Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ ഓരോ ചലനവും നോക്കി നിൽക്കുമായിരുന്നു, താരപുത്രന്മാർ എല്ലാം മിടുക്കന്മാർ'; നന്ദു പൊതുവാൾ

മലയാള സിനിമയിൽ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ ഒട്ടേറെയുണ്ട്. മൺമറഞ്ഞുപോയ നടൻ ബാലകൃഷ്‌ണൻ അറിയപ്പെടുന്ന ഒരു സ്‌റ്റിൽ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. നമ്മുടെയൊക്കെ പ്രിയങ്കരനായ ഇന്ദ്രൻസ് സിനിമയിൽ വസ്ത്രാലങ്കാര മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള ആളാണ്. അത്തരത്തിൽ ഒരു പ്രതിഭയാണ് നന്ദു പൊതുവാൾ, ഒരു നടൻ എന്നതിലുപരി പ്രൊഡക്ഷൻ മാനേജറായി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം മാറിയിരുന്നു. അതിന്റെ തിരക്കുകൾക്ക്‌ ഇടയിൽ പലപ്പോഴും അഭിനയത്തിലേക്കും അദ്ദേഹം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ ആസ്ഥാന വഴിപോക്കൻ എന്ന വിശേഷണമായിരുന്നു നന്ദു പൊതുവാളിന് ട്രോളന്മാർ കൽപിച്ചു നൽകിയത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നന്ദു പൊതുവാൾ.

dileepandnandhupoduval

സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ചും മലയാള സിനിമയിലെ താരപുത്രന്മാരുടെ കഴിവിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. ഏറെക്കാലത്തിന് സുരേഷ് ഗോപി അഭിനയിക്കുന്ന ടിപ്പിക്കൽ ആക്ഷൻ മൂവിയാണ് ഒറ്റക്കൊമ്പൻ എന്നും അത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആയിരിക്കുമെന്നും നന്ദു പൊതുവാൾ പറയുന്നു. മാസ്‌റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നന്ദു പൊതുവാളിന്റെ വാക്കുകൾ

ഒറ്റക്കൊമ്പൻ എന്ന സിനിമയുടേത് അടിപൊളി സബ്ജെക്റ്റ് ആണ്. ഒരു മാസ് പടമാണ്, അടിയും ഇടിയും ഒക്കെയുണ്ട്. സുരേഷ് ഏട്ടനൊക്കെ അതുപോലെയുള്ള കഥാപാത്രം ചെയ്‌തിട്ട് കുറേ കാലമായി. ലേലത്തിന്റെയൊക്കെ വെറും പതിപ്പാണ് ഇത്. ലേലം തിരക്കഥ വായിച്ചപ്പോൾ തന്നെ സൂപ്പർഹിറ്റ് ആവുമെന്ന് ഉറപ്പായിരുന്നു.

രഞ്ജി പണിക്കർ സർ അന്ന് കത്തി നിൽക്കുന്ന സമയമാണ്. അതിലെ ഓരോ സീക്വൻസുകളും ഡയലോഗുകളും ശരിക്കും പിടിച്ചിരുത്തുന്നതായിരുന്നു. അഭിനയ മോഹം ഉള്ളിൽ ഉള്ളതുകൊണ്ട് നടന്മാർ ഒക്കെ അഭിനയിക്കുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. അവരൊക്കെ എങ്ങനെ പെർഫോം ചെയ്യുന്നു എന്നായിരുന്നു നോക്കിയിരുന്നത്. ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എപ്പോഴും ഞാൻ നോക്കി നിൽക്കാറുണ്ട്.

ദിലീപിന്റെ ഓരോ ചലനങ്ങളും ഞാൻ കാണാറുണ്ട്. അവരൊക്കെയായിട്ടാണ് കൂടുതലും വർക്ക് ചെയ്‌തിട്ടുള്ളത്‌. ദിലീപിന്റെ പെട്ടെന്നുള്ള കൗണ്ടറും അതുമായി ബന്ധപ്പെട്ടുള്ള ആക്ഷനും ഒക്കെ നോക്കി നിന്നുപോവും. നിമിഷ നേരം കൊണ്ട് ഒക്കെ ഇത് മാറ്റി കളയും. മുഖത്തെ ഭാവമാറ്റങ്ങളും നോക്കി നിൽക്കാറുണ്ട്.

മലയാളത്തിലെ താര പുത്രന്മാർ എല്ലാവരും മിടുക്കരാണ്. ആരെയും മോശക്കാരായി കാണാൻ കഴിയില്ല. ജയറാം ജിയുടെ മകൻ ഒക്കെ തമിഴിലൊക്കെയാണ് കൂടുതലായും അഭിനയിക്കുന്നത്. ദുൽഖറിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. സുരേഷേട്ടന്റെ മക്കളും നല്ല കഴിവുള്ളവരാണ്. എന്നാൽ അത് തെളിയിക്കാൻ പറ്റുന്ന ചിത്രങ്ങൾ അത്ര കിട്ടിയില്ല. മഖ്ബൂലും നല്ല സിനിമകൾ ചെയ്‌തിട്ടുണ്ട്‌, കഴിവുള്ളയാളാണ്. അവരൊക്കെ അഭിനയിക്കുന്ന കുടുംബത്തിൽ നിന്ന് വന്നവരല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+