ഒറ്റയ്ക്ക് വന്നവനാടാ, ദുല്‍ഖറിനും ഫഹദിനും മുകളില്‍ നിവിന്‍; ആസ്തിയില്‍ ആര്‍ക്കുമില്ലാത്ത കുതിപ്പ്
മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് യൂത്ത് ഐക്കണ്‍ എന്നും ഫാമിലി സ്റ്റാര്‍ എന്നുമുള്ള പേര് സ്വന്തമാക്കിയ താരമാണ് നിവിന്‍ പോളി. താരത്തിന്റെ കുതിപ്പ് അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ പ്രകാശന്‍ മുതല്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ നിതിന്‍ മോളി വരെ ഞെട്ടിച്ച പ്രകടനമായിരുന്നു.
ഇനി വരാനിരിക്കുന്ന മലയാളി ഫ്രം ഇന്ത്യയില്‍ ആല്‍പ്പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയ ബോക്‌സോഫീസ് സ്റ്റാറാണ് നിവിന്‍ പോളി. പ്രേമം, തട്ടത്തില്‍ മറയത്ത്, ആക്ഷന്‍ ഹീറോ ബിജു, വടക്കന്‍ സെല്‍ഫി പോലുള്ള വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി നിവിന് മലയാളത്തിലുണ്ടായിരുന്നു.

മലയാളത്തില്‍ യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വരികയും, പിന്നീട് സ്റ്റാറാവുകയും ചെയ്ത താരമാണ് നിവിന്‍ പോളി. കഴിഞ്ഞ കുറച്ച് ചിത്രങ്ങളായി പക്ഷേ നിവിന്‍ പോളി പരാജയമായിരുന്നു നേരിട്ടത്. തുടര്‍ച്ചയായി ആറോളം പരാജയ ചിത്രങ്ങള്‍ പക്ഷേ നിവിനെ ബാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ ക്യാമിയോ റോളിലൂടെ നിവിന്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നിവിന്റേതാണ്. പ്രേക്ഷകരെ ഒന്നടങ്കം നിവിന്‍ ചിരിപ്പിച്ചു എന്നതായിരുന്നു ചിത്രം വിജയിക്കാനുള്ള പ്രധാന കാരണം. സെല്‍ഫ് ട്രോളുകളായിരുന്നു ചിത്രത്തില്‍ നിവിന്‍ പരീക്ഷിച്ചത്. ഇതെല്ലാം തിയേറ്ററില്‍ ചിരിപടര്‍ത്തുന്നതായിരുന്നു.
ആലുവയിലാണ് നിവിന്‍ ജനിച്ചത്. ഇലക്ട്രോണിക് എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു നിവിന്‍. എന്നാല്‍ അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം നിവിന്‍ മലയാള സിനിമയിലേക്ക് എത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, എന്നിവരാണ് നിവിന്റെ സമകാലീനര്‍.
എന്നാല്‍ ഇരുതാരങ്ങളും പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിവിന്‍ അത് തയ്യാറായിരുന്നില്ല. തമിഴില്‍ റിച്ചി, റാമിന്റെ ചിത്രം എന്നിവയാണ് നിവിന്‍ പോളി ചെയ്തിട്ടുള്ളത്. പക്ഷേ സമ്പത്തിന്റെ കാര്യത്തില്‍ ദുല്‍ഖറിനെയും ഫഹദിനെയും നിവിന്‍ കടത്തിവെട്ടുമെന്നാണ് 5ദാരിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
150 കോടിക്കും 200 കോടിക്കും ഇടയിലാണ് നിവിന്‍ പോളിയുടെ ആസ്തി. സിനിമാ നിര്‍മാണം, ബ്രാന്‍ഡ് ഡീലുകള്‍ എന്നിവ അഭിനയത്തിന് പുറമേ നിവിന്‍ പോളിക്ക് വരുമാനം നല്‍കുന്നവയാണ്. മികച്ച കാര്‍ കളക്ഷനും നിവിനുണ്ട്.
ബിഎംഡബ്ല്യു 740 ഐ ആണ് നിവിന്റെ ശേഖരത്തിലെ പ്രധാനം വാഹനം. ഈ ലക്ഷ്വറി സെഡാന് 1.70 കോടി രൂപയാണ് വില. കഴിഞ്ഞ വര്‍ഷമാണ് ഈ കാര്‍ നിവിന്‍ സ്വന്തമാക്കിയത്. നിവിന്‍ പോളി കാമുകിയായിരുന്ന റിന്നയെയാണ് വിവാഹം ചെയ്തത്. ഇവര്‍ ദാവീദ് എന്നൊരു മകനുമുണ്ട്.












Click it and Unblock the Notifications