ഷാരൂഖ് ഖാനേക്കാള്‍ ടീമുകള്‍, പ്രൈവറ്റ് ജെറ്റും സ്റ്റുഡിയോയും സ്വന്തം; നാഗാര്‍ജുനയുടെ വരുമാനം ഇങ്ങനെ
തെലുങ്ക് സിനിമയിലെ ഏറ്റവും സമ്പന്നനാണ് നാഗാര്‍ജുന. അക്കിനേനി കുടുംബം അവിടെയുള്ള സിനിമാ കുടുംബങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. കരണ്‍ ജോഹര്‍, ഏക്ത കപൂര്‍, എസ്എസ് രൗജമൗലി എന്നിവരേക്കാളും എല്ലാം കൂടുതല്‍ സമ്പത്ത് വര്‍ഷത്തില്‍ സ്വന്തമാക്കുന്ന നാഗാര്‍ജുനയെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്.
അടുത്തിടെ വന്ന പൊറിഞ്ചു മറിയത്തിന്റെ റീമേക്കായ നാ സാമി രംഗയും താരത്തിന്റെ മൂല്യം ഉയര്‍ത്തുകയാണ് ചെയ്തത്. ഷാരൂഖ് ഖാനേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്‌സ് ടീമുകളും, സ്വന്തമായി പ്രൈവറ്റ് ജെറ്റും സ്റ്റുഡിയോയും വരെ നാഗാര്‍ജുനയ്ക്കുണ്ട്. എന്നാല്‍ സിനിമകളില്‍ നിന്നല്ല അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയാത്തൊരു കാര്യമാണ്.

ഇത്രയൊക്കെ സമ്പാദ്യമുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റിയും അദ്ദേഹമല്ല. രണ്ടാം സ്ഥാനം പോലും നാഗാര്‍ജുനയ്ക്കില്ലെന്ന് പറയേണ്ടി വരും. നാല് ദശാബ്ദങ്ങളായി തെലുങ്ക് സിനിമയില്‍ സജീവമാണ് നാഗാര്‍ജുന.വലിയ വിജയങ്ങള്‍ അദ്ദേഹത്തിനുണ്ട്. തമിഴിലും, ഹിന്ദിയിലുമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനാണ് നാഗാര്‍ജുന. 364 മില്യണ്‍ യുഎസ് ഡോളറാണ് നാഗാര്‍ജുനയുടെ ആസ്തി. 3100 കോടിയോളം വരും ഇത് ഇന്ത്യന്‍ രൂപയില്‍. അഭിനയം കൊണ്ടല്ല മറിച്ച് ബിസിനസ് അടക്കമുള്ളവയാണ് നാഗാര്‍ജുനയുടെ വരുമാന സ്രോതസ്സ്.
സിനിമ നിര്‍മാണം, അഭിനയം, ബിഗ് ബോസ് തെലുങ്കിലെ അവതാരകന്‍, എന്നിവയിലൂടെയെല്ലാം നാഗാര്‍ജുനയ്ക്ക് വരുമാനം ലഭിക്കുന്നുണ്ട്. സ്വന്തമായി സ്റ്റുഡിയോയുള്ള സൂപ്പര്‍ താരം കൂടിയാണ് അദ്ദേഹം. റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എന്‍3 റിയാലിറ്റി എന്റര്‍പ്രൈസസും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. നാഗാര്‍ജുനയുടെ കൈവശമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും മൂല്യം 800 കോടി രൂപയോളം വരും.
അത് മാത്രമല്ല നാഗാര്‍ജുന വലിയൊരു കായിക പ്രേമി കൂടിയാണ്. അതുകൊണ്ട് വിവിധ ടീമുകളെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ മുംബൈ മാസ്റ്റേഴ്‌സ് ടീമിന്റെ ഉടമ നാഗാര്‍ജുനയാണ്. ഫിം സൂപ്പര്‍ സ്‌പോര്‍ട്ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ മഹി റേസിംഗ് ടീം ഇന്ത്യ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നിവ അദ്ദേഹത്തിന്റെ ടീമുകളാണ്.
അതേസമയം ഇത്രയൊക്കെ ഉണ്ടെങ്കിലും നാഗാര്‍ജുന ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനല്ല. അത് ഷാരൂഖ് ഖാനാണ്. 6000 കോടിയുടെ ആസ്തി ഷാരൂഖിനുണ്ട്. രണ്ടാം സ്ഥാനത്താണെങ്കില്‍ ഹൃതിക് റോഷനാണ്. 3200 കോടിയാണ് ഹൃതിക്കിന്റെ ആസ്തി. മൂന്നാം സ്ഥാനം മാത്രമാണ് നാഗാര്‍ജുനയ്ക്കുള്ളത്.












Click it and Unblock the Notifications