Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരാണോ, നുണയാണോ..? മോഹൻലാലിന്റെ നേര് ശരിക്കും 100 കോടി കടന്നോ, എന്താണ് യാഥാർഥ്യം എന്നറിയാം...

മോഹൻലാൽ നായകനായി ഹിറ്റ് മേക്കർ ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് നേര്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം അത്രയധികം പോസിറ്റീവ് റെസ്പോൺസ് ഏറ്റുവാങ്ങി തിയേറ്ററുകളിൽ പ്രദർശനം നടത്തി വരുന്നത്. ചിത്രം പല കളക്ഷൻ റെക്കോർഡുകളും തകർത്തു കൊണ്ടാണ് മുന്നേറുന്നത്.

ഇപ്പോഴിതാ നേര് ബോക്‌സ് ഓഫീസിൽ 100 കോടി കളക്ഷൻ എന്ന വമ്പൻ നേട്ടം സ്വന്തമാക്കിയതായി സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്‌റ്ററുകൾ മോഹൻലാൽ ആരാധക കൂട്ടായ്‌മകൾ തന്നെയാണ് പങ്കുവയ്ക്കുന്നത്. നേരിന്റെ വേൾഡ് വൈഡ് കളക്ഷൻ നൂറ് കോടിയാണെന്നാണ് പല പോസ്‌റ്ററുകളിലും കുറിച്ചിരിക്കുന്നത്.

mohanlalandnerucollection

എന്നാൽ ഇതിന്റെ പിന്നിലെ യാഥാർഥ്യം വേറെയാണ്. നേരിന്റെ ​ഗ്രോസ് കളക്ഷനല്ല ബിസിനസാണ് നൂറ് കോടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്‌റ്റുകൾ കുറിക്കുന്നു. അതായത് തിയറ്റർ, നോൺ തിയറ്റർ കളഷനുകൾ ഉൾപ്പെടെ ചേർത്താണ് ഇത് കണക്കുകൂട്ടുന്നത്. ഓഡിയോ, മ്യൂസിക്, ഒടിടി ബിസിനസുകള്‍ ഇവയില്‍പ്പെടുന്നു.

എന്നാൽ ടോട്ടൽ ബിസിനസ് ആയിലും, അല്ലാതെയായലും നേര് 100 കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് ഇത് സംബന്ധിച്ച അറിയിപ്പൊന്നും നടത്തിയിട്ടില്ല. ചിത്രം അൻപത് കോടി കളക്ഷൻ പിന്നിട്ടപ്പോൾ മോഹൻലാൽ തന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ഇക്കാര്യം അറിയിച്ചിരുന്നു.

എന്നാൽ 100 കോടിയുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ കളക്ഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബർ 23നാണ് നേര് റിലീസ് ചെയ്‌തത്‌. അടുത്തിടെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 80 കോടി രൂപ പിന്നിട്ടിരുന്നു.

അതേസമയം, മോഹൻലാലിനെ കൂടാതെ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. നടിയും അഭിഭാഷകയുമായ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു നേര്. അതിൽ റാമിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ബാക്കിയുള്ള ചിത്രങ്ങളെല്ലാം പലപ്പോഴായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നു. ആസിഫ് അലി നായകനായ 'കൂമൻ' ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+