നോണ്‍സ്‌റ്റോപ്പ് കുതിപ്പ്, ലാലേട്ടന്റെ നേര് മെഗാ ഹിറ്റിലേക്ക്? രണ്ടാം ദിനം ബോക്‌സോഫീസ് തേരോട്ടം
കേരള ബോക്‌സോഫീസില്‍ വീണ്ടും മോഹന്‍ലാല്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇടുകയാണ്. കഴിഞ്ഞ ദിവസം റിലീസായ നേര് ഇതിനോടകം തന്നെ വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. അതേസമയം വമ്പന്‍ ചിത്രങ്ങളുമായി നേരിന് ക്ലാഷുമുണ്ടായിരുന്നു. വെള്ളിയാഴ്ച്ച പ്രഭാസ്-പൃഥ്വിരാജിന്റെ സലാര്‍ കൂടി വന്നതോടെ സ്‌ക്രീനുകളും ചിത്രത്തിന് നഷ്ടമായിട്ടുണ്ട്.
വ്യാഴാഴ്ച്ച ഷാരൂഖ് ഖാന്റെ ഡങ്കിയുമായിട്ടായിരുന്നു ക്ലാഷ്. ഹോളിവുഡില്‍ നിന്ന് അക്വാമാന്റെ രണ്ടാം ഭാഗം കൂടി റിലീസിനുണ്ടായിരുന്നു. ഇത്തരത്തില്‍ വമ്പന്‍ ക്ലാഷിനിടയിലും രണ്ടാം ദിനം മികച്ച കളക്ഷനുമായി തലയുയര്‍ത്തി നില്‍ക്കുകയാണ് നേര്. ദൃശ്യം പോലെ വമ്പന്‍ വിജയമാകും ചിത്രമെന്ന് ഉറപ്പായിരിക്കുകയാണ്.

വ്യാഴാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിനത്തില്‍തന്നെ 2.8 കോടിയായിരുന്നു ചിത്രം നേടിയത്. ആഗോള തലത്തില്‍ അഞ്ച് കോടിയിലേറെ ചിത്രം നേടുകയും ചെയ്തിരുന്നു. രണ്ടാം ദിനം 2.25 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. പമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്കാണ് കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ക്ലാഷിനിടയിലും ഇത് മികച്ച കളക്ഷനാണ്. ഇതുവരെ ചിത്രം 5.05 കോടിയാണ് കേരള ബോക്‌സോഫീസില്‍ നിന്ന് നേടിയത്. നേരിന് മൊത്തം ഒക്ക്യുപ്പെന്‍സി 52.04 ശതമാനമാണ്.
വൈകീട്ടത്തെയും, രാത്രിയിലെയും ഷോകളിലാണ് തകര്‍പ്പന്‍ ഒക്കുപ്പെന്‍സിയുള്ളത്. ഇന്നലെ വര്‍ക്കിംഗ് ഡേയായിട്ടും വൈകിട്ടത്തെ ഷോകളില്‍ 63.07 ആയിരുന്നു ഒക്കുപ്പെന്‍സി. നൈറ്റ് ഷോകള്‍ക്ക് 75.40 ശതമാനവും ഒക്കുപ്പെന്‍സി രേഖപ്പെടുത്തി. കുടുംബ പ്രേക്ഷകര്‍ അടക്കം ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം കൊച്ചിയിലും കൊഴിക്കോടുമാണ് ചിത്രത്തിന് മികച്ച ഒക്കുപ്പെന്‍സിയുള്ളത്. കൊച്ചിയില്‍ 59.75 ശതമാനമാണ് മൊത്തം ഒക്കുപ്പെന്‍സി. കോഴിക്കോട് ഇത് 56.75 ശതമാനമാണ്. കൊല്ലത്തും, കോട്ടയത്തും മികച്ച ഒക്കുപ്പെന്‍സിയാണ് ഉള്ളത്. ചിത്രം വീക്കെന്‍ഡിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്.
തീര്‍ച്ചയായും കളക്ഷന്‍ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. നൂണ്‍ ഷോ മുതല്‍ ചിത്രത്തിന് തിരക്കേറുന്നുവെന്നാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ തിരിച്ചുവരവാണ് നേര് എന്ന് ഉറപ്പായി കഴിഞ്ഞു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വിജയവഴിയിലേക്ക് എത്തിയിരിക്കുന്നത്. മോണ്‍സ്റ്ററും, ആറാട്ടുമെല്ലാം മോഹന്‍ലാലിന് നേരത്തെ വിമര്‍ശനങ്ങള്‍ ധാരാളം നേടിക്കൊടുത്തത്.
കേരള ബോക്‌സ് ഓഫീസില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നേര് എന്നാണ് റിപ്പോര്‍ട്ട്. മലയാളം ചിത്രമെടുത്താണ് ഓപ്പണിംഗില്‍ രണ്ടാമതാണ് ചിത്രം. കേരള ബോക്‌സോഫീസില്‍ ഒന്നാം സ്ഥാനത്തുള്ള അന്യഭാഷാ ചിത്രമാണ്. വിജയ് നായകനായ ലിയോ 12 കോടി നേടി മുന്നിലുണ്ട്. ഇരട്ട അക്ക ഓപ്പണിംഗ് നേടിയ ഏക ചിത്രവും ലിയോയാണ്.
രജനീകാന്തിന്റെ ജയിലര്‍ 5.85 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് മൂന്നാം സ്ഥാനത്ത്. 5.75 കോടി രൂപയാണ് കൊത്തയുടെ ആദ്യ ദിന കളക്ഷന്‍. മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ കിംഗ് ഓഫ് കൊത്തയ്ക്കാണ്.












Click it and Unblock the Notifications