ബോക്‌സോഫീസ് തൂക്കിയടി; നേര് 50 കോടി ക്ലബിലേക്ക്, സ്‌ക്രീനുകളിലും വര്‍ധന, പവര്‍ കാണിച്ച് ലാലേട്ടന്‍!!
ക്രിസ്മസ് റിലീസുകളില്‍ എതിരാളികളില്ലാതെ കുതിച്ച് മോഹന്‍ലാലിന്റെ നേര്. അത്യപൂര്‍വമായ കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുകയാണ്. രണ്ടാം വാരത്തിലേക്കാണ് ചിത്രം പ്രവേശിച്ചിരിക്കുന്നത്. സ്‌ക്രീനുകളില്‍ വന്‍ വര്‍ധനവാണ് രണ്ടാം വാരത്തിലുണ്ടായിരിക്കുന്നത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 2.8 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
രണ്ടാം ദിനത്തില്‍ 2.1 കോടിയും, മൂന്നാം ദിനത്തില്‍ 3 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. എട്ട് ദിവസം കൊണ്ട് 23.8 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ സലാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടന്നാണ് നേര് കുതിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ അടക്കം ചിത്രം വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്.

എട്ടാം ദിനമായ രണ്ടാം വ്യാഴാഴ്ച്ച ചിത്രം രണ്ടര കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. അതേസമയം ആഗോള തലത്തില്‍ ചിത്രം 50 കോടിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഒന്‍പതാം ദിനത്തില്‍ ചിത്രം ആ നേട്ടം സ്വന്തമാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചിത്രത്തിന് ഇന്ന് മുതല്‍ കൂടുതല്‍ ഷോകളും കേരളത്തില്‍ ലഭിച്ചിരിക്കുകയാണ്. വെറും 200 സ്‌ക്രീനിലായിരുന്നു നേര് റിലീസ് ചെയ്തത്.
ഇന്ന് മുതല്‍ 150 സ്‌ക്രീനുകള്‍ കൂടി ചിത്രത്തിന് ലഭിക്കും. സലാര്‍ കളിച്ചിരുന്ന തിയേറ്ററുകള്‍ പലതും നേര് പ്രദര്‍ശിപ്പിക്കും. ക്രിസ്മസ് റിലീസുകളില്‍ വലിയ പ്രതീക്ഷയില്ലാതിരുന്ന തിയേറ്ററുകള്‍ക്ക് പുത്തനുണര്‍വായി നേര് മാറിയിരിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡിനും ലിയോയ്ക്കും ശേഷം കേരള ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റാവുന്ന ചിത്രമാണ് നേര്.
വിദേശ മാര്‍ക്കറ്റുകളിലും നേരിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കും. ഇതുവരെ 48 കോടിയില്‍ അധികം ചിത്രം നേടിയിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ ഓവര്‍സീസ് കളക്ഷനായി 19.85 കോടി ചിത്രം നേടിയിട്ടുണ്ട്. ഈ വര്‍ഷം ആഗോള തലത്തില്‍ 2018, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍. കേരളത്തില്‍ നൈറ്റ് ഷോകള്‍ക്കാണ് ഒക്കുപ്പെന്‍സി കൂടുതലുള്ളത്.
കൊച്ചിയും, കോഴിക്കോടുമാണ് നഗരങ്ങളില്‍ ഒക്കുപ്പെന്‍സിയില്‍ മുന്നിലുള്ളത്. കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് മികച്ച ഒക്കുപ്പെന്‍സിയുണ്ട്. ആഗോള തലത്തിലും അതുപോലെ കേരളത്തിലും അടുത്ത കാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.
കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ മിന്നുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ചിരിക്കുന്നത്. ഇതുവരെ 48000 ടിക്കറ്റുകളാണ് ഇവിടെ വിറ്റിരിക്കുന്നത്. 84 ശതമാനം ഒക്ക്യുപ്പെന്‍സിയും ലഭിച്ചിട്ടുണ്ട്. 1.20 കോടിയാണ് ഇതുവരെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് നേടിയിരിക്കുന്നത്. വിവിധി ട്രേഡ് അനലിസ്റ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാം വാരത്തില്‍ സലാറിന്റെ കളക്ഷന്‍ കുറയുമെന്ന് ഉറപ്പാണ്. ഇത് നേരിന് ഗുണമാവുകയും ചെയ്യും. ആദ്യ വാരത്തേക്കാള്‍ മികച്ച കളക്ഷനാണ് ചിത്രത്തില്‍ രണ്ടാം വാരത്തില്‍ ലഭിക്കുക.












Click it and Unblock the Notifications