Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെയിൻകില്ലർ എന്ന് പറഞ്ഞ് അനസ്തേഷ്യ തന്ന് ഡോക്‌ടർ എന്നെ പറ്റിച്ചു'; അനുഭവം പങ്കുവെച്ച് നവ്യ നായർ

മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നവ്യ നായർ. കലോത്സവവേദികളിൽ നിന്നാണ് താരം സിനിമയിലേക്ക് വന്നെത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച രീതിയിൽ നൃത്തത്തിലും മറ്റും ശോഭിച്ച കുട്ടിയാണ് ഇഷ്‌ടം എന്ന സിബി മലയിൽ ദിലീപ് ചിത്രത്തിലൂടെ ആദ്യം മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ചത്. വലിയ രീതിയിൽ ഈ ചിത്രം ഹിറ്റാവുകയും നവ്യയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.

ഇതിന് ശേഷമാണ് എക്കാലവും മലയാളി പ്രേക്ഷകർ ഓർക്കുന്ന നന്ദനം പോലെയുള്ള ചിത്രങ്ങൾ നവ്യ നായർക്ക് ലഭിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രത്തിൽ നായകൻ പൃഥ്വിരാജ് സുകുമാരനായിരുന്നു. അവിടെ നിന്ന് പിന്നെ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നവ്യ നായരുടെ പേരിനൊപ്പമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും നവ്യ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

navyanairactress

വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത ശേഷം താരം വീണ്ടും സജീവമായി ഇപ്പോൾ ചലച്ചിത്ര രംഗത്തുണ്ട്. ഒരുത്തി പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങളും നവ്യയുടെ തിരിച്ചു വരവിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഒരു പൊതുപരിപാടിയിൽ വച്ച് നവ്യ നടത്തിയ പ്രസംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഭവമാണ് നവ്യ പറഞ്ഞത്. ഇതോടെ കാണികൾ ചിരിക്കുന്നത് കാണാം.

നവ്യ നായരുടെ വാക്കുകൾ

ഞാൻ പണ്ട് ഇതേ ഹോസ്‌പിറ്റലിൽ വന്നിരുന്നു. അപ്പെൻഡിസൈറ്റിസ് ആയിട്ടായിരുന്നു വന്നത്. അന്ന് ഞാൻ പേഷ്യന്റ് ആയിരുന്നു. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് ഞാൻ പറയുന്നത്. ഇപ്പോൾ ഞാൻ ഡോക്‌ടറോട്‌ ചോദിച്ചു ഞാൻ ഇവിടെ വന്നിട്ട് അങ്ങനെയൊരു ഓപ്പറേഷൻ നടത്തിയിട്ടുണ്ടെന്ന്. അപ്പോൾ ഡോക്‌ടർ സംശയത്തോടെ അതെയതെ എന്ന് പറഞ്ഞു. എനിക്ക് സൂചി കണ്ടാൽ പോലും തല കറങ്ങി വീഴുന്ന സ്വഭാവമായിരുന്നു.

അങ്ങനെ ഞാൻ ഭയങ്കര വേദനയായിട്ട് എത്തി, എറണാകുളത്തെ സൺ റൈസ് ഹോസ്‌പിറ്റലിൽ എത്തിച്ചു. കീ ഹോൾ സർജറിയിൽ വളരെ ഫേമസ് ആണെന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടേക്ക് വന്നത്. സർജറി ചെയ്യേണ്ട ആവശ്യമില്ലലോ എന്നാണ് ഞാൻ പറഞ്ഞത്. ഡോക്‌ടർ കൊഴപ്പമൊന്നുമില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്. വെറും ആന്റി ബയോട്ടിക് മാത്രം മതിയെന്നൊക്കെ ഞാൻ പറഞ്ഞു. ഡോക്‌ടർ പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു.

എനിക്ക് ബിപി ഒക്കെ ലോ ആയിരുന്നു. പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ഡോക്‌ടർ ഭയങ്കര ഫ്രണ്ട്ലി. അടുത്ത റൂമിൽ പോയി ഒരു ഇഞ്ചക്ഷൻ ഒക്കെ എടുത്താൽ ഓക്കേ ആവും എന്ന് പറഞ്ഞു. അങ്ങനെ ഒരു നഴ്‌സ് വന്ന് എന്ത് എനിക്ക് ഇഞ്ചക്ഷൻ എടുക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു എന്ത് മരുന്നാണ്, എന്ത് ഇഞ്ചക്ഷൻ ആണെന്നൊക്കെ. ഞാനിങ്ങനെ ഒക്കെ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു.

അപ്പോൾ നഴ്‌സ് ഇത് അനസ്തേഷ്യ ആണെന്ന് പറഞ്ഞപ്പോഴേക്കും എന്റെ ബോധം പോയി, ഞാൻ ഔട്ട് കംപ്ലീറ്റ് ആയി. പിന്നെ കണ്ണ് തുറക്കുന്നത് എന്റെ സർജറി കഴിഞ്ഞിട്ടാണ്. അങ്ങനെ എന്നെ ചതിച്ചു ഡോക്‌ടർ. ഇവിടെ വന്നപ്പോൾ ഞാൻ ആദ്യം പറയണമെന്ന് വിചാരിച്ചത് അതാണ്. പക്ഷേ ഡോക്‌ടർ അങ്ങനെ അന്ന് ചതിച്ചത് കൊണ്ടാണ് പതിനാല് വർഷത്തിന് ശേഷവും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഞാൻ ആരോഗ്യവതിയായി നിൽക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+