'ആ രംഗം ചെയ്യാൻ എന്നെ കിട്ടില്ലെന്ന് അവരോട് പറഞ്ഞേക്കൂ'; നിത്യ മേനോന്റെ ഉറച്ച തീരുമാനത്തെ കുറിച്ച് സംവിധായിക
മലയാളത്തിലെ പ്രിയതാരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരം അന്യഭാഷകളിലും സജീവമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് പ്രധാനമായും നിത്യ അഭിനയിക്കാറുള്ളത്. അത്തരത്തിൽ നിത്യയുടെ കരിയറിന്റെ തുടക്കത്തിലെ ഒരു തെലുഗു ചിത്രത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായിക നന്ദിനി റെഡ്ഡി.
മുൻപ് നന്ദിനി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു അനാവശ്യ മദ്യപാനം രംഗം ചെയ്യാം നിത്യ മേനോനെ അണിയറ പ്രവർത്തകർ നിർബന്ധിച്ചപ്പോൾ അതിന് കഴിയില്ലെന്ന് താരം തീർത്തുപറയുകയിരുന്നു എന്നാണ് സംവിധായിക പറയുന്നത്. എന്തൊക്കെയാണെങ്കിലും സമൂഹമാധ്യങ്ങളിൽ ഈ വീഡിയോ ഒരിക്കൽ കൂടി ശ്രദ്ധ നേടുകയാണ്.

മദ്യപിക്കുന്ന രംഗം അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയ നിത്യയുടെ തീരുമാനത്തെ വീഡിയോയിൽ നന്ദിനി റെഡ്ഡി പ്രശംസിക്കുന്നുണ്ട്. ആ സംഭവത്തിലൂടെ ഇത്തരമൊരു രംഗം ചിത്രീകരിക്കാൻ തന്നെ നിർബന്ധിച്ച നിർമ്മാതാക്കൾക്കെതിരെ സ്വയം നിലകൊള്ളാൻ പ്രേരിപ്പിച്ചെന്നും സംവിധായികയായ നന്ദിനി റെഡ്‌ഡി പറഞ്ഞു.
നാച്ചുറൽ സ്‌റ്റാർ നാനിയും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ 'അല മൊദലൈന്ദി' എന്ന ചിത്രത്തിലൂടെയാണ് നന്ദിനി റെഡ്ഡി സംവാധായികയായി അരങ്ങേറ്റം കുറിക്കുന്നത്. നിത്യാ മേനോന്റെ തെലുങ്കിലെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി രംഗം നിരസിക്കാൻ താരം കാണിച്ച ധൈര്യത്തെയാണ് സംവിധായക പ്രശംസിച്ചത്.
'ആ സമയത്ത് നിത്യയ്ക്ക് വെറും 21 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. അവൾ ഒരു കുട്ടിയായിരുന്നു. ഇ സീൻ അറിയിച്ചപ്പോൾ, 'അത് ചെയ്യാൻ നിത്യയെ കിട്ടില്ല എന്നവരോട് പറഞ്ഞേക്കൂ' എന്നായിരുന്നു അവളുടെ മറുപടി. ഒരു പെൺകുട്ടി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ, ഞാനും എന്റെ നിലപാടിൽ ഉറച്ച് നിൽക്കണമെന്ന് എനിക്ക് തോന്നി. ഈ സീൻ ഷൂട്ട് ചെയ്യില്ലെന്ന് ഞാൻ അവരോട് പറയുകയായിരുന്നു. അന്നാണ് ഞാൻ ആദ്യമായി എനിക്കുവേണ്ടി നിലകൊണ്ടത്. അത് നിത്യ മേനോൻ കാരണമാണ്.' നന്ദിനി അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, തന്റെ കരിയറിൽ വൻ വിജയമായി പല തെലുഗു ചിത്രങ്ങളുടെയും ഭാഗമായി നിത്യ മേനോൻ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർ സ്‌റ്റാർ തെലുഗുവിൽ ഒരിക്കൽ കൂടി കാലെടുത്ത് വച്ച ചിത്രമായ ജൂനിയർ എൻടിആർ നായകനായ ജനതാ ഗ്യാരേജ് ഉൾപ്പെടെ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി നിത്യ പ്രവർത്തിച്ചിട്ടുണ്ട്. അല്ലു അർജുന്റെ സൺ ഓഫ് സത്യമൂർത്തി, വിജയ് ദേവരക്കൊണ്ട-രശ്‌മിക മന്ദാന ടീമിന്റെ ഗീതാഗോവിന്ദം എന്നിവ ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications