നയന്‍താര വീണു, പ്രതിഫലത്തില്‍ റാണി ഈ നടി; ഒരൊറ്റ ചിത്രത്തിനായി വാങ്ങുന്നത് ഇത്ര
തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. തമിഴിലും, തെലുങ്കിലും, മലയാളത്തിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍സാണ്. പത്ത് മുതല്‍ പതിനൊന്ന് കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം. അത് മാത്രമല്ല ബോളിവുഡില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ ഗ്രോസറായ ജവാനില്‍ നായികയും നയന്‍താരയായിരുന്നു.
ആയിരം കോടിയില്‍ അധികമാണ് ചിത്രം കളക്ട് ചെയ്തത്. ഹിന്ദിയില്‍ നേരിട്ട് ഇറങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും വലിയ കളക്ഷനും ഈ ചിത്രത്തിനാണ്. എന്നാല്‍ നയന്‍താര ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടുന്നവരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് വീണിരിക്കുകയാണ്. ഡിഎന്‍എ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം നയന്‍താരയ്ക്ക് വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങളാണ്. എന്നാല്‍ തമിഴില്‍ വമ്പന്‍ ഹിറ്റുകളില്ലാതിരുന്നത് അവര്‍ക്ക് തിരിച്ചടിയാണ്. അടുത്തിടെ വന്ന ചെറുചിത്രങ്ങളൊന്നും വലിയ വിജയമായിട്ടില്ല. ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് മറ്റാരുമല്ല തൃഷയാണ്. നിലവില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് തൃഷയാണ്.
എന്നാല്‍ നയന്‍താരയെ പോലെ തൃഷ ഇതുവരെ ഹിന്ദിയില്‍ വിജയം നേടിയിട്ടില്ല. അക്ഷയ് കുമാറിനൊപ്പം ഖാട്ട മീട്ട എന്ന ചിത്രത്തില്‍ തൃഷ നായികയായിരുന്നു. എന്നാല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഈ ചിത്രം പരാജയമായിരുന്നു. വെള്ളാനകളുടെ നാട്ടില്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ഖാട്ട മീട്ട.
നിലവില്‍ കമല്‍ഹാസന്റെ തഗ് ലൈഫ് എന്ന മണിരത്നം ചിത്രത്തില്‍ തൃഷയാവും നായിക. ഇക്കാര്യത്തില്‍ ഏറെ തീരുമാനമായിട്ടുണ്ട്. കമല്‍ഹാസന്റെ 234ാം ചിത്രമാണിത്. ഈ ചിത്രത്തിനായി തൃഷയ്ക്ക് ലഭിക്കുന്ന പ്രതിഫലം പന്ത്രണ്ട് കോടി രൂപയാണ്.
ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണിത്. നയന്‍താരയ്ക്ക് ശേഷം ഒരു നടി പത്ത് കോടിയിലേറെ പ്രതിഫലം വാങ്ങുന്നതും ആദ്യമായിട്ടാണ്. ലിയോയുടെ വന്‍ വിജയം തൃഷയെ വീണ്ടും ഒന്നാം നമ്പര്‍ നായികയാക്കാന്‍ സഹായിച്ചിരിക്കുകയാണ്. നിലവില്‍ തമിഴ്-തെലുങ്ക് ചിത്രങ്ങളിലാണ് തൃഷ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന റാമിലും തൃഷ നായികയായി എത്തും.
നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരാണ് നയന്‍താരയും സാമന്തയും, ഇരുവരും തൃഷയ്ക്ക് പിന്നില്‍ പോയിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്റെ വമ്പന്‍ വിജയവും തൃഷയുടെ മാര്‍ക്കറ്റ് ശക്തമാകാന്‍ സഹായിച്ചിട്ടുണ്ട്. പത്ത് കോടി തമിഴിലെ ചിത്രങ്ങള്‍ നയന്‍താര വാങ്ങുന്നുണ്ട്.
ഹിന്ദിയില്‍ അത് പതിനൊന്ന് കോടിയാണ്. അതുപോലെ എട്ട് കോടി വരെയാണ് സാമന്ത പ്രതിഫലമായി വാങ്ങുന്നത്. പൊന്നിയിന്‍ സെല്വന് വേണ്ടി ഐശ്വര്യറായ് പത്ത് കോടി പ്രതിഫലം വാങ്ങിയിട്ടുണ്ട്. രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ എന്നിവര്‍ അഞ്ച് കോടിക്കിടയിലാണ് പ്രതിഫലം വാങ്ങുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications