'പെണ്ണുകാണലിനോട് ഒട്ടും യോജിപ്പില്ല, സ്ത്രീധനം ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്‌നമല്ല'; നിഖില വിമൽ...
മലയാളികളുടെ പ്രിയ നായികയാണ് നിഖില വിമൽ. തന്റെ അഭിനയ ശേഷി കൊണ്ട് മാത്രമല്ല, ഉറച്ച നിലപാടുകൾ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും നിരവധി ആരാധകരെ സൃഷ്‌ടിച്ച നായിക കൂടിയാണവർ. ഇത്തരം സംസാരം കൊണ്ട് തന്നെ വിവാദങ്ങളും താരം ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോഴിതാ പേരില്ലൂർ പ്രീമിയർ ലീഗ് എന്ന തന്റെ പുതിയ വെബ് സീരീസിന്റെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്. സൈന സൗത്ത് പ്ലസിനാണ് നിഖില അഭിമുഖം നൽകിയത്.
ഇതിനിടയിൽ കേരളത്തിലെ സ്ത്രീധന സമ്പ്രദായത്തെ പറ്റിയും, വിവാഹ രീതികളെ പറ്റിയും ഒക്കെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളും ആളുകൾ ഏറ്റെടുക്കുന്നുണ്ട്. സ്ത്രീധനം ഒരു ജില്ലയുടെ മാത്രം പ്രശ്‌നമല്ലെന്നും എല്ലാ ജില്ലകളിലും ഉണ്ടെന്നും നിഖില പറയുന്നു. കൂടാതെ പെണ്ണുകാണൽ എന്ന രീതിയെ താൻ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നും നിഖില പറയുന്നു.

'സ്ത്രീധനത്തെ കുറിച്ച് നമുക്ക് അറിയാമായിരുന്നിട്ടും ചിലപ്പോഴൊക്കെ വല്ലാതെ ട്രോമട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഇപ്പോൾ അധികം പേർക്കും ഇല്ലാത്തത് മെന്റൽ സ്ട്രെങ്ത്ത് ആണ്. എല്ലാവരും ദുർബലരാണ്. പലർക്കും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയില്ല. എനിക്കും വളരെ അത്ഭുതമുണ്ട്, ടെക്‌നോളജി ഇത്രയധികം വളർന്നിട്ടും നമ്മൾ ഇക്കാര്യങ്ങൾ ഒന്നും മനസിലാക്കുന്നില്ല' നിഖില സ്ത്രീധന ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു.
'നമ്മുടെ നാട്ടിലും സ്ത്രീധനം വാങ്ങുന്നവരുണ്ടാവാം. ചോദിക്കുന്നവരും ഉണ്ടാവാം. സ്ത്രീധനം വേണ്ടേ എന്ന് അങ്ങോട്ട് ചോദിച്ചു കൊടുപ്പിക്കുന്ന ആളുകളുമുണ്ടാവും. നമുക്ക് അറിയില്ല ആരാണ് ഇത് ചെയ്യുന്നതെന്ന്. ഇത് തികച്ചും വ്യക്തികൾ തമ്മിലുള്ള ഇടപാടാണ്. അല്ലാതെ ഒരു ജില്ലയുടെ പ്രശ്‌നമല്ല. നാട്ടുകാരുടെ പ്രശ്‌നവുമല്ല' നിഖില ചൂണ്ടിക്കാട്ടി.
'ഇത് വാങ്ങണോ വേണ്ടയോ എന്നുള്ളത് നമ്മുടെ മനോഭാവമാണ്. ഒരു വ്യക്തികളുടെയും തീരുമാനമാണ്. കൊല്ലം ജില്ലയിൽ ആണെങ്കിൽ പോലും ഒരു അൻപത് ശതമാനം പേർ ഇതിനോട് യോജിക്കാത്ത ആളുകളായിരിക്കും. ബാക്കിയുള്ളവർ ഇങ്ങനെയല്ലേ രീതികൾ എന്ന് പറയുന്നവർ ആയിരിക്കാം. കണ്ണൂരും കോഴിക്കോടും ഒക്കെ എങ്ങനെയുണ്ടാവും. അതുകൊണ്ട് തന്നെ ഇതൊക്കെ തീരുമാനിക്കേണ്ടത് കല്യാണം കഴിക്കുന്നവരാണ്' നിഖില പറയുന്നു.
'പെണ്ണുകാണൽ എന്ന രീതിയോട് എനിക്ക് യോജിപ്പില്ല. എന്റെ കുടുംബത്തിൽ കൂടുതൽ പേരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അങ്ങനെ പെണ്ണുകാണൽ സമ്പ്രദായം ഞാൻ അധികം കണ്ടിട്ടില്ല.ഇപ്പോൾ കോഫീ ഷോപ്പിൽ വച്ച് പരിചയപ്പെടുന്നു, എന്നിട്ട് അവർക്ക് തമ്മിൽ സിങ്ക് ആവുകയാണെങ്കിൽ മാത്രം ഫാമിലി ഇടപെടുന്നു എന്ന നിലയിലേക്ക് മാറി' നിഖില കൂട്ടിച്ചേർത്തു.
അതേസമയം, നിഖില വിമലും സണ്ണി വെയ്‌നും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് 'പേരില്ലൂർ പ്രീമിയർ ലീഗ്'. ഇ4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, പത്മിനി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ദീപു പ്രദീപിന്റെ തിരക്കഥയിൽ പ്രവീൺ ചന്ദ്രനാണ് ഇത് സംവിധാനം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറാണ് സീരീസ് സ്ട്രീം ചെയ്യുക.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications