ്പോൾ അച്ഛൻ മത്സരിക്കുമെന്നും ഷോബി പറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യം പറഞ്ഞത്.

ഷോബി തിലകന്റെ വാക്കുകൾ

സുരേഷ് ഗോപി എന്ന നടൻ, വെറും നടൻ എന്ന നിലയിൽ അല്ല അദ്ദേഹത്തെ ഞാൻ കാണുന്നത്. ഞാൻ എന്റെ സ്വന്തം സഹോദരനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. എനിക്ക് അത്രത്തോളം പ്രിയപ്പെട്ട ആളാണ് അദ്ദേഹം. സുരേഷേട്ടന്റെ കൂടെ ഒരു സീൻ അതിൽ ചെയ്യുന്നത് അഭിമാനമായിട്ടാണ് ഞാൻ കാണുന്നത്. അത് മറ്റുള്ള കാര്യങ്ങൾ വച്ചല്ല. സുരേഷ് ഗോപി എന്ന വ്യക്തിയുടെ കേസിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. അച്ഛനോട് ഭയങ്കര സ്നേഹമുള്ള ആളായിരുന്നു.

അച്ഛനെ എപ്പോഴും കൂടെ നിർത്തിയിട്ടുള്ള ആളാണ്, അതുപോലെ എന്നെയും. നമ്മൾ എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചു തരുന്ന ആളായിരുന്നു. തുടരും സിനിമയിൽ ലാലേട്ടന്റെ കൂടെ ചെയ്യുക എന്ന് പറയുമ്പോൾ വളരെ സന്തോഷമുണ്ട്. ആ സിനിമയിൽ എനിക്ക് സന്തോഷം തന്ന കാര്യമുണ്ട്. ഞാനും ബിനുവും റാണിയും ഉണ്ടായിരുന്നു. അപ്പോൾ ലാലേട്ടൻ പറഞ്ഞു, ഞങ്ങൾ മൂന്ന് പേരുടെയും അച്ഛൻമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു, ഒപ്പം നിന്ന് ഫോട്ടോ എടുത്തു.

ഞാൻ അച്ഛന്റെ ഒരു അഭിമുഖം കണ്ടിരുന്നു. ലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോവുമെന്നാണ് അച്ഛൻ പറയാറുള്ളത്. ലാൽ അത്ര മാത്രം സപ്പോർട്ടീവ് ആണെന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു. അച്ഛന്റെ കൂടെ അഭിനയിക്കുന്ന ആൾ, അതിനോട് കിടപിടിക്കുന്ന ആളാണ് എങ്കിൽ ഭയങ്കര സന്തോഷമാണ്. പുള്ളി ഇതുപോലെ തന്നെ പറഞ്ഞ ഒരാൾ ആയിരുന്നു മഞ്ജു വാര്യർ. അച്ഛന് ഭയങ്കര ഇഷ്‌ടമായിരുന്നു.

മഞ്ജു വാര്യരോട് അഭിനയത്തിൽ മത്സരിക്കുമായിരുന്നു അച്ഛൻ. വളരെ ബോധവാനായിരുന്നു. മഞ്ജു എന്തൊക്കെയാ ചെയ്യുന്നത് എന്നൊക്കെ നോക്കുമായിരുന്നു. അതിപ്പോൾ ആരായാലും നല്ല കഴിവുള്ള ഒരു സീനിയർ നടനൊപ്പം, ആർട്ടിസ്‌റ്റിനൊപ്പം ചെയ്യുമ്പോൾ ഉറപ്പായും അതിന്റെ ഒരു ഗുണം നമ്മളിലും കാണും. അതാണ് പ്രധാനപ്പെട്ട കാര്യം.

അച്ഛൻ ഹോസ്‌പിറ്റലിൽ കിടന്നപ്പോൾ അച്ഛനെ കാണാൻ വന്ന മൂന്നേ മൂന്ന് പേരെ മാത്രമേ ഞങ്ങൾ ഉള്ളിൽ കടത്തി വിട്ടിട്ടുള്ളൂ. അതിലൊന്ന് വിഎസ് ആണ്. രണ്ടാമത്തേത് മനോജ് കെ ജയന്റെ അച്ഛനെയാണ്. മൂന്നാത്തെയാൾ സുരേഷ് ഗോപിയായിരുന്നു. മമ്മൂക്ക വന്നിട്ട് പോലും അന്ന് കയറിയിരുന്നില്ല. മമ്മൂക്ക പക്ഷേ അകത്ത് കയറണമെന്ന് പറഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+