Get Updates
Get notified of breaking news, exclusive insights, and must-see stories!

"അനിൽ പനച്ചൂരാൻ മരിക്കുമ്പോൾ ബാങ്ക് ബാലൻസ് ഒന്നുമില്ലായിരുന്നു, മുതലകണ്ണീർ ഒഴുക്കിയ എംഎൽഎ പോലും സഹായിച്ചില്ല"

മലയാള സിനിമയിൽ വേറിട്ട ആലാപന ശൈലി കൊണ്ടും വരികളുടെ തീക്ഷ്‌ണത കൊണ്ടുമൊക്കെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു അനിൽ പനച്ചൂരാന്റെത്. വളരെ കുറച്ച് സിനിമകൾക്ക് മാത്രമാണ് പാട്ടെഴുതിയിട്ടുള്ളത് എങ്കിലും അദ്ദേഹത്തിന്റെ വരികൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഇന്നത് കാലത്ത് വളരെ കുറവായിരിക്കും. അറബിക്കഥയിലെ 'ചോരവീണ മണ്ണിൽ നിന്ന്' എന്ന ഗാനം എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.

അതിന് പുറമേ കാസറ്റുകളിലൂടെയും അനിൽ പനച്ചൂരാനെ എല്ലാവർക്കും പരിചയമുണ്ടായിരുന്നു. തീക്ഷ്‌ണമായ ജീവിതാനുഭവങ്ങൾ വരികളായി പകർത്തി എഴുതുന്ന അദ്ദേഹത്തിന് പക്ഷേ ജീവിച്ചിരുന്നപ്പോൾ വേണ്ടത്ര അംഗീകാരമോ പ്രശസ്‌തിയോ ലഭിച്ചിരുന്നില്ലെന്ന് വേണം പറയാൻ. കോവിഡ് ബാധിതനായി ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്ന് തന്റെ 51ആം വയസിൽ അന്തരിക്കുമ്പോൾ അനിൽ പനച്ചൂരാൻ കരിയറിൽ ഉന്നതിയിൽ നിൽക്കുകയായിരുന്നു.

anilpanachoorandeath

ഇപ്പോഴിതാ അനിൽ പനച്ചൂരാന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം കുടുംബം അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. അനിൽ പനച്ചൂരാൻ മരിക്കുമ്പോൾ ബാങ്ക് ബാലൻസ് ഒന്നുമില്ലായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അന്ന് മുതലക്കണ്ണീർ ഒഴുക്കിയ ഒരാൾ പോലും കുടുംബത്തെ സഹായിക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണിൽ നിന്ന് എന്ന് തുടങ്ങുന്ന ​ഗാനത്തിലൂടെയാണ് അനിൽ പനച്ചൂരാന് പേരും പ്രശസ്‌തിയും ഒക്കെ ലഭിച്ചതെങ്കിലും അദ്ദേഹത്തെ ആദ്യമായി സിനിമാ രം​ഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകൻ ജയരാജായിരുന്നു. അനിലിന്റെ 'അനാഥൻ' എന്ന കവിതയാണ് ജയരാജിന്റെ മകൾക്ക് എന്ന സിനിമയ്ക്ക് പ്രചോദ​നമായത്. ആ കവിത സിനിമയിൽ ഉൾപ്പെടുത്തിയപ്പോൾ പാടിയത് പക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാട് ആയിരുന്നു.

എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന അനിൽ പനച്ചൂരാൻ 1991ൽ രാഷ്ട്രീയം മടുത്ത് സന്യാസത്തിന്റെ കാവിചുറ്റി ഇന്ത്യയിലെങ്ങും അലഞ്ഞ് തിരിഞ്ഞു നടന്നു. പലയിടത്തും സി​ദ്ധനായും ജ്യോത്സ്യനായുമൊക്കെ വേഷപ്പകർച്ചകൾ നടത്തി. ഒടുവിൽ അതൊക്കെ മടുത്ത് തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയിൽ സായാഹ്ന ക്ലാസിൽ ചേർന്നു. കവിത കേട്ട് കണ്ണുനിറഞ്ഞ പെണ്ണിനെ ജീവിത്തിലേക്ക് കൈപിടിച്ചുകയറ്റി.

അനിൽ പനച്ചൂരാൻ നൂറിലേറെ ചിത്രങ്ങളിലായി 150ൽ ഏറെ ​ഗാനങ്ങൾ സിനിമയ്ക്ക് സംഭാവനയായി നൽകിയിട്ടുണ്ട്. ​ഇത്രയ്ക്കും മനോഹരമായ കവിതകളും ​ഗാനങ്ങളും എഴുതിയിട്ടും പാടിയിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചിട്ടില്ലെന്ന വേദന അദ്ദേഹം പലവേദികളിലും പങ്കുവെച്ചിരുന്നു. ഒരുപാട് എതിർപ്പുകളേയും സാമ്പത്തിക ബുദ്ധിമുട്ടുകളേയും അതിജീവിച്ച് കെട്ടിപടുത്തതായിരുന്നു കുടുംബ ജീവിതമാണ് അനിലിന്റേയും മായയുടേതും.

മകളെ പ്രസവിച്ച് കിടക്കുന്ന സമയത്ത് തന്നെ കാണാൻ വരാനായി ബസ് കാശ് പോലും അനിലേട്ടന്റെ കൈവശം ഇല്ലായിരുന്നുവെന്നത് മായ മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വന്ന് ജീവിതം പച്ചപിടിച്ച് ആസ്വദിച്ച് തുടങ്ങിയപ്പോഴായിരുന്നു രം​ഗബോധമില്ലാത്ത കോമാളിയായി വന്ന് മരണം അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്.

അദ്ദേഹം കടന്ന് പോയസമയത്ത് ബാങ്ക് ബാലൻസുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മായ പറയുന്നത്. കുടുംബത്തിന് കൈത്താങ്ങാകാമെന്നും സഹായിക്കാമെന്നും പറഞ്ഞും ജോലി നൽകാമെന്നും പറഞ്ഞ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ വാക്കുകൾ വെറും പാഴ്വാക്കായി ഇന്നും അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുന്നു.

വേദിയായ വേദി തോറും അനിൽ പനച്ചൂരാന്റെ അനുസ്‌മരണ യോ​ഗങ്ങളിൽ കയറി ഇറങ്ങി പൊട്ടിക്കരഞ്ഞ് മുതലകണ്ണീർ ഒഴുക്കിയ എംഎൽഎപോലും ആ കുടുംബത്തെ പിന്നീട് തിരിഞ്ഞ് നോക്കാൻ കൂട്ടാക്കിയില്ല. അവസാന നാളുകളിൽ ആംബുലൻസിൽ പോവുമ്പോൾ അനിൽ മായയോട് തളരരുതെന്നും കുട്ടികളെ വിഷമിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ആ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച് അന്തസായി ജീവിക്കുകയാണ് അവർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+