ബോക്‌സോഫീസ് ഫയര്‍, ലാലേട്ടന്റെ മെഗാ മാസ് തിരിച്ചുവരവ്; നേര് ആദ്യ ദിനത്തില്‍ തന്നെ നേടിയത് ഇത്ര
ക്രിസ്മസ് വെക്കേഷന് ഏറ്റവും ഹൈപ്പില്ലാതെ എത്തിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ നേര്. ദീര്‍ഘകാലമായി മോഹന്‍ലാലിന് വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നതും ഹൈപ്പ്് കുറയാന്‍ കാരണമായിരുന്നു. എന്നാല്‍ വീണ്ടുമൊരു ഡിസംബര്‍ മോഹന്‍ലാലിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത ദിവസം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മോഹന്‍ലാല്‍ തിരിച്ചുവന്നിരിക്കുന്നു എന്നാണ് ആരാധകര്‍ അടക്കം പറയുന്നത്. അത് ബോക്‌സോഫീസിലും പ്രകടമായിരിക്കുകയാണ്. ആദ്യ ഷോ മുതല്‍ മെല്ലെ തുടങ്ങിയ ചിത്രം വൈകീട്ടത്തെയും നൈറ്റ് ഷോകളുടെയും കരുത്തില്‍ മികച്ച കളക്ഷനാണ് ആദ്യ ദിനം തന്നെ നേടിയിരിക്കുന്നത്. നേര് ആദ്യ ദിനം 2.6 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള കളക്ഷനാണിത്.

കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം 2.23 കോടി നേടിയെന്ന മറ്റൊരു ട്രേഡ് അനലിസ്റ്റായ വാട്ട് ദ ഫസ് സൂചിപ്പിക്കുന്നത്. അതേസമയം ആഗോള തലത്തില്‍ ചിത്രം വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 3.05 കോടി ഗ്രോസ് കളക്ഷന്‍ ഇന്ത്യയില്‍ നിന്നും വേള്‍ഡ് വൈഡായി ചിത്രം 5.05 കോടിയുമാണ് നേടിയത്. ഓവര്‍സീസില്‍ നിന്ന് രണ്ട് കോടിയാണ് ചിത്രത്തിന് ലഭിച്ചത്. ക്രിസ്മസ്-ന്യൂഇയര്‍ കാലമായതിനാല്‍ നേര് ബോക്‌സോഫീസില്‍ വമ്പന്‍ നേട്ടങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. മികച്ച റിവ്യൂകള്‍ ചിത്രത്തിന് ഗുണം ചെയ്യും.
മോഹന്‍ലാല്‍ ബോക്‌സോഫീസില്‍ കാലിടറി നില്‍ക്കുന്ന സമയത്താണ് 2013ല്‍ ദൃശ്യം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. യാതൊരു ഹൈപ്പും ചിത്രത്തിന് ഇല്ലായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി ജീത്തു ജോസഫ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്ന് മാത്രമായിരുന്നു ചിത്രത്തിനുള്ള പ്രത്യേകത. എന്നാല്‍ മലയാള സിനിമയുടെ തന്നെ തലവര മാറ്റിയ ചിത്രമായി ദൃശ്യം മാറുകയായിരുന്നു. അന്ന് ചിത്രം 75 കോടിയാണ് മൊത്തം ബിസിനസിലൂടെ കളക്ട് ചെയ്തത്.
മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന കളക്ഷനും, അതുപോലെ ഏറ്റവും മികച്ച ബിസിനസും ചിത്രം സ്വന്തമാക്കി. നിരവധി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഹിന്ദിയിലും തമിഴിലുമെല്ലാം ചിത്രത്തിന്റെ വിജയം ആവര്‍ത്തിച്ചു. അതേസമയം ദൃശ്യത്തിന്റെ രണ്ടാം ഭാഗം പക്ഷേ ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനും മികച്ച അഭിപ്രായം നേടാനായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
സമാനമാണ് നേരിന്റെ റിലീസും അതിന് ലഭിച്ചിരിക്കുന്ന പ്രതികരണവും. മികച്ച റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. വ്യാഴാഴ്ച്ച രാത്രി ഷോയെല്ലാം പലയിടത്തും ഹൗസ്ഫുള്ളായിരുന്നു. മോഹന്‍ലാല്‍ എന്ന ക്രൗഡ് പുള്ളര്‍ തിരിച്ചുവന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അവധിക്കാലമായതിനാല്‍ ചിത്രം വമ്പന്‍ കളക്ഷന്‍ തന്നെ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. വീക്കെന്‍ഡ് കഴിഞ്ഞാല്‍ സ്‌കൂള്‍ അവധിക്കാലം കൂടിയാണ്. നേരില്‍ മോഹന്‍ലാല്‍ അഭിഭാഷകന്റെ റോളിലാണ് എത്തിയത്. താരത്തിന്റെ മിന്നും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.












Click it and Unblock the Notifications