അല്ലു അര്‍ജുനും മഹേഷ് ബാബുവുമല്ല, പ്രതിഫലത്തില്‍ മുന്നില്‍ പ്രഭാസ്; ഷാരൂഖ് പോലും അടുത്തില്ല

തെലുങ്ക് സിനിമ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സിനിമയെന്നാണ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡില്‍ എത്തി വമ്പന്‍ കളക്ഷന്‍ നേടിയ പല ചിത്രങ്ങളും തെലുങ്കില്‍ നിന്നുള്ളതാണ്. ഈ ട്രെന്‍ഡിന് തുടക്കമിട്ട ബാഹുബലി തെലുങ്ക് ചിത്രമായിരുന്നു. ആര്‍ആര്‍ആര്‍, പുഷ്പ, ഹനുമാന്‍, പോലുള്ള വമ്പന്‍ ഹിറ്റുകളും തെലുങ്ക് നിന്ന് പിറന്നു.

അടുത്തിടെ സാഹോയും സലാറുമെല്ലാം ഇത്തരത്തില്‍ തെലുങ്ക് നിന്ന് പാന്‍ ഇന്ത്യ വിജയം നേടിയ ചിത്രങ്ങളാണ്. എന്നാല്‍ തെലുങ്കില്‍ നിന്നുള്ള ഏറ്റവും വലിയ താരം ആരാണ്. അതുപോലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം ആരാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ നേടിയ സൂപ്പര്‍ താരം തന്നെയാണത്. അതാരാണെന്ന് നോക്കാം.

prabhas-allu-arjun

പ്രഭാസാണ് തെലുങ്ക് സിനിമയില്‍ ഏറ്റവും മുന്നിലുള്ള താരം. പ്രതിഫലത്തിലും മുമ്പില്‍ പ്രഭാസ് തന്നെയാണ്. നിലവില്‍ നാല് വമ്പന്‍ പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി വരാനുള്ളത്. കല്‍ക്കി 2898 എഡിയാണ് വരാനിരിക്കുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, ദ രാജ സാഹിബ്, സലാര്‍ പാര്‍ട്ടി 2, എന്നിവയാണ് ഇനി വരാനുള്ളത്.

പ്രഭാസിന്റെ പ്രതിഫലം സലാര്‍ വരെ നൂറ് കോടി രൂപയാണ്. എന്നാല്‍ നിലവില്‍ ഷാരൂഖ് ഖാനേക്കാള്‍ ഉയര്‍ന്നതാണ് പ്രഭാസിന്റെ പ്രതിഫലം. 150 കോടി രൂപയാണ് സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റിനായി താരം വാങ്ങുന്ന പ്രതിഫലം. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരവും പ്രഭാസ് തന്നെയാണ്.

രണ്ടാം സ്ഥാനത്ത് മഹേഷ് ബാബുവാണ്. തെലുങ്കില്‍ പ്രഭാസ് ഒന്നാം സ്ഥാനത്ത് എത്തുന്നതിന് മുമ്പ് മഹേഷ് ബാബുവായിരുന്നു ഈ സ്ഥാനത്ത്. ഇപ്പോഴും മഹേഷിന്റെ താരമൂല്യത്തില്‍ ഇടിവ് വന്നിട്ടില്ല. രാജമൗലി ചിത്രം അടക്കം മഹേഷിന്റേതായി വരാനുണ്ട്. 1000 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. ഗുണ്ടൂര്‍ കാരം സമ്മിശ്ര പ്രതികരണം നേടിയെങ്കിലും മഹേഷിന്റെ താരമൂല്യത്തില്‍ ചിത്രം വിജയിക്കുകയും ചെയ്തു. 125 കോടിയാണ് ഒരു ചിത്രത്തിനായി മഹേഷ് ബാബു വാങ്ങുന്ന പ്രതിഫലം.

പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ താരമായ അല്ലു അര്‍ജുനാണ് പ്രതിഫല കാര്യത്തില്‍ മൂന്നാം സാനത്തുള്ളത്. ഹിന്ദിയില്‍ അടക്കം ചിത്രം നൂറ് കോടിയിലേറെ കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലുവിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം ഈ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ വരുമാനത്തില്‍ 33 ശതമാനമാണ് അല്ലുവിന് പ്രതിഫലമായി ലഭിക്കുക. 330 കോടിയില്‍ അധികമുണ്ടാവും ഇത്. തെലുങ്ക് സിനിമയിലെ റെക്കോര്‍ഡാണിത്. മൂന്ന് ചിത്രങ്ങളാണ് അല്ലുവിന് മുന്നിലുള്ളത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് ആദ്യത്തേത്. ത്രിവിക്രം ശ്രീനിവാസുമായും, സന്ദീപ് റെഡ്ഡി വംഗയുമായും ഉള്ള ചിത്രങ്ങളാണ് പിന്നീട് വരാനുള്ളത്.

നാലാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറാണ്. 60 കോടി രൂപയാണ് ദേവരയുടെ ആദ്യ ഭാഗത്തിനായി എന്‍ടിആര്‍ വാങ്ങുന്നത്. മൂന്നൂറ് കോടി ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഹൃതിക് റോഷനൊപ്പം വാറിന്റെ രണ്ടാം ഭാഗവും താരകിനുണ്ട്. 70 കോടിയാണ് ഈ ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലം. ദേവര, വാര്‍ 2, പ്രശാന്ത് നീലിനൊപ്പമുള്ള ചിത്രം, ദേവര 2, എന്നിങ്ങനെയാണ് താരകിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അഞ്ചാം സ്ഥാനത്ത് രാംചരണാണ്. ശങ്കറിന്റെ ഗെയിം ചേഞ്ചറാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. 170 കോടി രൂപയാണ് ബജറ്റ്. ഈ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നാണ് താരത്തിനുള്ള പ്രതിഫലം ലഭിക്കുക. നൂറ് കോടിയിലും അധികം പ്രതിഫലം ലഭിക്കാനാണ് സാധ്യത. ചിത്രത്തിന്റെ മൊത്തം അവകാശങ്ങള്‍ 350 കോടിക്കും മുകളില്‍ പോയേക്കും. ഗെയിം ചേഞ്ചറിനെ കൂടാതെ ബുച്ചി ബാബു സേനയുടെ ചിത്രവും വരാനിരിക്കുന്നവയാണ്.

ആറാം സ്ഥാനത്ത് പവന്‍ കല്യാണാണ്. എക്കാലത്തെയും വലിയ താരമാണ് പവന്‍. നൂറ് കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. ഒജി, ഹര ഹര വീര മല്ലു, ഉസ്താദ് ഭഗത് സിംഗ് എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+