'ഇയാള് ശരിക്കും മനുഷ്യൻ തന്നെടെ..'; അടിച്ച് ഫിറ്റായ ബാലകൃഷ്‌ണയെ കുറിച്ച് പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ...
തെലുഗു സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നന്ദമുരി ബാലകൃഷ്‌ണ. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം ഇടക്കാലത്ത് വലിയ രീതിയിൽ പരിഹാസത്തിനും ഇരയായ നടനാണ്. അതിമാനുഷിക കഥാപാത്രങ്ങളും, അതിനൊത്ത ഡയലോഗുകളുമായി ബാലകൃഷ്‌ണ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യങ്ങളിൽ വലിയ രീതിയിൽ അധിക്ഷേപവും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ മുൻനിര നടൻമാരിൽ ഒരാളാണ് നന്ദു ബാലകൃഷ്‌ണയെ കുറിച്ചുള്ള ഒരു അനുഭവ കഥ വിവരിച്ചത് വീണ്ടും ശ്രദ്ധ നേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദു പഴയൊരു അനുഭവം പങ്കുവച്ചത്. ബാലകൃഷ്‌ണയുടെ മദ്യപാന രീതിയെ കുറിച്ചായിരുന്നു നന്ദുവിന്റെ വെളിപ്പെടുത്തൽ.

മുംബൈയില്‍ ഒരു അവാര്‍ഡ് ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു അവിടെ ചടങ്ങിനൊപ്പം മദ്യപാനവും ഒന്നിച്ച് നടക്കും. സംവിധായകന്‍ പ്രിയദര്‍ശനൊപ്പമാണ് ഞാന്‍ അവിടേക്ക് പോയത്. നടന്‍ നന്ദമുറി ബാലകൃഷ്‌ണയും അവിടെയുണ്ടായിരുന്നു; നന്ദു പറഞ്ഞു.
സീസര്‍ എന്ന പേരിലുള്ള ബ്രാണ്ടിയായിരുന്നു ബാലകൃഷ്‌ണയ്ക്ക് വേണ്ടിയിരുന്നത്. അത് ഹോട്ടലില്‍ ഇല്ലാഞ്ഞിട്ട് കൂടി അദ്ദേഹത്തിന് വേണ്ടി പ്രത്യേകം എത്തിച്ചിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അത് അദ്ദേഹം കുടിക്കുന്നുണ്ടായിരുന്നു. മറ്റാര്‍ക്കും അത് നല്‍കരുതെന്ന് ചട്ടം കെട്ടുകയും ചെയ്‌തിരുന്നു; നന്ദു പറയുന്നു.
ഇടയ്ക്ക് ഒരു ബാര്‍ബോയി മദ്യം കഴിഞ്ഞെന്ന് വന്നു പറഞ്ഞു. ഇതോടെ ബാലകൃഷ്‌ണ ചൂടായി. തന്റെ കുപ്പി ആര്‍ക്കാണ് കൊടുത്തത് എന്ന് ചോദിച്ചായിരുന്നു ബഹളം. അതിനിടെ പഴയ ബാര്‍ ബോയി എടുത്ത് മാറ്റിവച്ച കുപ്പിയുമായി എത്തി. അത് വാങ്ങിയ ബാലകൃഷ്‌ണ അത് ഒറ്റ വലിക്ക് അടിച്ചു. 750 മില്ലി ഒറ്റവലിക്ക് കുടിച്ച ബാലകൃഷ്‌ണ പിന്നീട് അവിടെ കിടന്ന് ഇഴയുകയായിരുന്നു, ഒടുവിൽ ഒരു പന്ത്രണ്ട് മണിയോടെ പലരും പിടിച്ച് അദ്ദേഹത്തെ ഒരു റൂമിലാക്കുകയായിരുന്നുവെന്നും നന്ദു വെളിപ്പെടുത്തി.
'പിറ്റേന്ന് രാവിലെ തിരിച്ചു പോകേണ്ടതാണ്. പ്രിയദര്‍ശന്‍ ബാലകൃഷ്‌ണയെ വിളിക്കാന്‍ പറഞ്ഞു. ഒരു കുപ്പി മദ്യം കഴിച്ച് ഓഫായ മനുഷ്യനാണ് വാതില്‍ പൂട്ടി ഉറങ്ങുകയാണെങ്കില്‍ വാതില്‍ ചവുട്ടി പൊളിച്ചാണെങ്കിലും വിളിക്കണം എന്നായിരുന്നു പ്രിയന്‍ പറഞ്ഞത്. എന്നാൽ വാതില്‍ തുറന്ന ഞാന്‍ ഞെട്ടിപ്പോയി, മുന്നില്‍ ഷോർട്‌സ് ഇട്ട് ജോഗിംഗ് നടത്തി വരുന്ന ബാലകൃഷ്‌ണയെയാണ് കണ്ടത്' നന്ദു തന്റെ അനുഭവം വിവരിച്ചു. പ്രിയദർശനോട് ഇക്കാര്യം പറഞ്ഞപ്പോൾ 'ഇയാള് ശരിക്കും മനുഷ്യൻ തന്നടെ..' എന്നായിരുന്നു മറുപടിയൊന്നും നന്ദു കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications