'ചിമ്പു സ്വകാര്യ ചിത്രങ്ങൾ പുറത്താക്കിയപ്പോൾ നയൻതാരയുടെ പ്രണയം തകർന്നു, ആ നടനുമായും ബന്ധം'; ആലപ്പി അഷ്‌റഫ്
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികമാരിൽ ഒരാളാണ് നയൻതാര. തന്റെ കരിയറിൽ പലവിധ പ്രതിസന്ധികൾ വന്നിട്ടും തളരാതെ മുന്നോട്ട് പോയ അവർ തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. മലയാളിയായ നയൻതാര തുടക്കത്തിൽ അഭിനയിച്ചത് മലയാള ചിത്രങ്ങളിൽ തന്നെയായിരുന്നു. പിന്നീടാണ് അവർ തന്റെ ചുവടുമാറ്റിയത്. തമിഴിൽ അവസരം കൂടിയതോടെ പൂർണ ശ്രദ്ധ അവിടേക്ക് മാറ്റുകയായിരുന്നു.
രണ്ട് പതിറ്റാണ്ടോളമായി അവിടെ സജീവ സാന്നിധ്യമായി മാറിയ നയൻസിന് ലേഡി സൂപ്പർസ്‌റ്റാർ എന്ന പദവിയും സിനിമാ ലോകത്ത് സമ്മാനിക്കപ്പെട്ടു. എന്നാൽ കരിയറിൽ ഇത്രയധികം വിവാദങ്ങളിലും ഗോസിപ്പുകളിലും ചെന്ന് പെട്ട മറ്റൊരു താരമില്ലെന്ന് തന്നെ വേണം പറയാൻ. പ്രത്യേകിച്ച് നയൻതാര സിനിമയിൽ തുടക്കമിട്ട കാലം മുതൽ അവരെ തേടി വിവാദങ്ങൾ വന്നിരുന്നു.

പ്രണയവും വിവാഹവും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ താരത്തിന്റെ സംഭവ ബഹുലമായ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സൂപ്പർതാര പദവിയിലേക്ക് ഉയർന്നതും സിനിമയിൽ എത്തിയതുമൊക്കെ എങ്ങനെയെന്ന് ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്. നയൻതാരയുടെ പ്രണയ ബന്ധങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
തിരുവല്ലക്കാരി ഡയാന കുര്യൻ 'ചമയം' എന്ന കൈരളി ചാനലിലെ പരിപാടിയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ ഫാസിൽ ശുപാർശ ചെയ്‌താണ് നയൻതാരയ്ക്ക് മനസിനക്കരെയിൽ വേഷം കിട്ടുന്നത്. അവിടെ വച്ചാണ് താരത്തിന് പേര് മാറുന്നതും. പിന്നീട് തമിഴിലേക്ക് ചേക്കേറി. ശരത് കുമാറിന്റെയും രജനീകാന്തിന്റെയും നായികാവേഷം ചെയ്‌തു ശ്രദ്ധിക്കപ്പെട്ടു.
ഇവിടെ മലയാളത്തിൽ ലേഡി സൂപ്പർസ്‌റ്റാർ എന്ന പേര് ചാർത്തിക്കിട്ടാനായി കടിപിടി നടക്കുമ്പോൾ അവിടെ തമിഴ്‌നാട്ടിൽ ഒരു മലയാളി നടിക്ക് ലേഡി സൂപ്പർസ്‌റ്റാർ പദവി ലഭിച്ചിട്ടും അയ്യോ അതെനിക്ക് വേണ്ട എന്നാണ് പറയുന്നത്. ഇന്ത്യൻ സിനിമയിൽ കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകരുത്ത് തന്നെയാണ് നയൻതാര.
അവരുടെ ആദ്യ പ്രണയം ചിമ്പു എന്ന് വിളിക്കുന്ന ചിലമ്പരസനുമായിട്ടായിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷത്തില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ പലതും വെളിയിൽ പ്രചരിപ്പിച്ചതാണ് അവർ തമ്മിൽ പിണങ്ങാനും പിരിയാനുമുള്ള കാരണമായി പറയപ്പെടുന്നത്. ആ ബന്ധത്തിൽ നിന്ന് നയൻതാര പിന്മാറിയത് ഒരുതരത്തിൽ നന്നായെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
എന്നാൽ രണ്ടാമത്തെ പ്രണയത്തിൽ ചെന്നുപെട്ടതാണ് അവരെ കൂടുതൽ പുലിവാല് പിടിപ്പിച്ചത്. പ്രഭുദേവയുമായുള്ള പ്രണയം ദൃഢമായപ്പോൾ അദ്ദേഹത്തിന്റെ പേര് അവർ കൈയിൽ പച്ചകുത്തി. ഇവരുടെ പ്രണയം തമിഴ് ചലച്ചിത്ര മേഖലയിൽ വലിയ സ്ഫോടനാത്മ വാർത്തകളായി പ്രചരിച്ചു. അപ്പോൾ പ്രഭുദേവയുടെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നു. ജനങ്ങളും അവർക്കൊപ്പം നിന്നു. ഇതോടെ ഗത്യന്തരമില്ലാതെ ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു.
ഇതൊക്കെയും ജനങ്ങൾ അറിഞ്ഞിരുന്നെങ്കിലും അവരുടെ മാർക്കറ്റിന് ഒരു ഇടിവും ഉണ്ടായിരുന്നില്ല. ഇതിനോടകം നയൻതാര നൂറുകണക്കിന് കോടി സമ്പാദിച്ചിരുന്നു. ആഡംബര വീടുകൾ, ആഡംബര കാറുകൾ, തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ഭൂമി, ദുബായിലെ ഒരു പെട്രോളിയം കമ്പനിയിൽ നൂറ് കോടി രൂപയുടെ നിക്ഷേപം, കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications