താരറാണി പട്ടം കൈവിട്ട് നയന്‍താര, പ്രതിഫലത്തില്‍ രണ്ടാമത്; ഒന്നാമതെത്തി മലയാളികളുടെ പ്രിയതാരം
ചെന്നൈ: തമിഴ് സിനിമ ഇന്ന് രാജ്യത്തെ തന്നെ വലിയ ഇന്‍ഡസ്ട്രിയാണ്. വിജയ്, രജനീകാന്ത് പോലുള്ള വമ്പന്‍ സൂപ്പര്‍ താരങ്ങള്‍ അവിടെയുണ്ട്. പക്ഷേ അവരോടൊപ്പം തന്നെ താരമൂല്യമുള്ള നടിമാരും അവിടെയുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ലേഡി സൂപ്പര്‍ താരമായ നയന്‍താര ദീര്‍ഘകാലമായി തമിഴ് സിനിമ ഭരിക്കുന്ന നടിയാണ്. എന്നാല്‍ ഒന്നാം സ്ഥാനം നയന്‍താരയ്ക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
പ്രതിഫലത്തില്‍ നയന്‍താര രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ടാണ് നയന്‍താര രണ്ടാമതെത്തുന്നത്. നിരവധി കാരണങ്ങള്‍ അതിനുണ്ട്. അടുത്തിടെ നയന്‍താരയുടെ സിനിമകളൊന്നും വിജയിക്കാത്തതാണ് പ്രധാന പ്രശ്നം.

ബോളിവുഡില്‍ ജവാന് മാത്രമാണ് നയന്‍താരയുടേതായി വിജയിച്ച ചിത്രം. എന്നാല്‍ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചത് അരമണിക്കൂര്‍ നീണ്ട അതിഥി വേഷം ചെയ്ത ദീപിക പദുക്കോണായിരുന്നു. സൂര്യക്കൊപ്പം ഗജിനി ചെയ്തപ്പോഴും സമാന പ്രശ്നം തന്നെയാണ് നയന്‍താര നേരിട്ടത്. ചിത്രത്തില്‍ ഉടനീളം നയന്‍താരയുണ്ട്. എന്നാല്‍ എല്ലാ ക്രെഡിറ്റും സൂര്യക്കൊപ്പം മികച്ച കെമിസ്ട്രി കാഴ്ച്ചവെച്ച അസിനാണ് കൊണ്ടുപോയത്. അന്ന് നയന്‍താര ആ വിഷയത്തില്‍ നിരാശ അറിയിച്ചിരുന്നു.
അന്നപൂര്‍ണി, ഇരൈവന്‍, ഗോള്‍ഡ്, ഗോഡ്പാദര്, കണക്ട്, ഒ2, കാത്തുവാകുല രണ്ട് കാതല്‍ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി പരാജയപ്പെട്ടത്. അതേസമയം നയന്‍താരയുടെ അടുത്ത ചിത്രം വലിയ ഹിറ്റായില്ലെങ്കില്‍ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ സാധിക്കുന്ന നായികയെന്ന ലേബലും കൈവിടും.
നിലവില്‍ പ്രതിഫലകാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് സായ് പല്ലവിയാണ്. പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയ നടിയാണ് സായ് പല്ലവി. മൂന്ന് കോടി മുതല്‍ 15 കോടി വരെയാണ് സായ് പല്ലവി പ്രതിഫലം വാങ്ങുന്നതെന്ന് ഐഎംഡിബി പറയുന്നു. തമിഴ് സിനിമയില്‍ അല്ല ദക്ഷിണേന്ത്യന്‍ സിനിമളില്‍ തന്നെ ഒന്നാം സ്ഥാനത്താണ് നടിയെന്ന് ഐഎംഡിബി പേജില്‍ നല്കിയ വിവരങ്ങളിലുണ്ട്.
അതേസമയം സായ് പല്ലവിയാണ് ബോളിവുഡിലെ രാമായണത്തില്‍ സീതയായി അഭിനയിക്കുന്നത്. ഈ വേഷത്തിനാണ് 15 കോടി പ്രതിഫലം വാങ്ങുന്നത്. സായ് പല്ലവിയുടേത് ഒരു ചിത്രത്തിന് മാത്രം ലഭിക്കുന്ന പ്രതിഫലമാകാനും സാധ്യതയുണ്ട്. നയന്‍താര നേരത്തെ ബോളിവുഡില്‍ അഭിനയിച്ചപ്പോഴും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നു. നയന്‍താര 12 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. അനുഷ്ക ഷെട്ടി അഞ്ച് കോടി മുതല്‍ 7 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നുണ്ട്. മലയാളത്തില്‍ കത്തനാരാണ് അനുഷ്കയുടെ വരാനിരിക്കുന്ന ചിത്രം.
രശ്മിക മന്ദാന നാല് മുതല്‍ 8 കോടി വരെയും, സാമന്ത 3 മുതല്‍ 8 കോടി വരെയും പ്രതിഫലം വാങ്ങുന്നു. പൂജ ഹെഗ്ഡെ 7 കോടി വരെയും തൃഷ കൃഷ്ണന് രണ്ട് മുതല്‍ 7 കോടി വരെയുമാണ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്. അതേസമയം തഗ് ലൈഫില്‍ തൃഷ പത്ത് കോടിക്ക് മുകളില്‍ വാങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃണാല്‍ താക്കൂറും തമന്നയും അഞ്ച് കോടിയും, കാജല്‍ അഗര്‍വാള്‍ നാല് കോടിയും ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications