Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ദക്ഷിണേന്ത്യയിലെ സമ്പന്നനായ സൂപ്പർസ്‌റ്റാർ? രജനിയും പ്രഭാസും വിജയും പിന്നിൽ, ആസ്‌തി 3050 കോടി

സിനിമാ താരങ്ങൾ എപ്പോഴും സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുന്നവർ ആണെന്ന് നാം പറയാറുണ്ട്. എന്നാൽ സിനിമയിൽ എല്ലാവർക്കും ഒരുപോലെ പ്രതിഫലം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയുന്നതാവും ശരി. ഇന്ത്യൻ സിനിമയിലെ സമ്പന്നരുടെ കണക്ക് പരിശോധിച്ചാൽ അതിൽ ഏറെയും സൂപ്പർതാരങ്ങളായ നായകന്മാരാണ്. കേവലം സിനിമ കൊണ്ട് മാത്രമല്ല ബിസിനസ് കൊണ്ട് കൂടിയാണ് അവർ സാമ്പത്തികമായി മുന്നേറുന്നത് എന്ന കാര്യം കൂടിയുണ്ട്.

പാൻ ഇന്ത്യൻ ലെവൽ വിട്ടേക്കാം, നമ്മുടെ ദക്ഷിണേന്ത്യയുടെ കാര്യം തന്നെ എടുക്കാം. നാല് ഭാഷകളലായി നാല് ഇൻഡസ്ട്രികൾ ആണ് ഇവിടെയുള്ളത്. അതിൽ മുൻനിര താരങ്ങളിലെ കോടീശ്വരന്മാരുടെ കാര്യമെടുത്താൽ വിരലിൽ എണ്ണാവുന്നവർ മാത്രമല്ല ഉണ്ടാവുക. എന്നാൽ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ആരെന്ന ചോദ്യത്തിന് നിങ്ങളുടെ മനസിൽ വരുന്ന ഉത്തരം ആരുടെ പേരാണ്? ചിരഞ്ജീവിയെന്നോ രജനിയെന്നോ വിജയ് എന്നോ ഒക്കെയാവും.

akkineninagarjunaassets

എന്നാൽ യാഥാർഥ്യം അതല്ല. നിങ്ങൾ ഒരിക്കലും മനസിൽ പോലും ചിന്തിക്കാത്ത ഒരാളാണ് ഈ പട്ടികയിൽ ഉള്ളത്. മറ്റാരുമല്ല അതാണ് സാക്ഷാൽ നാഗാർജുന. അളവറ്റ സമ്പത്തിന് ഉടമയായ ഈ തെലുഗു സൂപ്പർതാരം സിനിമയിൽ പകരം വയ്ക്കാനില്ലാത്ത വിധം നേട്ടങ്ങൾ സ്വന്തമാക്കിയ ഒരാൾ കൂടിയാണ്. പലപ്പോഴും നാഗാർജുനയുടെ സമ്പത്ത് എത്ര വലുതാണെന്ന് ആളുകൾ അറിയുന്നില്ല എന്നതാണ് യാഥാർഥ്യം.

റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആസ്‌തി 364 മില്യൺ ഡോളറാണ് (3050 കോടി രൂപ), ഇത് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ നടൻമാരിൽ ഒരാളാക്കി മാറ്റുന്നു. തെലുഗിൽ മാത്രമല്ല തമിഴ്, ബോളിവുഡ് എന്നിങ്ങനെ മറ്റ് ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച താരത്തിന് ആരാധകർ ഏറെയാണ്. പ്രായം അറുപത് കടന്നെങ്കിലും ഇന്നും താരത്തിന്റെ മൂല്യത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്ന് നോക്കിയാൽ മനസിലാവും.

താൻ അഭിനയിച്ച സിനിമകളിൽ നിന്ന് മാത്രമല്ല, റിയൽ എസ്‌റ്റേറ്റ്, സിനിമ, സ്‌പോർട്‌സ് ഫ്രാഞ്ചൈസികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസിലെ നിക്ഷേപങ്ങളിൽ നിന്ന് കൂടിയാണ് പ്രധാനമായും നാഗാർജുന തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് തന്നെയാണ് തന്റെ സമകാലികരെയും മുന്നേ വന്നവരെയും ഒക്കെ സമ്പത്തിൽ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

തന്റെ തലമുറയിലെ ഏറ്റവും വിജയകരമായ മറ്റ് നടൻമാരിൽ നിന്ന് വളരെ മുൻപിലാണ് നാഗാർജുന. ചിരഞ്ജീവി, രജനികാന്ത്, കമൽഹാസൻ എന്നിവർ തന്നെ ഉദാഹരണം. അവരുടെ ആസ്‌തി യഥാക്രമം 1650 കോടി, 500 കോടി, 450 കോടി എന്നിങ്ങനെയാണ്. 300 കോടിയുടെ ആസ്‌തിയുമായി തെലുങ്ക് സൂപ്പർതാരം പ്രഭാസ് പോലും ഏറെ പിന്നിലാണ് പട്ടികയിൽ എന്നതും ഓർക്കണം.

ഒരു ചിത്രത്തിന് 25 കോടിയിലധികം രൂപയാണ് നാഗാർജുന പ്രതിഫലമായി ഈടാക്കുന്നത്. ബിഗ് ബോസ് തെലുങ്ക് അവതാരകനായി കോടികൾ അദ്ദേഹം വാങ്ങുന്നുണ്ട്. ഒരു ഫിലിം പ്രൊഡ്യൂസർ കൂടിയാണ് താരം. റിയൽ എസ്‌റ്റേറ്റ്, കൺസ്ട്രക്ഷൻ സ്ഥാപനമായ എൻ3 റിയൽറ്റി എന്റർപ്രൈസസിന്റെ തലവനും കൂടിയാണ് അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്‌റ്റേറ്റ് വസ്‌തുക്കളുടെ മൂല്യം ഏകദേശം 800 കോടി രൂപയോളമാണ്.

വളരെ ആഡംബര പൂർണവും ചെലവേറിയതുമായ ഒട്ടേറെ വസ്‌തവകകളുടെ ഉടമ കൂടിയാണ് നാഗാർജുന. ഇതിൽ ഒരു സ്വകാര്യ ജെറ്റ്, ഹൈദരാബാദിലെ 40 കോടി വിലമതിക്കുന്ന ആഡംബര ബംഗ്ലാവ്, ഒട്ടേറെ പ്രീമിയം ആഡംബര കാറുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ താരത്തിന്റെ മക്കളായ നാഗചൈതന്യയും അഖിൽ അക്കിനേനിയും പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിൽ സജീവവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+