Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കയുടെ ബസൂക്കയെ ബസ് കയറ്റിവിട്ടോ നസ്‌ലെന്റെ പിള്ളേർ? ആലപ്പുഴ ജിംഖാന കളക്ഷനിൽ കുതിക്കുന്നു..!

വിഷുവിന് വമ്പൻ റിലീസുകളാണ് ഇക്കുറി ഒരുമിച്ചെത്തിയത്. കഴിഞ്ഞ വർഷത്തേതിന് സമാനമായി വലിയ താരങ്ങളുടെ മികച്ച ചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളും ഒക്കെ ഇക്കുറി പ്രദർശനത്തിന് എത്തിയിരുന്നു. അക്കൂട്ടത്തിൽ ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രങ്ങൾ ഉൾപ്പെടെ ചെയ്‌ത നടൻമാർ ഉണ്ടായിരുന്നു എന്നതാണ് ഇക്കുറി ഏറ്റവും വലിയ കാര്യം.

മെഗാസ്‌റ്റാർ മമ്മൂട്ടി, ബേസിൽ ജോസഫ്, നസ്‌ലെൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് റിലീസിന് ഉണ്ടായിരുന്നത്. മമ്മൂക്കയുടെ ബസൂക്ക, ബേസിൽ ജോസഫിന്റെ മരണമാസ്, നസ്‌ലെൻ ഗഫൂർ പ്രധാന വേഷത്തിൽ എത്തുന്ന ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളാണ് വിഷു-ഈസ്‌റ്റർ വേനലവധി ലക്ഷ്യമിട്ട് എത്തിയത്.

bazookagumkhana

അതിൽ മമ്മൂട്ടിയുടെ ചിത്രം സംവിധാനം ചെയ്‌തത്‌ മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുക്കളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകനായ ഡീനോ ഡെന്നിസ് ആയിരുന്നു. ഒരു ത്രില്ലർ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഭാമ അരുൺ, ഹക്കിം ഷാ, ഐശ്വര്യ മേനോൻ എന്നിങ്ങനെയുള്ള താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.

ആദ്യ ദിവസം ഭേദപ്പെട്ട കളക്ഷൻ നേടിയ ചിത്രമായിരുന്നു ബസൂക്ക. എന്നാൽ ആദ്യ വീക്കെൻഡിൽ ഇപ്പോൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് പോവാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദ്യദിനത്തിൽ മൂന്ന് കോടി രൂപയിലേറെയാണ് ചിത്രം നേടിയത്. പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ കളക്ഷൻ ഇടിയുകയായിരുന്നു.

ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ 7.30 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. നാലാം ദിവസത്തെ കളക്ഷൻ ഒരു കോടിയിൽ നിന്ന് താഴേക്ക് പോവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ 10 കോടി എന്ന മാർക്ക് മറികടക്കാൻ ചിത്രത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. നാലാം ദിനമായ ഞായറാഴ്‌ച പോലും പ്രതീക്ഷിച്ച കളക്ഷൻ ചിത്രത്തിന് നേടാനായിട്ടില്ല.

അവിടെയാണ് യുവതാരനിരയുമായി എത്തിയ ആലപ്പുഴ ജിംഖാന മുന്നേറുന്നത്. ആദ്യ ദിനത്തിൽ തന്നെ ഭേദപ്പെട്ട കളക്ഷൻ നേടിയ ചിത്രം ശേഷിക്കുന്ന ദിനങ്ങളിൽ ഇതിൽ നിന്ന് കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. നാലാം ദിവസം തന്നെ ഇന്ത്യയിലെ കളക്ഷൻ 10 കോടി കടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.ഇന്നലെ വരെ എട്ട് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

ഇതോടെ വിഷുവിന് എത്തിയ ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ എന്ന നേട്ടം ആലപ്പുഴ ജിംഖാന നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. കൂടാതെ ഇതേ സമയം റിലീസിന് എത്തിയ ബേസിൽ ജോസഫ് ചിത്രമായ മരണമാസും നല്ല അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രവും വിജയ തീരത്തിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+