'സൂര്യ രാഷ്ട്രീയത്തില്‍ ഇറങ്ങണം, വിവരമുള്ളവര്‍ അപൂര്‍വം'; വിജയിക്കെതിരെ മമ്മൂട്ടിയുടെ വില്ലന്‍?
ചെന്നൈ: വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ അടക്കം പരോക്ഷമായി ലക്ഷ്യമിട്ട് തമിഴ് നടന്‍ ബോസ് വെങ്കട്ട്, സൂപ്പര്‍ താര ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തി നേരിടയ താരമാണ് വെങ്കട്ട്. മലയാളത്തില്‍ മമ്മൂട്ടിയുടെ അണ്ണന്‍ തമ്പിയില്‍ നെഗറ്റീവ് കഥാപാത്രത്തെയും ബോസ് വെങ്കട്ട് അവതരിപ്പിച്ചിട്ടുണ്ട്.
നടന്‍ സൂര്യ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ബോസ് വെങ്കട്ട് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് അമ്പരപ്പിക്കുന്ന പരാമര്‍ശം താരം നടത്തിയത്. ഒരു നടന്‍ അവരുടെ ആരാധകരെ നല്ലത് ചെയ്യുന്നതിലേക്ക് നയിക്കണമെന്ന് വെങ്കട്ട് പറഞ്ഞു. സൂര്യ ആരാധകരെ ചൂണ്ടിക്കാണിച്ചായിരുന്നു ബോസ് വെങ്കട്ട് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും, അവര്‍ക്ക് നല്ലത് ചെയ്യുവാനും ഒരാള്‍ വഴികാണിച്ച് കൊടുക്കേണ്ടതുണ്ട്. അത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. എങ്ങനെ ജീവിക്കണമെന്ന് അവരെ ബോധ്യപ്പെടുത്തണം. നല്ല അറിവും വിദ്യാഭ്യാസവും ഒരാള്‍ക്കുണ്ടാവണം. അത് നേടിയ ശേഷം മാത്രമേ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടുള്ളൂ. ഒരു നേതാവ് എവിടെ നിന്ന് വേണമെങ്കിലും വരാം. എന്നാല്‍ ആ നേതാവ് അയാളുടെ അനുയായികളെ അറിവുള്ളവരാക്കി മാറ്റണം. അവര്‍ക്ക് വിദ്യാഭ്യാസമുണ്ടെന്ന് ഉറപ്പുവരുത്തണം. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് വായിച്ച് അറിവ് നേടാന്‍ ഈ നേതാക്കള്‍ നിര്‍ദേശിക്കണമെന്നും ബോസ് വെങ്കട്ട് പറഞ്ഞു.
തമിഴ് സിനിമയില്‍ വായിക്കുകയോ അറിവ് സമ്പാദിക്കുകയോ ചെയ്യുന്നവര്‍ കുറവാണ്. കമല്‍ ഹാസന്‍ അല്ലാതെ മറ്റൊരു നടനെ ആ രീതിയില്‍ തമിഴ് സിനിമയില്‍ കാണാന്‍ സാധിക്കില്ല. സൂര്യ നിരവധി മികച്ച ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സൂര്യ എന്നെങ്കിലുമൊരു നാള്‍ എന്തായാലും രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വരുമെന്നും ബോസ് വെങ്കട്ട് പറഞ്ഞു.
അതേസമയം വിജയിയെ ലക്ഷ്യമിട്ടുള്ള പരാമര്‍ശമാണ് ബോസ് നടത്തിയതെന്നാണ് ആരാധകര്‍ ഉന്നയിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ പ്രമോഷനിടെയാണ് താരം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. വിജയ് അടക്കമുള്ള നടന്‍മാര്‍ വിവരം ഇല്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്ന് ബോസ് വെങ്കട്ട് പറഞ്ഞുവെന്നാണ് ബോസ് വെങ്കട്ട് പറയുന്നത്.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് സൂര്യ. അത്തരം നേതാക്കള്‍ക്കേ അവരുടെ അനുയായികളെയും പ്രവര്‍ത്തകരെയും വിവരമുള്ളവരായി മാറ്റാനാവൂ. സൂര്യ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങാനായി ആശംസിക്കാമെന്നും ബോസ് വെങ്കട്ട് പറഞ്ഞു.
നേരത്തെ കങ്കുവയുടെ മ്യൂസിക്ക് ലോഞ്ചിന്റെ സമയത്ത് വിജയിക്ക് രാഷ്ട്രീയ പ്രവേശത്തിന് മുമ്പായി ആശംസകള്‍ നേര്‍ന്നിരുന്നു സൂര്യ. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സൂര്യ ആശംസയറിയിച്ചിരുന്നു. സൂര്യയുടെ പുതിയ ചിത്രം കങ്കുവ നവംബര്‍ പതിനാലിനാണ് റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications