Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്തും മോഹന്‍ലാലിന്റെ തേരോട്ടം, നേര് യുഎഇയില്‍ നേടിയത് ഇത്ര; കേരളത്തിലും കുതിപ്പ്

മലയാളി പ്രേക്ഷകര്‍ അവര്‍ കാത്തിരുന്ന ലാലേട്ടനെ തിരിച്ചുകിട്ടിയിരിക്കുകയാണ്. മലയാള സിനിമയ്ക്ക് തന്നെ പുത്തനുണര്‍വ് നല്‍കി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് നേര് നീങ്ങുന്നു. കേരളത്തില്‍ മാത്രമല്ല വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റുകളായ സൗത്ത് വുഡിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎഇയില്‍ നിന്ന് ഇതുവരെ 7.1 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ് നേര്. ദൃശ്യത്തിന്റെ റെക്കോര്‍ഡ് വരെ ചിത്രം തകര്‍ക്കാനും സാധ്യതയുണ്ട്. ക്രിസ്മസ് റിലീസായി വ്യാഴാഴ്ച്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സലാറുമുമായി ക്ലാഷും ചിത്രത്തിനുണ്ടായിരുന്നു. നേര് കേരള ബോക്‌സോഫീസില്‍ 50 കോടി നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതേസമയം നേര് ഓരോ ദിവസവും കഴിയും തോറും കളക്ഷനില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ്.

neru-movie-collection

ആദ്യ ദിനത്തില്‍ 2.8 കോടിയാണ് നേടിയത്. രണ്ടാം ദിനത്തില്‍ 2.1 കോടിയായി ഇത് കുറഞ്ഞു. എന്നാല്‍ മൂന്നാം ദിനത്തില്‍ മൂന്ന് കോടിയുമായി ചിത്രം വീണ്ടും നേട്ടമുണ്ടാക്കി. നാലാം ദിനമായ ഞായറാഴ്ച്ച 3.55 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ക്രിസ്മസ് ദിനമായ തിങ്കളാഴ്ച്ച ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയത്. 3.75 കോടി അഞ്ചാം ദിനത്തില്‍ ചിത്രം നേടിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസം കൊണ്ട് 15.2 കോടിയാണ് കേരളത്തില്‍ നിന്നും ചിത്രത്തിന്റെ കളക്ഷന്‍.

കേരളത്തില്‍ 78.52 ശതമാനമാണ് തിങ്കളാഴ്ച്ച ആകെ നേരിന്റെ ഒക്കുപ്പെന്‍സി. ഇത് അതിഗംഭീരമെന്ന് പറയേണ്ടി വരും. മോഹന്‍ലാലിന്റെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ ക്രിസ്മസ് അവധി ദിനത്തില്‍ ജനമൊഴുകി എന്ന് വ്യക്തമാണ്. മോണിംഗ് ഷോകള്‍ക്ക് 64.03 ആയിരുന്നു ഒക്കുപ്പെന്‍സി. നൂണ്‍ ഷോകള്‍ക്ക് ഇത് 83.51 ശതമാനമായി ഉയര്‍ന്നു. വൈകീട്ടത്തെ ഷോകള്‍ക്ക് 89.41 ആയി ഒക്കുപ്പെന്‍സി വീണ്ടും ഉയര്‍ന്നു.

നൈറ്റ് ഷോകള്‍ക്ക് 77.11 എന്ന മികച്ച ഒക്കുപ്പെന്‍സിയും ചിത്രത്തിന് ലഭിച്ചു. അതേസമയം ആറാം ദിനം വര്‍ക്കിംഗ് ഡേ ആയിട്ടും ഒക്കുപ്പെന്‍സിയില്‍ വലിയ കുറവില്ല. സ്‌കൂള്‍ അവധിക്കാലം ആയത് അടക്കം ചിത്രത്തിന് വലിയ തോതില്‍ ഗുണം ചെയ്യും. ഇന്ന് മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയേക്കും.

കേരളത്തിലെ നഗരങ്ങളില്‍ ഒക്കുപ്പെന്‍സിയില്‍ കോഴിക്കോടും കൊച്ചിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. കോഴിക്കോട് 83.75 ആണ് ഒക്കുപ്പെന്‍സി. കൊച്ചിയില്‍ 83 ശതമാനവും ഒക്കുപ്പെന്‍സിയുണ്ട്. രണ്ടിടത്തും നൈറ്റ് ഷോകള്‍ക്ക് വലിയ രീതിയിലുള്ള ഒക്കുപ്പെന്‍സിയാണ് ഉള്ളത്. തൃശൂരും കൊല്ലവും, കോട്ടയവുമാണ് അല്ലാതെയുള്ള ജില്ലകളില്‍ വന്‍ മുന്നേറ്റം നടത്തുന്നത്.

കോട്ടയത്ത് 95.50 ആണ് ഒക്കുപ്പെന്‍സി. ഇവിടെ നൈറ്റ് ഷോകള്‍ക്ക് നൂറ് ശതമാനമാണ് ഒക്കുപ്പെന്‍സി രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 90.25, കൊല്ലത്ത് 90.25 എന്നിങ്ങനെയാണ് ഒക്കുപ്പെന്‍സി നിരക്ക്. ചിത്രം മോഹന്‍ലാലിന് അപ്രതീക്ഷിത ബ്ലോക്ബസ്റ്ററാണ് സമ്മാനിക്കാന്‍ പോകുന്നത്. ലൂസിഫറിന് ശേഷം കേരള ബോക്‌സോഫീസില്‍ മോഹന്‍ലാലിന്‍ ലഭിക്കുന്ന ആദ്യ ഹിറ്റാണ് ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+