Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന 5 പടങ്ങളും പൊട്ടി, ആസ്തിയില്‍ ഷാരൂഖിന് മാത്രം പിന്നില്‍; നാഗാര്‍ജുനയുടെ പ്രതിഫലം ഇത്ര

ഹൈദരാബാദ്: കരയിറില്‍ വമ്പന്‍ വിജയങ്ങള്‍ നേടി സൂപ്പര്‍ താരങ്ങളായവര്‍ നിരവധി ഇന്ത്യന്‍ സിനിമയിലുണ്ട്. ഇവര്‍ക്കെല്ലാം കരിയറില്‍ മോശം സമയമുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടും ഇവര്‍ക്കൊന്നും താരമൂല്യ നഷ്ടപ്പെട്ടിട്ടില്ല. അത്തരമൊരു നടനാണ് നാഗാര്‍ജുന. തെലുങ്ക് സിനിമയിലെ വമ്പന്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് അദ്ദേഹം.

ചിരഞ്ജീവിക്കൊപ്പം ഒരു കാലത്ത് വന്‍ മത്സരം നടത്തിയിരുന്നതും നാഗാര്‍ജുനയായിരുന്നു. ഇപ്പോള്‍ പക്ഷേ കരിയറില്‍ തുടര്‍ പരാജയങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് അദ്ദേഹം. അവസാനം ഇറങ്ങിയ ഗോസ്റ്റ് അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ വലിയ പരാജയങ്ങളായി മാറി. പൊറിഞ്ചു മറിയം ജോസിന്റെ റീമേക്കായ നാ സാമി രംഗയാണ് നാഗാര്‍ജുനയുടെ അവസാനം ഇറങ്ങിയ ചിത്രം.

nagarjuna-net-worth

റീമേക്ക് ചിത്രം ഭേദപ്പെട്ട വിജയമായിരുന്നു. എന്നാല്‍ നാഗാര്‍ജുനയുടെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടില്ല. സംക്രാന്തി റിലീസായിട്ടാണ് ചിത്രമെത്തിയത്. എന്നാല്‍ അഞ്ചോളം ചിത്രങ്ങള്‍ ആ സമയം തിയേറ്ററിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും നാഗാര്‍ജുനയുടെ താരമൂല്യത്തെ ബാധിച്ചിട്ടില്ല.

ഇപ്പോഴും താരത്തിന് ഒരു ചിത്രത്തിന് ഇരുപത് കോടി പ്രതിഫലം ലഭിക്കുന്നുണ്ട്. നാഗാര്‍ജുന ഇതിഹാസ തെലുങ്ക് നടനായ അക്കിനേനി നാഗേശ്വര്‍ റാവുവിന്റെ മകനാണ്. സിനിമയിലേക്ക് വരും മുമ്പ് മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു നാഗാര്‍ജുന. ഗിണ്ടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കിയത്.

അതേസമയം ജോലി ചെയ്യുന്നതിന് പകരം അഭിനയത്തോടുള്ള തന്റെ ഇഷ്ടവുമായി മുന്നോട്ട് പോകാനായിരുന്നു നാഗാര്‍ജുനയുടെ താല്‍പര്യം. പിതാവ് എഎന്‍ആര്‍ എന്ന നാഗേശ്വര റാവുവിന്റെ താരത്തെ മുംബൈയിലേക്ക് അയക്കുകയായിരുന്നു. അവിടെ വെച്ചാണ് താരം അഭിനയ വര്‍ക്ക്‌ഷോപ്പുകളുടെ ഭാഗമാകുന്നത്. അഭിനയം തുടരണോ എന്ന് പരിശോധിക്കാന്‍ കൂടിയായിരുന്നു മകനെ എഎന്‍ആര്‍ മുംബൈയിലേക്ക് അയച്ചത്.

നാഗേശ്വര്‍ റാവുവിന്റെ ചിത്രങ്ങളില്‍ ബാലതാരമായി നാഗാര്‍ജുന അഭിനയിച്ചിട്ടുമുണ്ടായിരുന്നു. അത് തുടരാന്‍ തന്നെയായിരുന്നു നാഗാര്‍ജുന തീരുമാനിച്ചത്. വിക്രം എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്കില്‍ നാഗാര്‍ജുനയുടെ അരങ്ങേറ്റം. ബോക്‌സോഫീസില്‍ ചിത്രം വിജയമായതോടെ നാഗാര്‍ജുന അഭിനയം തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട് താരം തമിഴിലും, ഹിന്ദിയിലുമെല്ലാം അറിയപ്പെടുന്ന താരമായി മാറിയിരുന്നു. ആക്ഷന്‍ ലേബലും താരത്തിനുണ്ടായിരുന്നു. ആഖ്‌റി പോരാട്ടം, വിക്കി ദാദ, ചൈതന്യ, നിര്‍ണയം, അന്തം, കില്ലര്‍, രക്ഷണ, ഹെല്ലോ ബ്രദര്‍, ഗോവിന്ദ ഗോവിന്ദ, ക്രിമിനല്‍, രച്ചകന്‍, ആസാദ്, ശിവമണി, മാസ്, സൂപ്പര്‍, ഡോണ്‍, കിംഗ് പോലുള്ള വമ്പന്‍ ഹിറ്റുകള്‍ നാഗാര്‍ജുനയുടെ കരിയറിലുണ്ടായിരുന്നു. അതേസമയം നാഗാര്‍ജുനയ്ക്ക് കരിയറില്‍ ഹിറ്റുകളേക്കാള്‍ ഫ്‌ളോപ്പുകളാണ് ഉള്ളതെന്ന് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

44 ഫ്‌ളോപ്പുകളാണ് താരത്തിനുള്ളത്. എന്നാല്‍ അത് ചിത്രങ്ങളുടെ എണ്ണം കൂടിയത് കൊണ്ട് സംഭവിച്ചതാണ്. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടനും നാഗാര്‍ജുനയാണ്. 3100 കോടിയാണ് താരത്തിന്റെ ആസ്തി. 800 കോടിയോളം വരുന്ന വസ്തുക്കള്‍ നാഗാര്‍ജുനയ്ക്കുണ്ട്. സ്വന്തമായി പ്രൈവറ്റ് ജെറ്റും താരത്തിനുണ്ട്. കുബേരയാണ് നാഗാര്‍ജുനയുടെ വരാനിരിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+