കത്രീനയും ആലിയയും വീണു, 50 സെക്കന്‍ഡ് പരസ്യത്തിന് 5 കോടി വാങ്ങുന്ന നടി ആരെന്നറിയുമോ?
ബോളിവുഡിലും ദക്ഷിണേന്ത്യയിലും സൂപ്പര്‍ താര നായികമാര്‍ ധാരാളമുണ്ട്. ഇവര്‍ വാങ്ങുന്ന പ്രതിഫലം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ബോളിവുഡില്‍ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയ വമ്പന്‍ നടിമാര്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. സിനിമകള്‍ക്ക് പുറമേ ഇവര്‍ പരസ്യ ചിത്രങ്ങള്‍ക്കും വന്‍ തുകയാണ് ഈടാക്കാറുള്ളത്.
എന്നാല്‍ ഈ നടിമാരെയെല്ലാം പിന്തള്ളി മുന്നിലെത്തിയിരിക്കുകയാണ് ഒരു നടി. 50 സെക്കന്‍ഡ് മാത്രമുള്ള പരസ്യ ചിത്രത്തിനായി ഈ നടി ഈടാക്കുന്നത് അഞ്ച് കോടി രൂപയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൂടിയാണിത്. അതേസമയം കത്രീനയോ ആലിയയോ ഇത്രയും പ്രതിഫലം വാങ്ങുന്നില്ല.

അതേസമയം ബോളിവുഡില്‍ നിന്നല്ല ഈ നായിക. ദക്ഷിണേന്ത്യയിലെ താരറാണിയായ നയന്‍താരയാണ് ഇത്രയും വലിയ പ്രതിഫലം വാങ്ങുന്നത്. ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിട്ടാണ് നയന്‍താര അറിയപ്പെടുന്നത്. ജവാനിലൂടെ നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഷാരൂഖ് ഖാന്റെ നായികയായിരുന്നു ചിത്രത്തില്‍.
പതിനൊന്ന് കോടിയോളമായിരുന്നു പ്രതിഫലം. അതായത് ബോളിവുഡില്‍ ഒരു ദക്ഷിണേന്ത്യന്‍ നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമായിരുന്നു ഇത്. അടുത്തിടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായും നയന്‍താര മാറിയിരുന്നു. പത്ത് കോടിയോളമാണ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നടി പ്രതിഫലമായി വാങ്ങുന്നത്.
നടിയാവുന്നതിന് മുമ്പ് മോഡലായും ടെലിവിഷന്‍ അവതാരകയായും നയന്‍താര ജോലി ചെയ്തിരുന്നു. ടാറ്റാ സ്‌കൈയിന്റെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിനാണ് നയന്‍താര 5 കോടി രൂപ പ്രതിഫലമായി വാങ്ങുന്നത്. രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ് ഈ പരസ്യ ചിത്രം. നാല് ഭാഷകളിലായിട്ടായിരുന്നു റിലീസ്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ നയന്‍താര പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് പാന്‍ ഇന്ത്യ തലത്തില്‍ അറിയപ്പെടുന്ന നായികയാണ് നയന്‍താര. ജവാന്‍ ആയിരം കോടിയിലേറെ ആഗോള തലത്തില്‍ കളക്ട് ചെയ്തിരുന്നു. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത ചിത്രമാണ് ജവാന്‍.
അതേസമയം നയന്‍താര ആഡംബര ജീവിതമാണ് നയിക്കുന്നത്. നാല് ആഡംബര വീടുകള്‍ നടിക്കുണ്ട്. അതിലൊന്ന് മുംബൈയിലാണ്. നിലവില്‍ അവര്‍ താമസിക്കുന്നത് 4 ബിഎച്ച്‌കെ ഫ്‌ളാറ്റിലാണ്. നൂറ് കോടി വില ഈ ഫ്‌ളാറ്റിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി പ്രൈവറ്റ് ജെറ്റും നയന്‍താരയ്ക്കുണ്ട്. അതുകൊണ്ട് ആഡംബര കാറുകളുടെ വലിയ നിരയും നടിക്കുണ്ട്.












Click it and Unblock the Notifications