'മോഹൻലാലിന്റെ ഉപദേശം കേട്ടപ്പോൾ ദേഷ്യം തോന്നി, ഫാസിൽ സാർ അസ്വസ്ഥനായിരുന്നു'; നയൻതാര
കരിയറിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക നയൻതാര. മലയാളത്തിലെ തന്റെ ആദ്യകാല സിനിമകളിൽ ഒന്നായ വിസ്‌മയത്തുമ്പത്ത് സമയത്ത് ഷൂട്ടിംഗ് സമയത്ത് നേരിടേണ്ടി വന്ന ചില സാഹചര്യങ്ങളും അവയെ മറികടന്നതും തുറന്നുപറയുകയായിരുന്നു നയൻതാര.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നയൻസ് വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സംവിധായകൻ ഫാസിൽ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നും മോഹൻലാൽ തനിക്ക് നൽകിയ ഉപദേശങ്ങളൊന്നും മനസിലായില്ലെന്നും നയൻതാര പറയുന്നു. ചിത്രത്തിൽ റീത്ത എന്ന കഥാപാത്രത്തെ ആയിരുന്നു നയൻതാര അവതരിപ്പിച്ചത്.

നിങ്ങളെ കൊണ്ട് എനിക്കിത് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ പറയുന്നതൊന്നും നിനക്ക് മനസിലാവുന്നില്ല. ഒന്നാമത്തെ കാര്യം ഞാൻ മലയാളത്തിൽ അല്ല ഞാൻ ചിന്തിക്കുന്നത്, സിനിമയുടെ ഭാഷ നമ്മൾ സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമാണ്; എന്നായിരുന്നു ഫാസിൽ പറഞ്ഞതെന്ന് നയൻതാര വെളിപ്പെടുത്തി. കഥാപാത്രത്തിന്റെ ആന്തരികമായ അംശങ്ങൾ സ്വീകരിക്കുന്നതിൽ താൻ പരാജയപ്പെട്ടപ്പോൾ ഫാസിലിന് ക്ഷമ നശിച്ചുവെന്നും നയൻതാര പറഞ്ഞു.
ഇത് കേട്ടതോടെ മോഹൻലാൽ സാറും തന്നോട് സംസാരിക്കാൻ ശ്രമിച്ചുവെന്നും നയൻതാര പറയുന്നു. ഇത് തന്നെ കൂടുതൽ നിരാശയിലേക്കും ദേഷ്യത്തിലേക്കുമാണ് തള്ളിവിട്ടതെന്നും താരം ചൂണ്ടിക്കാണിച്ചു. 'നയൻ നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നായിരുന്നു മോഹൻലാൽ സാർ പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ എനിക്ക് ദേഷ്യം ശരിക്കും വരാൻ തുടങ്ങി' നയൻതാര പറഞ്ഞു.
ഒടുവിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് പോലും തനിക്കറിയില്ലെന്ന് ഫാസിലിനോട് തുറന്നുപറഞ്ഞതായും നയൻതാര വെളിപ്പെടുത്തി. 'എന്ത് ഡയലോഗ് ആണ് ഞാൻ പറഞ്ഞതെന്ന് എനിക്ക് ഓർമയില്ല. ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക...കണ്ണുനീർ പൊഴിക്കുക.. എന്നിങ്ങനെയാണ് നിങ്ങൾ പറയുന്നത്. എന്നാൽ എന്റെ ഉള്ളിൽ അങ്ങനെയൊന്നുമില്ല, ആകെയുള്ളത് ഭയം മാത്രമാണ്; എന്ന് ഫാസിൽ സാറിനോട് പറഞ്ഞുവെന്ന് നയൻസ് തന്നെ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇതിന് ശേഷം ചിരിച്ചുകൊണ്ട് ഒരു ബ്രേക്ക് എടുക്കാനാണ് ഫാസിൽ സർ പറഞ്ഞതെന്നും അവർ ചൂണ്ടിക്കാട്ടി. പിന്നീട് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നെ വിശ്വസിച്ചുവെന്നും ഇനിയും വിശ്വസിക്കാൻ പോവുകയാണെന്നും പറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ തൃപ്‌തിപെടുത്താൻ ശ്രമിച്ചുവെന്നും ഒടുവിൽ അത് നടന്നുവെന്നും നയൻതാര കൂട്ടിച്ചേർത്തു.
അതേസമയം, മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും നയൻതാര പിന്നീട് തമിഴിലേക്ക് കൂടുമാറുകയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മനസിനക്കരെയായിരുന്നു നയൻതാരയുടെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. തെന്നിന്ത്യൻ സിനിമയിൽ തന്നെ നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications