നയന്‍താരയ്ക്ക് പ്രതിഫലത്തിലും നമ്പര്‍ വണ്‍ പട്ടം നഷ്ടം, തൃഷയും സാമന്തയുമല്ല; ഈ നടി വാങ്ങുന്നത് ഇത്ര
ചെന്നൈ: ദക്ഷിണേന്ത്യയില്‍ പ്രതിഫല കാര്യത്തില്‍ എന്നും കരുത്ത് കാണിച്ചിട്ടുള്ള നടിയാണ് നയന്‍താര. നയന്‍സിന്റെ ഡിമാന്‍ഡിന് അനുസരിച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പോലും നടന്നിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന താരമൂല്യത്തിന്റെ റാങ്കിംഗില്‍ നയന്‍താര ദക്ഷിണേന്ത്യന്‍ താര റാണി പട്ടം നഷ്ടമായിരുന്നു.
ഒന്നാം സ്ഥാനത്ത് നിന്ന് നടി രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. പകരം തൃഷ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. സമീപകാലത്ത് വമ്പന്‍ ഹിറ്റുകളെല്ലാം തൃഷയുടെ പേരിലാണ്. ലിയോ, പൊന്നിയിന്‍ സെല്‍വം പോലുള്ള മെഗാ ഹിറ്റുകള്‍ തൃഷയ്ക്ക് ലഭിച്ചിരുന്നു. നയന്‍താരയ്ക്ക് പക്ഷേ തുടര്‍ച്ചയായി അഞ്ച് ചിത്രങ്ങളോളമാണ് പരാജയപ്പെട്ടത്.

അതേസമയം നയന്‍താരയുടെ താരമൂല്യം ഇടിഞ്ഞതും തൃഷയ്ക്ക് നേട്ടങ്ങള്‍ കൈവരിക്കാനായതും ഹിറ്റുകള്‍ കാരണമാണ്. നിലവില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ നടി തൃഷയായി ഇതോടെ മാറിയിരിക്കുകയാണ്. എന്നാല്‍ നയന്‍താരയെ കാത്ത് അടുത്ത തിരിച്ചടി കൂടിയാണ് വന്നിരിക്കുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെയാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയിരുന്നത്.
എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തിലും തൃഷയും നയന്‍താരയും തമ്മില്‍ മത്സരിച്ചിരുന്നു. പക്ഷേ തൃഷയ്ക്ക് മുകളില്‍ തന്നെയായിരുന്നു നയന്‍താരയുടെ പ്രതിഫലം. ഇപ്പോള്‍ പ്രതിഫലകാര്യത്തില്‍ നയന്‍താരയ്ക്ക് മുന്നിലേക്ക് മറ്റൊരു നടി എത്തിയിരിക്കുകയാണ്. ഇതൊരു സീനിയര്‍ നടി അല്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
അതേസമയം എല്ലാ നടിമാരെയും ഇപ്പോള്‍ വീഴ്ത്തിയിരിക്കുന്നത് മറ്റാരുമല്ല നാഷണല്‍ ക്രഷായ രശ്മിക മന്ദാനയാണ്. ബോളിവുഡ് ചിത്രം സിക്കന്ദറിന് വേണ്ടിയാണ് വലിയ പ്രതിഫലം നടിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിക്കന്ദര്‍ സല്മാന് ഖാനും എആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. വരുന്ന ഈദിന് ചിത്രം റിലീസ് ചെയ്യും.
വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകളും ഏറെയാണ്. സല്മാന് വലിയൊരു ഹിറ്റ് ലഭിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രമാണ് സല്‍മാന്റെ അവസാന ഓള്‍ടൈം ബ്ലോക്ബസ്റ്റര്‍. സിക്കന്ദര്‍ വമ്പന്‍ ഹിറ്റാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഹിന്ദിയില്‍ ചെയ്ത രണ്ട് ചിത്രങ്ങളും ഹിറ്റാക്കിയ സംവിധായകനാണ് മുരുഗദോസ്.
ആനിമലിലൂടെ വമ്പന്‍ വിജയം നേടിയ രശ്മിക ബോളിവുഡില്‍ താരമൂല്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. രണ്ടിരട്ടിയില്‍ അധികമാണ് ഇപ്പോള്‍ പ്രതിഫലം നടി ഉയര്‍ത്തിയിരിക്കുന്നതെന്ന് സിയാസത്ത്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 13 കോടിയാണ് നടി ഇപ്പോള്‍ സിക്കന്ദറിനായി വാങ്ങുന്ന പ്രതിഫലം. നിര്‍മാതാക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ആനിമലിനായി വെറും നാല് കോടി രൂപയായിരുന്നു നടിയുടെ പ്രതിഫലം. നയന്‍താരയ്ക്ക് പന്ത്രണ്ട് കോടിയാണ് ജവാനില്‍ ലഭിച്ചത്. രശ്മിക ഇതിനെയാണ് മറികടന്നിരിക്കുന്നത്. തൃഷയ്ക്ക് ആറ് മുതല്‍ എട്ട് കോടി വരെയും, സാമന്തയ്ക്ക് അഞ്ച് മുതല്‍ 10 കോടി വരെയുമാണ് പ്രതിഫലം. ഇവരേക്കാള്‍ എല്ലാം മുന്നിലെത്തിയിരിക്കുകയാണ് ഇതോടെ രശ്മിക.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications