9 വര്‍ഷമായി ഹിറ്റുകളേയില്ല, ദീപികയ്ക്ക് തൊട്ടുപിന്നില്‍ പ്രതിഫലം, ഒരു ചിത്രത്തിന് വാങ്ങുന്ന തുക ഇത്ര
വമ്പന്‍ പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ബോളിവുഡ് നടിമാര്‍ എപ്പോഴും പിന്നിലാണ്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട്, തുടങ്ങിയുള്ള നടിമാരെല്ലാം പത്ത് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ്. പ്രധാനമായും ഓരോ സിനിമ വിജയിക്കുമ്പോഴാണ് ഇവരെല്ലാം പ്രതിഫലം ഉയര്‍ത്താറുള്ളത്. വമ്പന്‍ വിജയങ്ങള്‍ നടിമാരുടെയും താരമൂല്യം ഉയര്‍ത്താറുണ്ട്.
ദീപിക മുപ്പത് കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പഠാന്, ജവാന് എന്നീ വമ്പന്‍ ഹിറ്റുകളില്‍ നായികയായി ദീപികയുണ്ടായിരുന്നു. ഈ വര്‍ഷം ഹൃതിക്ക് റോഷനൊപ്പം ഫൈറ്റര്‍ എന്ന വിജയ ചിത്രവും ദീപികയ്ക്കുണ്ട്. അതുകൊണ്ട് മുപ്പത് കോടി പ്രതിഫലം ദീപികയ്ക്ക് അര്‍ഹതപ്പെട്ടതാണെന്ന് പറയാം.

പത്ത് മുതല്‍ ഇരുപത് കോടി വരെ പ്രതിഫലം വാങ്ങുന്നവരാണ് കത്രീന കൈഫും ആലിയ ഭട്ടും. നിലവില്‍ ഏറ്റവും പോപ്പുലറായിട്ടുള്ള രണ്ട് നടിമാര്‍ ദീപികയും ആലിയയുമാണ്. എന്നാല്‍ ദീപികയ്ക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്നത് മറ്റൊരു നടിയാണ്. ആലിയയോ കത്രീനയോ അല്ല. കങ്കണ റനാവത്ത് ആണ് ആ നടി.
ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ബോക്സോഫീസ് പുള്ളറായിരുന്നു കങ്കണ. തനു വെഡ്സ് മനു റിട്ടേണ്‍സിലൂടെ 200 കോടി കളക്ഷന്‍ സോളോ ഹിറ്റായി നേടിയ ഏക നടിയും കങ്കണയാണ്. കുറച്ച് കാലമായി കങ്കണ മാത്രമാണ് അവരുടെ ചിത്രങ്ങളില്‍ ഏറ്റവും വലിയ താരമായിട്ട് ഉണ്ടാവുക. മറ്റുള്ള നടീ-നടന്മാരെല്ലാം വളരെ ചെറിയ താരങ്ങളായിരിക്കും.
കങ്കണയുടെ ഫേസ് വാല്യുവിലാണ് എപ്പോഴും ചിത്രങ്ങള്‍ ഓടിയിരുന്നത്. തുടര്‍ച്ചയായി ഹിറ്റുകളും നടി സമ്മാനിച്ചിരുന്നു. അന്ന് സൂപ്പര്‍ താരങ്ങള്‍ പോലും നേടുന്നതിലു അപ്പുറം കളക്ഷന്‍ കങ്കണയുടെ ചിത്രം നേടിയിരുന്നു. 2015ല്‍ തനു വെഡ്സ് മനുവിന്റെ രണ്ടാം ഭാഗ റിലീസ് ചെയ്യുമ്പോള്‍ കങ്കണ സൂപ്പര്‍ സ്റ്റാറായിരുന്നു.
അന്ന് പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ചിത്രം കളക്ട് ചെയ്തത്. അതിന് ശേഷമുള്ള ഒന്‍പത് വര്‍ഷങ്ങളായി കങ്കണ പത്ത് ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതിലൊന്ന് ശരാശരിയായിരുന്നു. അഞ്ച് പരാജയങ്ങളും, നാല് ഡിസാസ്റ്റര്‍ ചിത്രങ്ങളുമാണ് കങ്കണയുടെ പേരില്‍ ഉള്ളത്. എന്നാല്‍ രാജ്യത്ത് ദീപിക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കങ്കണയ്ക്കാണ്. 27 കോടിയാണ് ഒരു ചിത്രത്തിനായി കങ്കണ വാങ്ങുന്ന പ്രതിഫലം.
2015 മുതല്‍ 2018 വരെ കങ്കണയ്ക്ക് ഹിറ്റുകളൊന്നും തന്നെയില്ലായിരുന്നു. എന്നാല്‍ മണികര്‍ണികയിലൂടെ നടി തിരിച്ചുവന്നു. ഇത് ബോക്സോഫീസില്‍ നൂറ് കോടി നേടിയിരുന്നു. പക്ഷേ ഉയര്‍ന്ന ബജറ്റ് കാരണം ചിത്രം ശരാശരിയില്‍ ഒതുങ്ങുകയായിരുന്നു. അതിന് ശേഷം നടിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. തേജസ്, ദാക്കഡ്, തലൈവി, ഈ മൂന്ന് ചിത്രങ്ങളും ഡിസാസ്റ്ററുകളായിരുന്നു.
എല്ലാ ചിത്രങ്ങളും വേള്‍ഡ് വൈഡ് പത്ത് കോടിയില്‍ താഴെയാണ് കളക്ട് ചെയ്തത്. കങ്കണയുടെ പ്രകടനം എല്ലാ ചിത്രങ്ങളിലും പ്രശംസിക്കപ്പെട്ടിരുന്നു. എമര്‍ജന്‍സിയാണ് നടിയുടെ അടുത്ത ചിത്രം. ഇതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ റോളാണ് കങ്കണ ചെയ്യുന്നത്. ഇത് നടിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications